Sunil Chhetri : നായകൻ ബൂട്ടഴിക്കുന്നു; ഇന്ത്യൻ കുപ്പായത്തിൽ സുനിൽ ഛേത്രിയുടെ അവസാന മത്സരം ഇന്ന്

Sunil Chhetri Retiring Today After The Match vs Kuwait : ഏറെക്കാലം ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ നട്ടെല്ലായി നിലകൊണ്ട ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അവസാന രാജ്യാന്തര മത്സരമാണ് ഇന്ന്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തോടെ ഛേത്രി ഇന്ത്യൻ കുപ്പായമഴിക്കും. 

Sunil Chhetri : നായകൻ ബൂട്ടഴിക്കുന്നു; ഇന്ത്യൻ കുപ്പായത്തിൽ സുനിൽ ഛേത്രിയുടെ അവസാന മത്സരം ഇന്ന്

Sunil Chhetri (Image Source- AP)

Published: 

06 Jun 2024 13:25 PM

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ അവസാന രാജ്യാന്തര മത്സരം ഇന്ന്. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ കുവൈറ്റിനെതിരെ ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെ ഛേത്രി ഇന്ത്യൻ കുപ്പായമഴിക്കും. 39കാരനായ താരം നിലവിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയതിൽ മൂന്നാം സ്ഥാനത്താണ്. ഛേത്രിക്ക് മുന്നിലുള്ളത് ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും.

കാലിൽ ഗോൾദാഹമൊളിപ്പിച്ച താരമായിരുന്നു ഛേത്രി. 2005ൽ പാകിസ്താനെതിരെ അരങ്ങേറിയ താരം ആ കളി തന്നെ രാജ്യാന്തര തലത്തിൽ തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. അന്ന് ഛേത്രിക്ക് 20 വയസ്. സുനിൽ ഛേത്രി എന്ന അസാമാന്യ പ്രതിഭ അവതരിക്കുകയാണ്. 2007 നെഹ്റു കപ്പിലെ ആദ്യ കളി കംബോഡിയയെ ഇന്ത്യ മടക്കമില്ലാത്ത ആറ് ഗോളുകൾക്ക് തുരത്തിയപ്പോൾ അതിൽ രണ്ടു ഗോൾ സുനിൽ ഛേത്രി എന്ന 22കാരൻ പയ്യൻ്റെ ബൂട്ടിൽ നിന്നായിരുന്നു. ഫൈനലിൽ സിറിയയെ വീഴ്ത്തി ഒരേയൊരു ഗോൾ നേടി എൻപ്പി പാപ്പച്ചൻ എന്ന മലയാളി ഇന്ത്യക്ക് കിരീടം സമ്മാനിക്കുമ്പോൾ ആ ഗോളിൻ്റെ ബിൽഡപ്പിലും ഛേത്രിയുണ്ടായിരുന്നു.

Read Also: T20 World Cup 2024 : സ്നിപ്പർ തോക്കുമായി സ്വാറ്റ് സംഘം, പോലീസുകാർ സിവിൽ വേഷത്തിൽ; ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ

ടൂർണമെൻ്റുകൾ പലതും കടന്നുപോയി. ഇന്ത്യക്കായി കുപ്പായമണിഞ്ഞവർ മാറിമാറിവന്നു. ഛേത്രി മാത്രം മാറിയില്ല. അസാധ്യമായ ആംഗിളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചുകൊണ്ട് പലപ്പോഴും ഛേത്രിയുടെ ബൂട്ടുകൾ ശബ്ദിച്ചു. അഞ്ചടി ഏഴിഞ്ച് ഉയരം മാത്രമുള്ള താരം ഹെഡറുകൾ വിൻ ചെയ്ത് വല തുളയ്ക്കുന്നത് ഛേത്രി എന്ന താരത്തിൻ്റെ ക്വാളിറ്റിയായിരുന്നു. 2012ൽ ഛേത്രിയെത്തേടി ഇന്ത്യൻ ക്യാപ്റ്റൻസിയെത്തി. ഛേത്രിക്കൊപ്പം മുന്നേറ്റത്തിൽ പലരും വന്നു. അവർക്കൊന്നും ഛേത്രിയാവാനായില്ല. 39ആം വയസിലും എതിർ ടീമിൻ്റെ വല തുളയ്ക്കാൻ ഇന്ത്യക്ക് ഛേത്രിയെ ആവശ്യമാണെന്ന സത്യമറിയുമ്പോൾ നമ്മുടെ രാജ്യത്ത് ഫോർവേഡുകളുടെ ദൗർലഭ്യം മനസിലാവുക. ഇനിയും ഛേത്രിയെപ്പോലെ ഗോൾ സ്കോറിംഗ് എബിലിറ്റിയുള്ളൊരു താരത്തെ കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.

2002ൽ മോഹൻ ബഗാനിലൂടെ ക്ലബ് കരിയർ ആരംഭിച്ച ഛേത്രി പിന്നീട് ഈസ്റ്റ് ബെംഗാൾ, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി തുടങ്ങിയ ക്ലബുകളിലും ബൂട്ടണിഞ്ഞു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളുരു എഫ്സിയുടെ താരമാണ് ഛേത്രി. 2011ൽ അർജുന ആവാർഡും 2019ൽ പദ്മ ശ്രീയും 2021ൽ ഖേൽ രത്ന പുരസ്കാരവും നൽകി ഛേത്രിയെ രാജ്യം ആദരിച്ചു. 2022ൽ ക്യാപ്റ്റൻ ഫൻ്റാസ്റ്റിക് എന്ന പേരിൽ സുനിൽ ഛേത്രിയെ പരിചയപ്പെടുത്തിക്കൊണ്ട് ഫിഫ മൂന്ന് എപ്പിസോഡുള്ള ഒരു ഡോക്യുമെൻ്ററി പുറത്തിറക്കിയിരുന്നു.

1984ൽ തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് ഛേത്രി ജനിച്ചത്. ഡാർജീലിങിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിൽ അദ്ദേഹം സോനം ഭട്ടാചാര്യയെ വിവാഹം കഴിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്