5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Paralympics 2024 : ചരിത്രത്തിലേക്ക് സ്വർണം എയ്തിട്ട് ഹർവിന്ദർ സിംഗ്; രണ്ട് സ്വർണമടക്കം ഇന്നലെ ഇന്ത്യ നേടിയത് നാല് മെഡലുകൾ

Paralympics 2024 India Won Four Medals : പാരാലിമ്പിക്സിൻ്റെ ഏഴാം ദിവസമായ സെപ്തംബർ നാലിന് ഇന്ത്യ നേടിയത് നാല് മെഡലുകൾ. രണ്ട് വീതം സ്വർണവും വെള്ളിയും നേടിയ ഇന്ത്യൻ താരങ്ങൾ ആകെ മെഡൽ നില 24 ആക്കി ഉയർത്തി. മെഡൽ പട്ടികയിൽ ഇന്ത്യ 13ആം സ്ഥാനത്തേക്കും ഉയർന്നു.

Paralympics 2024 : ചരിത്രത്തിലേക്ക് സ്വർണം എയ്തിട്ട് ഹർവിന്ദർ സിംഗ്; രണ്ട് സ്വർണമടക്കം ഇന്നലെ ഇന്ത്യ നേടിയത് നാല് മെഡലുകൾ
പാരാലിമ്പിക്സ് (Image Courtesy – Steph Chambers/Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 05 Sep 2024 08:12 AM

പാരാലിമ്പിക്സിൽ സ്വപ്നക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇവൻ്റിൻ്റെ ഏഴാം ദിവസമായ സെപ്തംബർ നാലിന് രണ്ട് വീതം സ്വർണവും വെള്ളിയും അടക്കം നാല് മെഡലുകൾ നേടിയ ഇന്ത്യ പോയിൻ്റ് പട്ടികയിൽ 13ആം സ്ഥാനത്തേക്കുയർന്നു. ആകെ 24 മെഡലുകളാണ് ഇന്ത്യക്കുള്ളത്. പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ (Paralympics 2024) ഏറ്റവും മികച്ച പ്രകടനമാണിത്.

ചരിത്രത്തിലാദ്യമായി പാരാലിമ്പിക്സിൽ ഗോൾഡ് മെഡൽ നേടുന്ന ഇന്ത്യൻ അമ്പെയ്ത്ത് താരമെന്ന റെക്കോർഡ് എയ്തിട്ട് ഹർവിന്ദർ സിംഗ് ആയിരുന്നു ഇന്നലത്തെ ഹീറോ. ടോക്യോ പാരാലിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്ന ഹർവിന്ദർ, പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഓപ്പൺ ഇവൻ്റിലാണ് ചരിത്രമെഴുതിയത്. ഫൈനലിൽ പോളണ്ടിൻ്റെ ലൂക്കാഷ് സിഷെകിനെ അനായാസം മറികടന്ന് ഇന്ത്യൻ താരം സ്വർണം നേടുകയായിരുന്നു. സ്കോർ 6-0.

Also Read : Paralympics 2024: ഹൈജമ്പിൽ വെള്ളിയും വെങ്കലവും, 400 മീറ്ററിൽ വെങ്കലം; എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യ

പുരുഷന്മാരുടെ എഫ്51 ക്ലബ് ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി. 34.9 മീറ്റർ ദൂരത്തേക്ക് ക്ലബെറിഞ്ഞ് ധരംബീർ ആണ് ഇന്ത്യക്കായി അടുത്ത സ്വർണമെഡൽ നേടിയത്. ഈ പ്രകടനത്തിൽ താരം ഏഷ്യൻ റെക്കോർഡും തകർത്തു. ഇതേയിനത്തിൽ 34.59 മീറ്റർ ദൂരത്തേക്ക് ക്ലബെറിഞ്ഞ മറ്റൊരു ഇന്ത്യൻ താരം പ്രണവ് സൂർമ വെള്ളിമെഡലും സ്വന്തമാക്കി.

പുരുഷന്മാരുടെ എഫ്46 ഷോട്ട്പുട്ടിൽ ലോക ചാമ്പ്യനായ സർജെരാവോ ഖിലാരി വെള്ളി മെഡൽ നേടി. 16.32 മീറ്റർ ദൂരം ഷോട്ട് പുട്ട് എറിഞ്ഞാണ് സർജെരാവോയുടെ മെഡൽ നേട്ടം. വെറും .4 മില്ലിമീറ്റർ അധികം ദൂരം (16.38) കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവർട്ടിനാണ് ഈയിനത്തിൽ സ്വർണം.

ഇവൻ്റിൻ്റെ ആറാം ദിവസമായ സെപ്തംബർ മൂന്നിന് 5 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ തവണ ടോക്യോ പാരാലിമ്പിക്സിലെ 19 മെഡലുകൾ എന്ന നേട്ടം മറികടന്നിരുന്നു. കഴിഞ്ഞ തവണ വെള്ളിമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈ ജമ്പിൽ വെങ്കലം നേടി. പുരുഷന്മാരുടെ ടി 63 ഹൈ ജമ്പിൽ വെള്ളി നേടിയതും ഇന്ത്യൻ താരമാണ്, ശരദ് കുമാർ. തങ്കവേലു 1.85 മീറ്റർ ദൂരം ചാടി വെങ്കലം സ്വന്തമാക്കിയപ്പോൾ ശരദ് കുമാർ 1.88 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ നേടി. 1.94 മീറ്റർ ദൂരം ചാടിയ അമേരിക്കൻ താരം എസ്ര ഫ്രെക്കിനാണ് ഈയിനത്തിൽ സ്വർണം.

വനിതകളുടെ ടി20 400 മീറ്റർ ഓട്ടത്തിൽ 55.82 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദീപ്തി ജീവൻജി വെങ്കലമെഡൽ നേടി. ഈയിനത്തിൽ തുർക്കിയുടെ ഐസൽ ഓണ്ടർ (55.23) വെള്ളിയും ഉക്രൈൻ്റെ യൂലിയ ഷൂലിയർ (55.16) സ്വർണവും സ്വന്തമാക്കി. പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിലും ഇന്ത്യ രണ്ട് മെഡൽ സ്വന്തമാക്കി. 65.62 മീറ്റർ ദൂരമെറിഞ്ഞ് അജീത് സിംഗ് യാദവ് വെള്ളി നേടിയപ്പോൾ 64.96 മീറ്റർ ദൂരം കണ്ടെത്തിയ സുന്ദർ സിംഗ് ഗുർജാറിനാണ് വെങ്കലം. ഈയിനത്തിൽ 66.14 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ക്യൂബയുടെ ഗിയ്യെർമോ ഗോൺസാലസിനാണ് സ്വർണം.

Also Read : Paralympics 2024 : പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഇന്നലെ മാത്രം നേടിയത് എട്ട് മെഡലുകൾ

ഇന്നലെ 8 സ്വർണമാണ് ഇന്ത്യ വാരിയത്. ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം സുമിത് അൻ്റിൽ റെക്കോർഡ് തകർത്ത് വീണ്ടും പാരിസിൽ സ്വർണം നിലനിർത്തി. തൻ്റെ തന്നെ പാരാലിമ്പിക്സ് റെക്കോർഡ് രണ്ട് തവണ തകർത്ത സുമിത് 70.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് റെക്കോർഡോടെ സ്വർണം നേടിയത്. ടോക്യോയിൽ മൂന്ന് തവണ റെക്കോർഡ് തകർത്ത സുമിത് 68.55 മീറ്റർ ദൂരം കണ്ടെത്തിയാണ് ചാമ്പ്യനായിരുന്നത്.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കത്തൂനിയ തൻ്റെ രണ്ടാം പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കി. സീസൺ ബെസ്റ്റായ 42.22 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞ യോഗേഷ് വെള്ളിമെഡൽ സ്വന്തമാക്കി. തൻ്റെ ആദ്യ ത്രോ ആയിരുന്നു മെഡലിലേക്കുള്ള ഏറ്. ടോക്യോയിലും താരം വെള്ളിമെഡൽ നേടിയിരുന്നു.

 

Latest News