IPL Mega Auction 2025: വൈൽഡ് കാർഡ് എൻട്രിയായി ആർച്ചറും നേത്രവൽകറും; അവസാന സമയത്തുള്ള മാറ്റത്തിന് കാരണമെന്ത്?

IPL Mega Auction Wild Card Entries: 1991 ഒക്ടോബർ 19-ന് മുംബൈയിലായിരുന്നു താരത്തിന്റെ ജനനം. മുംബെെയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി. 2010-ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളായ കെ. എൽ രാഹുൽ, ജയദേവ് ഉനദ്ഘട്ട്, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം കളിക്കാനിറങ്ങിയ താരം ആ ലോകകപ്പിൽ 9 വിക്കറ്റും സ്വന്തമാക്കി.

IPL Mega Auction 2025: വൈൽഡ് കാർഡ് എൻട്രിയായി ആർച്ചറും നേത്രവൽകറും; അവസാന സമയത്തുള്ള മാറ്റത്തിന് കാരണമെന്ത്?

Saurabh And Archer (Image Credits:PTI)

Published: 

23 Nov 2024 | 08:18 AM

ന്യൂഡൽഹി: ഐപിഎൽ താരലേലത്തിന് ഇനി ഒരു രാത്രിമാത്രമാണ് ബാക്കി. ജോഫ്രേ ആർച്ചറും ഇന്ത്യൻ വംശജനായ സൗരഭ് നേത്രവൽക്കറും വെെഡ് കാർഡ് എൻട്രിയിലൂടെ താരലേലത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചപ്പോൾ അവസാന നിമിഷം ഇരുവരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തിരയുകയാണ് ആരാധകർ. ആദ്യ ഘട്ടത്തിൽ ലേലത്തിൽ ഇല്ലായിരുന്നെങ്കിലും ടീമുകൾ ആവശ്യപ്പെട്ടതിനാലാവും ഇരുവരും ടീമിലെത്തിയത് എന്നാണ് വിലയിരുത്തൽ. ഇരുവരെയും കൂടാതെ മുംബെെയിൽ നിന്നുള്ള ഹാർദ്ദിക് തമോറിനെയും ബിസിസിഐ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025-ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഈ ഐപിഎൽ സീസണിൽ പങ്കെടുക്കില്ലെന്ന് ഇം​ഗ്ലണ്ട് താരമായ ജോഫ്രേ ആർച്ചർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ സംഘാടകർ ലേലപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം 576-ാമതെ താരമായി ആർച്ചറെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ ഫ്രാഞ്ചെസികളെ അറിയിച്ചിട്ടുണ്ട്. മെ​ഗാതാരലേലത്തിൽ പങ്കെടുത്തില്ലെങ്കിൽ വരും വർഷങ്ങളിലെ താരലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന നിയമം ബിസിസിഐ പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ആർച്ചർ വെെൽഡ് കാർഡ് എൻട്രിയായി എത്തുന്നനെന്നാണ് വിവരം.

ജോഫ്രേ ആർച്ചറുടെ അടിസ്ഥാന വില ബിസിസിഐ ഇതുവരെയും ഫ്രാഞ്ചെെസികളെ അറിയിച്ചിട്ടില്ല. കഴിവും അനുഭവ സമ്പത്തും പരി​ഗണിച്ച് 2 കോടിയായിരിക്കും ആർച്ചറുടെ അടിസ്ഥാന വിലയെന്നാണ് അഭ്യൂഹം. 29-കാരനായ താരം ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ സെറ്റ് 6-ലൂടെയാണ് ലേലത്തിനെത്തുക. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ‌താരത്തിന് പരിക്ക് മൂലം കുറച്ച് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ഐപിഎല്ലിൽ 40 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 48 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

പേസർ സൗരഭ് നേത്രവൽക്കറാണ് ലേലത്തിലെ ശ്രദ്ധേയനായ മറ്റൊരു താരം. ഇന്ത്യൻ വംശജനായ താരം അമേരിക്കൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമാണ്. ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അമേരിക്ക അട്ടിമറി ജയം സ്വന്തമാക്കിയത് സൗരഭിന്റെ ബൗളിം​ഗ് കരുത്തിലാണ്. സൂപ്പർ ഓവറിൽ പാകിസ്താനെ 13 റൺസിൽ പിടിച്ചുകെട്ടിയ 32-കാരൻ ഇടം കയ്യൻ പേസറാണ്. അമേരിക്കയ്ക്കായി 36 ടി20യിൽ നിന്ന് 36 വിക്കറ്റും 56 ഏകദിനങ്ങളിൽ നിന്ന് 88 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് ​6 വിക്കറ്റും വീഴ്ത്തിയിരുന്നു. 2014-ലെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗ്യമായിരുന്നു സൗരഭ് നേത്രവൽക്കർ.

1991 ഒക്ടോബർ 19-ന് മുംബൈയിലായിരുന്നു താരത്തിന്റെ ജനനം. മുംബെെയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി. 2010-ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളായ കെ. എൽ രാഹുൽ, ജയദേവ് ഉനദ്ഘട്ട്, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം കളിക്കാനിറങ്ങിയ താരം ആ ലോകകപ്പിൽ 9 വിക്കറ്റും സ്വന്തമാക്കി. മതിയായ അവസരങ്ങൾ ലഭിക്കില്ലെന്ന തോന്നലാണ് താരത്തെ അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദത്തിന് ശേഷം ഒറാക്കിളിൽ ജോലിയിൽ പ്രവേശിച്ചു. നിലവിൽ ഒറാക്കിളിലെ ജീവനക്കാരൻ കൂടിയാണ് അദ്ദേഹം. ജോലിയെയും ക്രിക്കറ്റിനെയും ഒരു പോലെ സ്നേഹിച്ച താരം വെെകാതെ അമേരിക്കൻ ദേശീയ ടീമിൽ ഇടം പിടിച്ചു. യുഎസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് സൗരഭ് നേത്രവൽക്കർ.

അൺക്യാപ്ഡ് താരമായാണ് മുംബെെയുടെ വിക്കറ്റ് കീപ്പർ ബാറ്റർ താരലേലത്തിനെത്തുന്നത്. മുംബെെക്കായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ