T20 World Cup 2024 Final : അഭിമാന വിജയം; വീണ്ടും വിശ്വകിരീടം ചൂടി ഇന്ത്യ, രാജ്യത്തിന്റ അഭിമാനമെന്ന് മോദിയും രാഹുലും

T-20 World Cup Team India winS over South Africa : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

T20 World Cup 2024 Final : അഭിമാന വിജയം; വീണ്ടും വിശ്വകിരീടം ചൂടി ഇന്ത്യ, രാജ്യത്തിന്റ അഭിമാനമെന്ന് മോദിയും രാഹുലും

Team India ( Photo/Reuters )

Updated On: 

30 Jun 2024 10:44 AM

ബാർബഡോസ്: 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ വീണ്ടും ടി20 വിശ്വകിരീടം ചൂടി. അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോൽപിച്ചുകൊണ്ടാണ് ലോക കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു. അതോടെ ഇന്ത്യ 7 റൺസിന്റെ വിജയക്കൊടി പാറിച്ചു. ഇനി ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡിനു ഒടുവിൽ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം.

കൂടാതെ ക്യാപ്റ്റൻ രോഹിതിനും അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ച വിജയം കൂടിയാണിത്. 2007ൽ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷമാണിത്. ഇതിനുമുമ്പ് 2007-ലായിരുന്നു ഇന്ത്യ വിജയം കൊയ്തത്.ഇതിനു മുമ്പ് രണ്ട് ലോക കിരീടങ്ങൾ നേടിയവർ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകളാണ്.

ഇവർക്കൊപ്പം ചരിത്ര പട്ടികയിൽ ഇനി ഇന്ത്യയുമുണ്ടാകും. നാടകീയതയും ആവേശവും അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലൂടെ കാണികളെ ത്രസിപ്പിക്കാനും ഇരുടീമുകൾക്കും കഴിഞ്ഞു എന്നത് മറ്റൊരു പ്രത്യേകത. അവസാന ഓവറിൽ 16 റൺസായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഈ ഓവറിൽ അവർക്ക് 8 റൺസേ നേടാനായുള്ളു.

രണ്ട് വിക്കറ്റും നഷ്ടമായി. അവസാന മൂന്ന് ഓവറുകൾ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് അനുകൂലമാക്കിയത്. മില്ലർ 21 റൺസുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹർദിക് അവരുടെ പതനം ഉറപ്പിച്ചു. ഹെന്റിച്ച് ക്ലാസൻ (27 പന്തിൽ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ ആയപ്പോൾ 59 പന്തിൽ 76 നേടിയ വിരാട് കോലിയാണ് കലാശക്കളിയിലെ ഇന്ത്യയുടെ അഭിമാനം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.

ALSO READ: ട്രോഫിയുടെ ഇടത് വശത്ത് രോഹിത്, ടീമിൽ സഞ്ജു, പക്ഷെ അമ്പയറായി കെറ്റിൽബൊറോ; എന്തൊക്കെയാണ് ഫൈനലിൽ ഇന്ത്യയുടെ ഭാഗ്യസൂചകങ്ങൾ?

ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലും മറ്റ് പ്രമുഖരും

മത്സര വിജയവാർത്ത പുറത്തു വന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ടീമിനെ കുറിച്ച് അഭിമാനമുണ്ടെന്നും എന്നും മോദി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. കൂടാതെ സൂര്യകുമാർ യാദവിൻറെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിൻറെ പരിശീലക മികവിനെയും രാഹുൽ ഗാന്ധി അഭിനന്ദിക്കാൻ മറന്നില്ല.

 

അഭിനന്ദിച്ച് മുഖ്യമന്ത്രിയും താരങ്ങളും

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഇവർക്കു പുറമേ കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം ഇന്ത്യയുടെ വിജയത്തിൽ അഭിനന്ദനമറിയിച്ച് എത്തിയിരുന്നു.

ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചെന്നും ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്നുമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യക്തമാക്കി.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം