Sanju Samson: കഴിഞ്ഞ സീസണിൽ നിനക്ക് കൈപോലും കിട്ടിയില്ലാല്ലേന്ന് സഞ്ജു; ചമ്മിയിട്ടും വിട്ടു കൊടുക്കാതെ ബേസിൽ, ചിരി പടർത്തി വീഡിയോ
Sanju Samson Trolls Basil Joseph: ഒരു കൈയബദ്ധം ഏതു പോലീസുകാരനും പറ്റും എന്നാണ് ബേസിൽ ഇതിനു മറുപടി പറഞ്ഞത്. ‘ഈ സാലാ കപ്പ് നംദേ’ എന്ന് ബേസിൽ പറഞ്ഞപ്പോൾ നിനക്കൊരു കപ്പും കിട്ടാൻ പോകുന്നില്ല ഒരു തേങ്ങയും കിട്ടാൻ പോകുന്നില്ല എന്നാണ് സഞ്ജു(Sanju Samson). തിരിച്ചടിച്ചത്.

Sanju Samson Trolls Basil Joseph
എല്ലാവരും മറന്നു തുടങ്ങിയ ബേസിലിന്റെ ഷേക്ക് ഹാൻഡ് വിവാദം വീണ്ടും കുത്തിപ്പൊക്കി സഞ്ജു സാംസൺ(Sanju Samson). സൂപ്പർ ലീഗ് കേരള പ്രൊമോ വീഡിയോയിൽ ആണ് ആരാധകരിൽ ചിരി പടർത്തിയത്. ബേസിൽ ജോസഫ് സഞ്ജു സാംസനും കട്ട കലിപ്പിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്താണ് ഇപ്പോൾ വിളിച്ചാൽ ഒന്നും കിട്ടില്ലല്ലോ… ഇങ്ങനെ കളിച്ചു നടക്കുവാണല്ലേ.. എന്ന് ബേസിൽ ജോസഫ(Basil Joseph) പറഞ്ഞപ്പോൾ ഇനി അങ്ങനെയൊന്നും വിളിച്ചാൽ കിട്ടൂല കഴിഞ്ഞ സീസണൽ നിനക്ക് കൈയ്യും കിട്ടിയില്ല എന്നാണ് സഞ്ജു മറുപടി പറഞ്ഞത്. ഒരു കൈയബദ്ധം ഏതു പോലീസുകാരനും പറ്റും എന്നാണ് ബേസിൽ ഇതിനു മറുപടി പറഞ്ഞത്. ‘ഈ സാലാ കപ്പ് നംദേ’ എന്ന് ബേസിൽ പറഞ്ഞപ്പോൾ നിനക്കൊരു കപ്പും കിട്ടാൻ പോകുന്നില്ല ഒരു തേങ്ങയും കിട്ടാൻ പോകുന്നില്ല എന്നാണ് സഞ്ജു(Sanju Samson). തിരിച്ചടിച്ചത്.
ഏതായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡർ ആണ് നടൻ ബേസിൽ ജോസഫ്(Basil Joseph). മലപ്പുറം എഫ്സിയുടെ ഉടമകളിൽ ഒരാളാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ (Sanju Samson). സൂപ്പർ ലീഗ് സീസൺ 2 വീൽ മലപ്പുറം ഫയർ ആകും പിള്ളേര് കത്തിക്കും എന്നും സഞ്ജു പറഞ്ഞു. ഇതിനെ തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും എന്നും വച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്ന് പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു എന്നാണ് ബേസിൽ പറഞ്ഞത്. ഇനി ഫീലിൽ കാണാം എന്ന് പരസ്പരം വെല്ലുവിളിച്ചാണ് വീഡിയോ അവസാനിക്കുന്നത്.