T20 World Cup 2024: മധുരപ്രതികാരം; ജീവന്‍ തിരിച്ചുപിടിച്ച് അഫ്ഗാനിസ്ഥാന്‍, ഓസീസിന് പരാജയം

T20 World Cup 2024 Afghanistan VS Australia: ഓസീസിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. തോറ്റാല്‍ പുറത്തുപോകേണ്ടി വരുമെന്ന കളിയിലാണ് അഫ്ഗാന്‍ വമ്പന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുര്‍ബാസ്- ഇബ്രാഹിം സഖ്യത്തിന്റെ തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് അഫ്ഗാനെ രക്ഷിച്ചത്.

T20 World Cup 2024: മധുരപ്രതികാരം; ജീവന്‍ തിരിച്ചുപിടിച്ച് അഫ്ഗാനിസ്ഥാന്‍, ഓസീസിന് പരാജയം

Afghanistan VS Australia

Updated On: 

23 Jun 2024 | 12:06 PM

ടി ട്വന്റി ലോകകപ്പിലെ (T20 World Cup) നിര്‍ണായക പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ (Afghanistan VS Australia). 21 റണ്‍സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം വീട്ടിയിരിക്കുകയാണ് അഫ്ഗാന്‍. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഓസ്‌ട്രേലിയക്ക് എത്തിച്ചേരാനായില്ല. 19.2 ഓവറില്‍ 127 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടാവുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ അഫ്ഗാന്റെ മുന്നേറ്റത്തെ മറികടക്കാന്‍ ഓസ്‌ട്രേലിയ ശ്രമിച്ചെങ്കിലും ജയം അടിച്ചെടുക്കാനായില്ല.

ഓസീസിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. തോറ്റാല്‍ പുറത്തുപോകേണ്ടി വരുമെന്ന കളിയിലാണ് അഫ്ഗാന്‍ വമ്പന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുര്‍ബാസ്- ഇബ്രാഹിം സഖ്യത്തിന്റെ തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് അഫ്ഗാനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 118 റണ്‍സാണ് അടിച്ചെടുത്തത്. ഗുര്‍ബാസ് 60 റണ്‍ എടുത്തപ്പോള്‍ ഇബ്രാഹിം 51 റണ്‍ നേടി. പിന്നീട് ഒരു അഫ്ഗാന്‍ താരത്തിന് പോലും മികവിലേക്ക് വരാനും സാധിക്കാതെ വന്നതോടെ പെട്ടെന്ന് ഇന്നിംഗ്‌സ് തകര്‍ന്നു.

Also Read: Kerala T20 League : ഫ്രാഞ്ചൈസി മാതൃകയിൽ കേരളത്തിൻ്റെ സ്വന്തം ടി20 ലീഗ്; ആറ് ടീമുകൾ മാറ്റുരക്കും

അതിനിടയില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിന്‍സ് അടുത്ത മത്സരത്തിലും ഹാട്രിക്ക് നേട്ടം ആവര്‍ത്തിച്ചു. മികച്ച രീതിയില്‍ ബൗള്‍ ചെയ്ത താരം എതിരാളികള്‍ക്ക് സ്‌കോറിംഗ് അവസരങ്ങളൊന്നും നല്‍കിയിരുന്നില്ല. ടി ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കും ഈ വര്‍ഷത്തെ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടവുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ടി ട്വന്റി ലോകകപ്പ് ചരിത്രത്തില്‍ തന്നെ ലോകകപ്പില്‍ 2 ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ താരവുമായി കമ്മിന്‍സ് മാറി.

തന്റെ മൂന്നാം ഓവറിന്റെ അവസാന പന്തില്‍ റഷീദ് ഖാനെ മടക്കിയാണ് കമ്മിന്‍സ് പോരാട്ടത്തിന് തുടക്കമിട്ടത്. ശേഷം തന്റെയും ഇന്നിങ്‌സിലെയും അവസാന ഓവര്‍ ബോള്‍ ചെയ്യാന്‍ എത്തിയ താരം കരിം ജനത്തിനെ മടക്കി. അടുത്ത പന്തില്‍ റണ്‍ ഒന്നും എടുക്കാതെ ഗുല്‍ബാദിനെ മടക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു കമ്മിന്‍സ്. മത്സരം 13.2 ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നും പോകാതെ 100 റണ്‍സ് എടുത്ത് നിന്ന അഫ്ഗാന് ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ നേടാനായത് 148 / 6 മാത്രം. അവസാന ഓവറുകളില്‍ മികച്ച ബോളിങ്ങിലൂടെ ഓസ്‌ട്രേലിയ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. കമ്മിന്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടാതെ സാമ്പ രണ്ടും സ്റ്റോയ്നിസ് ഒരു വിക്കറ്റും നേടി മത്സരത്തില്‍ തിളങ്ങി.

Also Read: VVS Laxman : സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും; ഗംഭീറിൻ്റെ ആദ്യ ദൗത്യം ശ്രീലങ്ക പര്യടനമെന്ന് റിപ്പോർട്ട്

അഫ്ഗാന്റെ തേരോട്ടത്തെ മറികടക്കാന്‍ ബാറ്റേന്തിയ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന് അക്കൗണ്ട് തുറക്കും മുമ്പേ പുറത്തുപോകേണ്ടി വന്നു. നവീന്‍ ഉള്‍ ഹഖ് താരത്തെ ബൗള്‍ഡാക്കി ഒതുക്കി. ഇതിന് പിന്നാലെ മിച്ചല്‍ മാര്‍ഷും ഡേവിഡ്‌ വാര്‍ണറും മടങ്ങിയതോടെ ഓസ്‌ട്രേലിയ കൂടുതല്‍ പ്രതിരോധത്തിലായി. 32-3 എന്ന നിലയിലേക്ക് ഓസീസ് വീഴുകയായിരുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്‌റ്റോയിനിലും ചേര്‍ന്ന് ടീമിന്റെ സ്‌കോര്‍ 50ലേക്ക് ഉയര്‍ത്തി. സ്‌റ്റോയിനിസിനേയും താരത്തിന് പിന്നാലെ ഇറങ്ങിയ ടിം ഡേവിഡിനേയും പുറത്താക്കിയതോടെ അഫ്ഗാന്‍ മുന്നില്‍ ജയപ്രതീക്ഷ ഉദിച്ചു. അര്‍ധ സെഞ്ച്വറി നേടിയ മാക്‌സ്‌വെല്ലിനെ പുറത്താക്കിയത് ഗുല്‍ബാദിനാണ്. താരത്തിന്റെ പിന്‍വാങ്ങല്‍ അഫ്ഗാന് കൂടുതല്‍ ജീവന്‍ പകര്‍ന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ