AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana: ‘വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്’

Palash Muchhal–Smriti Mandhana Wedding Rumors: ഇന്ന് സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ മുന്നിലാണെന്നും അതിനാൽ കിംവദന്തികളുടെ പേരിൽ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാർത്ഥിക്കണം എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Smriti Mandhana: ‘വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്’
സ്മൃതി മന്ദന, പലാഷ് മുഛൽImage Credit source: Social Media
sarika-kp
Sarika KP | Updated On: 27 Nov 2025 07:08 AM

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും സം​ഗീത സംവിധായകൻ പലാഷ് മുച്ഛാലും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത് . എന്നാൽ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

വിവാഹം മാറ്റിവച്ചതല്ല, വേണ്ടെന്നുവച്ചതാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. പലാഷ് സ്‌മൃതിയെ വഞ്ചിച്ചതാണ് വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണമെന്നുമുള്ള റിപ്പോർട്ടുകളും മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പലാഷിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുവായ നീതി തക്.

Also Read:വിവാഹം നിർത്തിവെക്കാൻ കാരണം വരൻ്റെ മറ്റൊരു പ്രണയബന്ധം?; ചാറ്റുകൾ പ്രചരിക്കുന്നു

പലാഷ് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുതെന്നും ഇവർ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു. ഇന്ന് സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ മുന്നിലാണെന്നും അതിനാൽ കിംവദന്തികളുടെ പേരിൽ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാർത്ഥിക്കണം എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Post

Post

അതേസമയം കഴിഞ്ഞ ദിവസമാണ് പലാശിന്റേത് എന്ന പേരിൽ ഒരു സ്ത്രീയുമൊത്തുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മേരി ഡി കോസ്റ്റ എന്ന യുവതിയുമായുള്ള സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് പ്രചരിച്ചത്. ആഡംബര ഹോട്ടലിൽ നീന്താൻ പോകാമോ എന്നുൾപ്പെടെ പലാഷ് മേരിയോട് ചോദിക്കുന്നത് ചാറ്റിൽ വ്യക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ പലാശ് മുച്ഛലോ സ്മൃതി മന്ഥനയോ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ അവർ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീൻഷോർട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.