Sanju Samson : സഞ്ജുവിന് ഇന്ന് ലോകകപ്പ് അരങ്ങേറ്റം? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തം

Sanju Samson T20 World Cup Debut Today : ടി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്കായി അരങ്ങേറിയേക്കുമെന്ന് അഭ്യൂഹം. ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശിവം ദുബെയ്ക്ക് പകരം സഞ്ജു ആദ്യമായി ടീം ഇന്ത്യയുടെ ലോകകപ്പ് ജഴ്സി അണിയുമെന്നാണ് അഭ്യൂഹങ്ങളുയരുന്നത്.

Sanju Samson : സഞ്ജുവിന് ഇന്ന് ലോകകപ്പ് അരങ്ങേറ്റം? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തം

Sanju Samson T20 World Cup (Image Courtesy - ANI)

Published: 

22 Jun 2024 | 06:09 PM

മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടി20 ലോകകപ്പിൽ അരങ്ങേറുമെന്ന് അഭ്യൂഹം. ശിവം ദുബെ തുടർച്ചയായി പരാജയപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിൽ മലയാളി താരത്തെ പരീക്ഷിച്ചേക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹമുയരുന്നത്. ചില മാധ്യമങ്ങളും ദുബെയ്ക്ക് പകരം സഞ്ജു ഇന്ന് ബംഗ്ലാദേശിനെതിരെ കളിക്കുമെന്ന് റിപ്പോർട്ട് ചെയ്തു.

ലോകകപ്പ് ടീം പ്രഖ്യാപിച്ച സമയത്ത് സഞ്ജു ആവും ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പർ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് സഞ്ജുവിനു തിരിച്ചടിയായി. സഞ്ജുവിൻ്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലിറങ്ങി മികച്ച പ്രകടനങ്ങൾ നടത്തിയതോടെ ഋഷഭ് പന്ത് ആ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് മത്സരങ്ങളിലും സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഈ മത്സരങ്ങളിലൊക്കെ കളിച്ച ശിവം ദുബെ തുടരെ പരാജയപ്പെട്ടതോടെ ആരാധകർ സഞ്ജുവിനെ ഒഴിവാക്കുന്നതിനെതിരെ പ്രതികരിക്കാൻ തുടങ്ങി. ഇതിനിടെയാണ് ഇന്ന് ബംഗ്ലാദേശിനെതിരെ സഞ്ജു കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, ദുബെയ്ക്ക് പകരമെത്തുമ്പോൾ അഞ്ചാം നമ്പരിൽ സഞ്ജു എത്രത്തോളം വിജയിക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അഞ്ചാം നമ്പരിൽ ഇറങ്ങിയാൽ സഞ്ജു പരാജയപ്പെടാനുള്ള സാധ്യതയും ആരാധകർ പ്രകടിപ്പിക്കുന്നു.

Read Also: VVS Laxman : സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും; ഗംഭീറിൻ്റെ ആദ്യ ദൗത്യം ശ്രീലങ്ക പര്യടനമെന്ന് റിപ്പോർട്ട്

അതേസമയം, ടി20 ലോകകപ്പിനു ശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്. ടീമിൻ്റെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു എന്ന് കരുതപ്പെടുന്ന ഗൗതം ഗംഭീറിൻ്റെ ദൗത്യം ആരംഭിക്കുക ശ്രീലങ്കൻ പര്യടനത്തോടെയാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 30ന് അവസാനിക്കുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കും. ജൂലായ് ആറിനാണ് സിംബാബ്‌വെ പര്യടനം ആരംഭിക്കുക. സീനിയർ താരങ്ങൾക്കൊക്കെ വിശ്രമം നൽകി യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കുമാവും ഈ പര്യടനത്തിൽ അവസരം നൽകുക. ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറും ധ്രുവ് ജുറെൽ ബാക്കപ്പ് കീപ്പറുമാവും. ജൂയായ് 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മുതിർന്ന താരങ്ങൾ മടങ്ങിവരുന്നതിനൊപ്പം ഗംഭീറിൻ്റെ പരിശീലനവും ആരംഭിക്കുമെന്നും ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് രണ്ട് പേരെ നിയമിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി മുൻ ഇന്ത്യൻ താരം ​ഗൗതം ഗംഭീറിൻ്റെ പേര് മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗംഭീറിനൊപ്പം മറ്റൊരു പേരും കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഇതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ