Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?

Santosh Trophy Final 2024 Kerala vs West Bengal Live Streaming : 32 തവണ കിരീടം ഉയർത്തിയ പശ്ചിമ ബംഗാളാണ് കേരളത്തിൻ്റെ എതിരാളി. കേരളം ഇത് 16-ാം തവണയാണ് സന്തോഷ് ട്രോഫിയുടെ ഫൈനലിൽ എത്തുന്നത്.

Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?

Santosh Trophy 2024 Kerala Football Team

Published: 

30 Dec 2024 | 10:48 PM

ഹൈദരാബാദ് : സന്തോഷ് ട്രോഫിയിൽ (Santosh Trophy 2024) എട്ടാം തവണ മുത്തമിടാൻ ലക്ഷ്യമിട്ട് കേരളം നാളെ ഡിസംബർ 31ന് ഫൈനൽ മത്സരത്തിന് ഇറങ്ങും. സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട പശ്ചിമ ബംഗാളാണ് കലാശപ്പോരാട്ടത്തിൽ കേരളത്തിൻ്റെ എതിരാളി. ഹൈദരാബാദ് ഗച്ചിബൗളി ഡെക്കാൻ അരീനയിൽ വെച്ച് നാളെ വൈകിട്ട് 7.30നാണ് ഫൈനൽ പോരാട്ടം.

കേരളം-ബംഗാൾ ഫൈനൽ

ഇത് 47-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിക്കുന്നത്. 46 തവണ ഫൈനലിൽ പ്രവേശിച്ച ബംഗാൾ അതിൽ 32 പ്രാവിശ്യം സന്തോഷ് ട്രോഫി കിരീടം ഉയർത്തുകയും ചെയ്തിട്ടുണ്ട്. പത്ത് മത്സരങ്ങളിൽ ഒമ്പത് ജയം ഒരു സമനിലയുമായിട്ടാണ് 32 തവണ ചാമ്പ്യന്‍മാരായ ബംഗാൾ 47-ാം ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ALSO READ : Santosh Trophy Kerala Vs Manipur: റോഷലിന് ഹാട്രിക്! സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പുമായി കേരളം ഫെെനലിൽ, എതിരാളികൾ ബം​ഗാൾ

അതേസമയം ഈ അടുത്ത കാലങ്ങളിൽ കേരളത്തിൻ്റെ പ്രകടനത്തിന് മുമ്പാണ് ബംഗാളിന് അടിപതറിട്ടുണ്ട്. 2017ലും 2021ലും ബംഗാളിന് ഫൈനലിൽ തകർത്താണ് കേരളം ഏറ്റവും ഒടുവിലായി കിരീടം ഉയർത്തിട്ടുള്ളത്. പത്ത് മത്സരങ്ങളിൽ നിന്നും പത്തും ജയിച്ചാണ് നിലവിലെ സീസണിൽ കേരളം ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. മികച്ച ആക്രമണ നിരയുള്ള കേരളം പത്ത് മത്സരങ്ങളിൽ നിന്നും 35 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ബംഗാൾ സീസണിൽ നേടിട്ടുള്ളത് 27 ഗോളുകളാണ്

കേരളം-ബംഗാൾ ഫൈനൽ എപ്പോൾ, എവിടെ കാണാം?

നാളെ ഡിസംബർ 31-ാം തീയതി ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കേരളം-പശ്ചിമ ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം. ഹൈദരാബാദ് ച്ചിബൗളി ഡെക്കാൻ അരീനയിൽ വെച്ചാണ് മത്സരം നടക്കുക. SSEN എന്ന ആപ്ലിക്കേഷനിലൂടെ കേരളം- ബംഗാൾ ഫൈനൽ മത്സരം ഓൺലൈനിലൂടെ ലൈവായി കാണാൻ സാധിക്കും. ഡി.ഡി സ്പോർട്സിലൂടെ മത്സരം ടെലിവിഷനിലൂടെ കാണാൻ സാധിക്കുന്നതാണ്.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്