AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024: സെഞ്ച്വറി അടിച്ചിട്ടും കാര്യമുണ്ടായില്ല; ബംഗ്ലാദേശിന് കനത്ത തിരിച്ചടി

ബംഗ്ലാദേശിനായി ഓപ്പണ്‍മാരായ തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവരാണ് ഇറങ്ങിയത്. ഇരുവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു

T20 World Cup 2024: സെഞ്ച്വറി അടിച്ചിട്ടും കാര്യമുണ്ടായില്ല; ബംഗ്ലാദേശിന് കനത്ത തിരിച്ചടി
Shiji M K
Shiji M K | Updated On: 11 May 2024 | 12:33 PM

ബംഗ്ലാദേശിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്വെ- ബംഗ്ലാദേശ് അഞ്ച് ടി 20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലാണ് വിജയം. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 143 റണ്‍സിന് പുറത്തായി.

വിജയലക്ഷ്യം മറികടക്കാനെത്തിയ സിംബാബ്വെ, 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ബംഗ്ലാദേശിനായി ഓപ്പണ്‍മാരായ തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവരാണ് ഇറങ്ങിയത്. ഇരുവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. 37 പന്തില്‍ 52 റണ്‍സാണ് ഹസന്‍ നേടിയത്. 140.54 സ്‌ട്രൈക്ക് റേറ്റില്‍ ഏഴു ഫോറുകളും ഒരു സിക്‌സുമാണ് താരം അടിച്ചെടുത്തത്.

മൂന്ന് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 പന്തില്‍ 41 റണ്‍സാണ് സൗമ്യ േേനടിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 101 റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നീട് ബംഗ്ലാദേശിന്റെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

ഇവര്‍ക്ക് പിന്നാലെ വന്ന തൗഹിദ് ഹൃദോയ്ക്ക് മാത്രമാണ് രണ്ടക്ക സംഖ്യ തികയ്ക്കാനായത്. 12 റണ്‍സാണ് ഹൃദോയ് നേടിയത്. 143 റണ്‍സിന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. അവസാന 42 റണ്‍സ് എടുക്കുന്ന സമയത്ത് പത്തുവിക്കറ്റാണ് സിംബാബ്വെ വീഴ്ത്തി.

ടി 20 മത്സരത്തില്‍ 100 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടിയ ബംഗ്ലാദേശ് ടീം ഓള്‍ ഔട്ടാകുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്ക് അഞ്ച് റണ്‍സകലെ വിജയം നഷ്ടമായി. ഷാക്കിബ് അല്‍ ഹാസന്‍ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും തന്‍സിദ് അഹമ്മദ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് വിയജം ഉറപ്പിച്ചു. ഈ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 4-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്. മെയ് 12നാണ് പരമ്പരയിലെ അവസാന മത്സരം.