Santosh Trophy: കലാശപ്പോരില്‍ കാലിടറി; സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്; കേരളത്തിന് കണ്ണീര്‍ മടക്കം

Santosh Trophy 2025-26 Kerala vs Services Final: സര്‍വീസസ് സന്തോഷ് ട്രോഫി ജേതാക്കള്‍. ഫൈനലില്‍ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് സര്‍വീസസിനെ ജേതാക്കളാക്കിയത്.

Santosh Trophy: കലാശപ്പോരില്‍ കാലിടറി; സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്; കേരളത്തിന് കണ്ണീര്‍ മടക്കം

Santosh Trophy

Published: 

08 Feb 2026 | 04:30 PM

സന്തോഷ് ട്രോഫി കിരീടം സര്‍വീസസ് സ്വന്തമാക്കി. ഫൈനലില്‍ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് സര്‍വീസസിനെ ജേതാക്കളാക്കിയത്. 109-ാം മിനിറ്റില്‍ അഭിഷേക് പവാറാണ് സര്‍വീസസിനായി ഗോളടിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും, പവാറിന്റെ ഗോളില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു.

സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് നേടുന്ന എട്ടാം കിരീടമാണിത്. 2024 ലും സര്‍വീസസായിരുന്നു ജേതാക്കള്‍. കഴിഞ്ഞ തവണ സെമി ഫൈനലിസ്റ്റുകളായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് കേരളം തോല്‍ക്കുന്നത്. 2025 ല്‍ ബംഗാളാണ് കേരളത്തെ കലാശപ്പോരില്‍ തോല്‍പിച്ചത്. അന്ന് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് ബംഗാളിനെ ജേതാക്കളാക്കിയത്.

Also Read: Santosh Trophy 2025-26: ഏത് അസം? അസമൊക്കെ തീര്‍ന്നു; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. ഫൈനലിലും അതേ മികവ് ആവര്‍ത്തിച്ചെങ്കിലും അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. ചില അവസരങ്ങള്‍ മുതലാക്കാനാകാത്തതും കേരളത്തിന് തിരിച്ചടിയായി. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ വി അര്‍ജുന്റെ ലോങ് റേഞ്ച് ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയത് കേരളത്തിന് കനത്ത തിരിച്ചടിയായി.

സര്‍വീസസിന്റെ പ്രതിരോധ നിര പുറത്തെടുത്ത മികച്ച പ്രകടനമാണ് കേരളത്തിന്റെ അവസരങ്ങള്‍ നശിപ്പിച്ചത്. സര്‍വീസസിന്റെ ഗോള്‍കീപ്പര്‍ പുറത്തെടുത്ത മികവും കേരളത്തിന് തിരിച്ചടിയായി. സന്തോഷ് ട്രോഫിയില്‍ കേരളം ഇതുവരെ ഏഴു കിരീടം നേടിയിട്ടുണ്ട്.

Follow Us
Related Stories
Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്‌
Kerala Blasters: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്? സഹപരിശീലകനായേക്കും
Delhi Metro: ഡല്‍ഹി യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ്! മെട്രോ സമയത്തില്‍ വീണ്ടും മാറ്റം, നേരം വൈകും
Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച് കാണാൻ പോകുന്നവർക്ക് മെട്രോ വക ഒരു സർപ്രൈസുണ്ടേ…
Kerala Blasters: ഇങ്ങനെയുമുണ്ടോ ദാനശീലര്‍? എല്ലാ ടീമുകള്‍ക്കും പോയിന്റ് നല്‍കും; ബ്ലാസ്‌റ്റേഴ്‌സ് പിന്നെയും തോറ്റു
IPL 2026 Expenses : വാടകയും ലൈറ്റും പോലും 1 കോടിക്ക് മേലെ, ഒരു ദിവസത്തെ ഐപിഎൽ മാച്ചിൻ്റെ ചിലവ് കേട്ടാൽ ഞെട്ടും
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം