Sanju Samson: സഞ്ജു സാംസണേക്കാൾ സ്വത്ത് ഭാര്യയ്ക്ക്? ചാരുലതയുടെ ആസ്തി എത്ര?

Sanju Samson and Charulatha Wealth Comparison: Who Leads in Assets: അഭിമാന നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസണിന്റെ ആസ്തിയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സഞ്ജുവിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ചാരുലതയുടെ ആസ്തിയെ കുറിച്ചും ആരാധകര്‍ സംസാരിക്കുന്നു,

Sanju Samson: സഞ്ജു സാംസണേക്കാൾ സ്വത്ത് ഭാര്യയ്ക്ക്? ചാരുലതയുടെ ആസ്തി എത്ര?

സഞ്ജു സാംസണും ഭാര്യ ചാരുലതയും

Published: 

06 Mar 2026 | 07:51 AM

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനമായ രാജ്യത്തിന്റെ മുഴുവന്‍ ചേട്ടനായ സഞ്ജു സാംസണ്‍ ആണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാ വിഷയം. ഇന്ത്യയെ ടി20 ലോകകപ്പില്‍ ഫൈനലിലേക്ക് നയിച്ചതില്‍ താരത്തിന്റെ പങ്ക് ചെറുതല്ല. അഭിമാന നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസണിന്റെ ആസ്തിയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സഞ്ജുവിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ചാരുലതയുടെ ആസ്തിയെ കുറിച്ചും ആരാധകര്‍ സംസാരിക്കുന്നു, അത് എത്രയെന്ന് അറിയാമോ?

സഞ്ജുവിന്റെ ആസ്തി

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ജു സാംസണ് ഏകദേശം 80 മുതല്‍ 100 കോടി രൂപ വരെ ആസ്തിയുണ്ട്. ഐപിഎല്‍, ബിസിസിഐ തുടങ്ങിയവയില്‍ നിന്നാണ് സഞ്ജുവിന്റെ പ്രധാന വരും. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഐപിഎലില്‍ ഒപ്പുവെച്ചപ്പോള്‍ അദ്ദേഹത്തിന് 18 കോടി രൂപയാണ് ലഭിച്ചത്.

ബിസിസിഐയുമായുള്ള കരാര്‍ പ്രകാരം താരത്തിന് പ്രതിവര്‍ഷം 1 കോടി രൂപ വീതം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അധിക തുകയും ലഭിക്കുന്നതാണ്.

5 മുതല്‍ 7 കോടി രൂപ വരെ ഗില്ലെറ്റ്, ഭാരത്‌പേ, ഡ്രീം11, പ്യൂമ, എസ്ജി, ഹയേല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നത് വഴി സഞ്ജു നേടുന്നു.

റിയല്‍ എസ്റ്ററ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ വഴിയും അദ്ദേഹത്തിന് വരുമാനമുണ്ട്. തിരുവനന്തപുരത്ത് 6 കോടി രൂപയുടെ ബംഗ്ലാവ് സഞ്ജുവിന്റെ പേരിലുണ്ട്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അദ്ദേഹം വിവിധ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിച്ചിട്ടുമുണ്ട്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ലെക്‌സസ്, ഇഎസ് 300h, ഓഡി A6, ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് തുടങ്ങിയവ വാഹനങ്ങളും സഞ്ജുവിന് സ്വന്തം.

എന്നാല്‍ സഞ്ജു സാംസണേക്കാള്‍ ആസ്തി ഭാര്യയായി ചാരുലതയ്ക്കുണ്ടെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. അവരുടെ ആസ്തി എത്രയാണെന്ന് നോക്കാം.

Also Read: Sanju Samson: ആര്‍ച്ചറും അവന്റെയൊരു ഷോര്‍ട്ട് ബോളും; എടുത്തോണ്ട് പോടേ; സഞ്ജുവിന് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി

ചാരുലതയുടെ ആസ്തി

കോളേജ് കാലം മുതല്‍ പ്രണയത്തിലായ സഞ്ജുവും ചാരുലതയും 2018ലാണ് വിവാഹിതരായത്. സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നല്ലൊരു കൂട്ടായി ചാരുലത എപ്പോഴും കൂടെയുണ്ട്. ചാരുലത ഒരു സംരംഭകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ അവര്‍, വിവിധ ബ്രാന്‍ഡുകളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കാറുണ്ട്.

വിവിധ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ചാരുലതയ്ക്ക് ഏകദേശം 5 കോടി മുതല്‍ 10 കോടി രൂപ വരെ ആസ്തിയുണ്ട്. എന്നാല്‍ ഇത് കൃത്യമായ കണക്കല്ല. സഞ്ജു സാംസണിന്റെ ബിസിനസുകള്‍ നോക്കി നടത്തുന്നത് ചാരുലതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു