Vaibhav Suryavanshi: കോലിയും രോഹിത്തുമല്ല, എനിക്ക് ഇഷ്ടം ഈ താരത്തെ; തുറന്നു പറഞ്ഞ് കുട്ടി ക്രിക്കറ്റർ

Vaibhav Suryavanshi Favourite Player: പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വൈഭവ് നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്താണ് കുട്ടി ക്രിക്കറ്റർ മടങ്ങിയത്.

Vaibhav Suryavanshi: കോലിയും രോഹിത്തുമല്ല, എനിക്ക് ഇഷ്ടം ഈ താരത്തെ; തുറന്നു പറഞ്ഞ് കുട്ടി ക്രിക്കറ്റർ

Vaibhav Sooryavanshi (Image Credits: PTI)

Updated On: 

01 Dec 2024 | 08:50 AM

മുംബൈ: 13-ാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? 13-കാരൻ വെെഭവ് സൂര്യവൻഷിയെ സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചോദ്യമിതായിരുന്നു. ഐപിഎല്ലിന്റെ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബിഹാറിൽ നിന്നുള്ള ഈ പയ്യൻ. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1.10 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.

ഐപിഎൽ താര ലേലത്തിന്റെ ഭാ​ഗമായ ഏറ്റവും പ്രായം കുറഞ്ഞ താരംകൂടിയാണ് വൈഭവ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാ​ഗമായ താരം ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി നേടിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. 62 പന്തിൽ 104 റൺസാണ് വെെഭവ് അടിച്ചെടുത്തത്. യൂത്ത് ടെസ്റ്റിൽ അതിവേ​ഗം സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടവും ഈ 13-കാരന് സ്വന്തമാണ്.

170 വർഷത്തെ മത്സര ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും വെെഭവ് സൂര്യവൻഷിയെന്ന ബിഹാറുകാരന് സ്വന്തമാണ്. ഈ സമയം വൈഭവിൻറെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 സീസണിൽ രഞ്ജി ട്രോഫി ടൂർണമെന്റിൽ അരങ്ങേറുമ്പോൾ താരത്തിന്റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്. ഐപിഎല്ലിന്റെ ഭാ​ഗമായതോടെ തന്റെ ഇഷ്ടതാരത്തെയും ക്രിക്കറ്റ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വൈഭവ്.

വിരാട് കോലിയും രോഹിത് ശർമ്മയും സച്ചിനുമൊക്കെയായിരിക്കും കൗമാരതാരത്തിന്റെ ഇഷ്ടതാരമെന്ന് കണക്കുക്കൂട്ടിയവർക്ക് തെറ്റി. ഇവരാരുമല്ല വെെഭവ് സൂര്യവൻഷിയുടെ ഫേവറീറ്റ്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയാണ് വൈഭവ് സൂര്യവൻഷിയുടെ പ്രിയതാരം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ബ്രയാൻ ലാറയാണ്. അദ്ദേഹത്തെ പോലെ കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്’ -വൈഭവ് പറഞ്ഞു. സോണി സ്പോർട്സിനോടായിരുന്നു കുട്ടി ക്രിക്കറ്ററുടെ വെളിപ്പെടുത്തൽ.

 

കഴിഞ്ഞ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ബ്രയാൻ ലാറ. വെസ്റ്റിൻഡീസിനായി ക്രിക്കറ്റ് ഇതിഹാസം 131 ടെസ്റ്റുകളിലും 299 ഏകദിനങ്ങ‌ളിലും പാഡണിഞ്ഞിയട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 11,953 റൺസാണ് താരത്തിന്റെ സമ്പാദ്യം. 2007 ഏകദിന ലോകകപ്പിന് ശേഷമാണ് ബ്രയാൻ ലാറ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.

അതേസമയം, ശനിയാഴ്ച നടന്ന പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വൈഭവ് നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്താണ് കുട്ടി ക്രിക്കറ്റർ മടങ്ങിയത്. മത്സരത്തിൽ 43 റൺസിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റിം​ഗിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിം​ഗിൽ ഇന്ത്യയുടെ പോരാട്ടം 47.1 ഓവറിൽ അവസാനിച്ചു. 238 റൺസിന് ഇന്ത്യൻ താരങ്ങൾ ഓൾഔട്ടാകുകയായിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ