Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

Kerala VS Gujarat Ranji Trophy Match: രണ്ട് റണ്‍സില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തതോടെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലക് സക്‌സേന (37), അരങ്ങേറ്റക്കാരന്‍ ഇമ്രാന്‍ (14) രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ നിന്ന് കേരളത്തെ കാത്തു.

Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

കേരളം രഞ്ജി ട്രോഫി ഫൈനലില്‍

Updated On: 

21 Feb 2025 16:16 PM

അഹമ്മദാബാദ്: പുതുചരിത്രം തീര്‍ത്ത് കേരളം. കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫിയിലേക്ക് കടന്നു. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലിലേക്ക് എത്തുന്നത്. മുംബൈ-വിദര്‍ഭ സെമി ഫൈനലിലെ വിജയികളാണ്‌ കേരളത്തിന്റെ എതിരാളികള്‍.

രണ്ട് റണ്‍സില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തതോടെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലക് സക്‌സേന (37), അരങ്ങേറ്റക്കാരന്‍ ഇമ്രാന്‍ (14) രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ നിന്ന് കേരളത്തെ കാത്തു.

രോഹന്‍ എസ് കുന്നുമ്മല്‍ (32), സച്ചിന്‍ ബേബി (10), അക്ഷയ് ചന്ദ്രന്‍ (9), വരുണ്‍ നായനാര്‍ (1) എന്നിവരായിരുന്നു അവസാന ദിവസം പുറത്തായത്. കേരളം ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയതോടെ ഫൈനലിലെത്താന്‍ ഗുജറാത്തിന് കളി ജയിക്കണമായിരുന്നു. അതിന് സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് കളി അവസാനിപ്പിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ട കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 30 റണ്‍സടിച്ച് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് മുന്നില്‍ ആദ്യ പ്രതിരോധം തീര്‍ത്തത്.

Also Read: Ranji Trophy: ബാറ്റല്ലെങ്കിൽ ക്യാച്ച്, ക്യാച്ചല്ലെങ്കിൽ ഹെൽമറ്റ്; സൽമാൻ നിസാർ ആണ് കേരളത്തിൻ്റെ താരം

വരുണ്‍ നായനാരെ മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ ഞെരുക്കിയതോടെ കേരളം നടുങ്ങി. പിന്നീട് ജലജ് സക്‌സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 ന് പുറത്തെത്തിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വീഴ്ത്തിയതോടെ കേരളം 81-4 എന്ന സ്‌കോറില്‍ പതറി.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം