Neeraj Chopra: ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിന് അയച്ച ക്ഷണം മാത്രം, അതില്‍ കൂടുതലൊന്നുമില്ല; അര്‍ഷാദ് നദീം വിവാദത്തില്‍ നീരജ് ചോപ്ര

Neeraj Chopra Reacts Arshad Nadeem Issue: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ചയായിരുന്നു എല്ലാ അത്‌ലറ്റുകള്‍ക്കും ക്ഷണം അയച്ചത്. എന്നാല്‍ അത് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം നടന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ഷാദിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായിരുന്നു.

Neeraj Chopra: ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിന് അയച്ച ക്ഷണം മാത്രം, അതില്‍ കൂടുതലൊന്നുമില്ല; അര്‍ഷാദ് നദീം വിവാദത്തില്‍ നീരജ് ചോപ്ര

നീരജ് ചോപ്ര, അര്‍ഷാദ് നദീം

Published: 

25 Apr 2025 10:26 AM

ഇന്ത്യയില്‍ നടക്കുന്ന ക്ലാസിക് ജാവലിന്‍ മത്സരത്തിലേക്ക് പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമിനെ ക്ഷണിച്ചതില്‍ വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര. തന്റെ തീരുമാനത്തിന്റെ പേരില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നുവെന്നും അതില്‍ ഭൂരിഭാഗവും വെറുപ്പ് പ്രചരിപ്പിച്ച് കൊണ്ടായിരുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നീരജ് പറയുന്നു.

”നീരജ് ചോപ്ര ക്ലാസിക്കല്‍ ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഷാദ് നദീമിനെ ഞാന്‍ ക്ഷണിച്ചിരുന്നു. എന്റെ തീരുമാനത്തിന്റെ പേരില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. അവര്‍ എന്റെ കുടുംബത്തെ പോലും വെറുതെ വിട്ടിട്ടില്ല. അര്‍ഷാദിന് ഞാന്‍ നല്‍കിയ ക്ഷണം ഒരു അത്‌ലറ്റില്‍ നിന്നും മറ്റൊന്നിലേക്ക് ആയിരുന്നു, അതില്‍ കൂടുതലോ കുറവോ ഒന്നുമില്ല. ഇന്ത്യയിലേക്ക് മികച്ച അത്‌ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാകുകയുമായിരുന്നു എന്‍സി ക്ലാസിക്കിന്റെ ലക്ഷ്യം.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ചയായിരുന്നു എല്ലാ അത്‌ലറ്റുകള്‍ക്കും ക്ഷണം അയച്ചത്. എന്നാല്‍ അത് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം നടന്ന കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ഷാദിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായിരുന്നു.

നീരജിന്റെ പോസ്റ്റ്‌

എന്റെ രാജ്യത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. നമ്മുടെ രാജ്യം പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” നീരജ് കുറിച്ചു.

Also Read: IPL 2025: “ധോണി ചെയ്യുന്നത് ചെയ്യാനാണ് ശ്രമം, പക്ഷേ വിജയിക്കുന്നില്ല”; ഋഷഭ് പന്തിനെ വിമർശിച്ച് ചേതേശ്വർ പൂജാര

എന്നാല്‍ തന്നെ ക്ഷണിച്ചതിന് ഇന്ത്യന്‍ സ്റ്റാര്‍ അതിലറ്റിനോട് നന്ദിയുണ്ടെന്നാണ് ക്ഷണം നിരസിച്ചുകൊണ്ട് നദീം പറഞ്ഞത്. മെയ് 27 മുതല്‍ 31 വരെ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി താന്‍ പരിശീലത്തിലായിരിക്കും ഇക്കാലയളവില്‍ എന്നും നദീം പറയുന്നു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം