Rishabh Pant: വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ചവര്‍ക്ക് ഋഷഭ് പന്തിന്റെ സമ്മാനം; രജതിനും നിഷുവിനും താരം നല്‍കിയത്‌

rishabh pant car accident: രണ്ട് യുവാക്കള്‍ ഉടനടി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അന്ന് പന്തിന് തുണയായത്. രജത് കുമാര്‍, നിഷു കുമാര്‍ എന്നിവരാണ് രക്ഷകരായി 'അവതരിച്ചത്'. തങ്ങള്‍ രക്ഷപ്പെടുത്തുന്നത് ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെയാണെന്ന് പോലും ഇരുവര്‍ക്കും അറിയില്ലായിരുന്നു

Rishabh Pant: വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ചവര്‍ക്ക് ഋഷഭ് പന്തിന്റെ സമ്മാനം; രജതിനും നിഷുവിനും താരം നല്‍കിയത്‌

rishabh pant (image credits: pti)

Updated On: 

24 Nov 2024 12:37 PM

ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ വാഹനാപകടം. ഏകദേശം രണ്ട് വര്‍ഷം മുമ്പ്, അതായത് 2022 ഡിസംബറിലായിരുന്നു വാഹനാപകടത്തില്‍ ഗുരുതരമായി പന്തിന് പരിക്കേറ്റത്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപത്ത് വച്ചാണ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. വലതു കാല്‍മുട്ടിലെ ലിഗമെന്റിലും, നെറ്റിയിലുമടക്കം താരത്തിന് പരിക്കേറ്റു. തുടര്‍ന്ന് ഏറെ നാളുകള്‍ പന്തിന് ക്രിക്കറ്റ് മൈതാനത്തുനിന്ന് മാറിനില്‍ക്കേണ്ടി വന്നു.

രണ്ട് യുവാക്കള്‍ ഉടനടി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അന്ന് പന്തിന് തുണയായത്. രജത് കുമാര്‍, നിഷു കുമാര്‍ എന്നിവരാണ് രക്ഷകരായി ‘അവതരിച്ചത്’. തങ്ങള്‍ രക്ഷപ്പെടുത്തുന്നത് ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെയാണെന്ന് പോലും ഇരുവര്‍ക്കും അറിയില്ലായിരുന്നു.

പന്തിനെ കാറില്‍ നിന്ന് പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് ഇരുവരുമാണെന്ന് ‘7 ക്രിക്കറ്റ്’ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. തന്നെ രക്ഷിച്ച രണ്ട് പേര്‍ക്കും പന്ത് സ്‌കൂട്ടറുകള്‍ സമ്മാനിച്ചതായും വീഡിയോയില്‍ പറയുന്നുണ്ട്.

കിടിലന്‍ തിരിച്ചുവരവ്‌

വാഹനാപകടത്തെ അതിജീവിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പന്ത് ഏറെ നാള്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള കഠിനപ്രയത്‌നം. ഒടുവില്‍ 2024ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി തിരികെ കളിക്കളത്തിലേക്ക്.

ഐപിഎല്ലിലെ തരക്കേടില്ലാത്ത പ്രകടനം പന്തിന് ടി20 ലോകകപ്പ് ടീമിലും ഇടം നേടിക്കൊടുത്തു. ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ താരം ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളിലും കളിച്ചു. ഇന്ത്യ കിരീടവും ചൂടി.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് പന്ത് കളിക്കുന്നത്. 78 പന്തില്‍ 37, നാല് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് ആദ്യ രണ്ട് ഇന്നിങ്‌സുകളിലെ പ്രകടനം.

കോടികള്‍ വാരും

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഏറ്റവും ഞെട്ടിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലിസ്റ്റായിരുന്നു. മുന്‍ സീസണുകളില്‍ ടീമിന്റെ നെടുംതൂണായിരുന്ന പന്തിനെ ഡല്‍ഹി നിലനിര്‍ത്താത്തതാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. അക്‌സര്‍ പട്ടേല്‍ (16.5 കോടി രൂപ), കുല്‍ദീപ് യാദവ് (13.25 കോടി രൂപ), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി രൂപ), അഭിഷേക് പോറല്‍ (നാല് കോടി രൂപ) എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്.

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹി ടീമിന് ആരാധകര്‍ ‘പൊങ്കാല’യിട്ടു. ജേക്ക് ഫ്രേസർ മക്ഗർക്ക്, ലുങ്കി എൻഗിഡി, ഹാരി ബ്രൂക്ക്, ലിസാദ് വില്യംസ്, ഗുൽബാദിൻ നായിബ്, മിച്ചൽ മാർഷ്, പൃഥ്വി ഷാ, യാഷ് ദുൽ, ലളിത് യാദവ്, പ്രവീൺ ദുബെ, ഖലീൽ അഹമ്മദ്, വിക്കി ഓസ്റ്റ്വാൾ, മുകേഷ് കുമാർ, ഇഷാന്ത് ശർമ്മ, റിക്കി ഭുയി, കുമാർ കുശാഗ്ര, റാസിഖ് സലാം, സുമിത് കുമാർ, സ്വാസ്തിക്‌ ചിക്കാര, ആൻറിച്ച് നോക്യെ, ഡേവിഡ് വാർണർ, റിച്ചാർഡ്‌സൺ, ഷായ് ഹോപ്പ് എന്നിവരെയും പന്തിനൊപ്പം ഡല്‍ഹി ഒഴിവാക്കിയിരുന്നു.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഋഷഭ് പന്ത് ഡല്‍ഹി ടീമിന് പുറത്തേക്ക് വന്നതെന്നാണ് പിന്നീട് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. ഇത്തവണ മെഗാ താരലേലത്തില്‍ പന്തും പങ്കെടുക്കുന്നുണ്ട്. മാര്‍ക്വി താരങ്ങളുടെ പട്ടികയിലാണ് ഇടം. രണ്ട് കോടിയാണ് അടിസ്ഥാനത്തുക.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത് പന്തിനായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവ്, അനുഭവ സമ്പത്ത് തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തി പന്തിനായി വിവിധ ഫ്രാഞ്ചെസികള്‍ ലേലത്തില്‍ പൊരുതുമെന്നത് തീര്‍ച്ച.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്