Vinod Kambli: പ്രതിഭ കൊണ്ട് മാത്രം കാര്യമില്ല, ക്രിക്കറ്റിലെ പാഠപുസ്തകം; നൊമ്പരമാകുന്ന വിനോദ് കാംബ്ലി

Vinod Kambli and Sachin Tendulkar Video: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയാണ് വിനോദ് കാംബ്ലി. വെറും കളിക്കൂട്ടുകാരന്‍ മാത്രമല്ല കാംബ്ലി സച്ചിന്. ക്രിക്കറ്റ് ലോകത്തെ മികച്ചൊരു പാഠപുസ്തകം എന്ന് വേണമെങ്കില്‍ വിനോദ് കാംബ്ലിയെ വിശേഷിപ്പിക്കാം. പ്രതിഭ കൊണ്ട് മാത്രം ഒരാള്‍ എവിടെയുമെത്തില്ലെന്ന് കാംബ്ലിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

Vinod Kambli: പ്രതിഭ കൊണ്ട് മാത്രം കാര്യമില്ല, ക്രിക്കറ്റിലെ പാഠപുസ്തകം; നൊമ്പരമാകുന്ന വിനോദ് കാംബ്ലി

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും (Image Credits: Screengrab)

Published: 

05 Dec 2024 | 03:59 PM

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ച വീഡിയോയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിനോദ് കാംബ്ലിയുടെയും. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയപ്പോള്‍ അത് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുംബൈയിലെ സ്‌കൂള്‍ കാലഘട്ടത്തിലെ ഗുരുനാഥനായ ക്രിക്കറ്റ് കോച്ച് രമകാന്ത് അച്രേക്കറിന്റെ സ്മാരകത്തിന്റെ അനാച്ഛാദന വേളയിലാണ് ഇരുവരും ഒരുമിച്ചെത്തിയിരിക്കുന്നത്.

വേദിയില്‍ ഇരിക്കുന്ന വിനോദ് കാംബ്ലിയുടെ അരികിലേക്ക് സച്ചിനെത്തി കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. തന്റെ അരികിലേത്തിയ കളിക്കൂട്ടുകാരന്റെ കൈ വിടാതെ മുറുകെ പിടിക്കുകയാണ് കാംബ്ലി. എന്നാല്‍ പിന്നീട് കാംബ്ലിയുടെ കൈ വിടുവിപ്പിച്ച ശേഷമാണ് സച്ചിന്‍ തന്റെ സീറ്റില്‍ പോയിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയാണ് വിനോദ് കാംബ്ലി. വെറും കളിക്കൂട്ടുകാരന്‍ മാത്രമല്ല കാംബ്ലി സച്ചിന്. ക്രിക്കറ്റ് ലോകത്തെ മികച്ചൊരു പാഠപുസ്തകം എന്ന് വേണമെങ്കില്‍ വിനോദ് കാംബ്ലിയെ വിശേഷിപ്പിക്കാം. പ്രതിഭ കൊണ്ട് മാത്രം ഒരാള്‍ എവിടെയുമെത്തില്ലെന്ന് കാംബ്ലിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

Also Read: Syed Mushtaq Ali Trophy 2024: അടിയോട് അടി! ടി20യിൽ ചരിത്ര സ്കോറുമായി ബറോഡ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്‌കൂള്‍ കാലത്ത് 664 റണ്‍സിന്റെ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തവരാണ് സച്ചിനും കാംബ്ലിയും. വെറും 14 ഉം 15 ഉം വയസുള്ള ആ കൊച്ചുമിടുക്കര്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി. ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ സെന്റ് സേവ്യേഴ്‌സിനെതിരെയുള്ള കളിയില്‍ ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 326 റണ്‍സും വിനോദ് കാംബ്ലി 349 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

സച്ചിന്‍ 1989ലാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. പിന്നീട് 1991ല്‍ കാംബ്ലിയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 2000 വരെയാണ് വിനോദ് കാംബ്ലി ഇന്ത്യക്കായി കളിക്കുന്നത്. 104 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളോടെ 32.29 ശരാശരിയില്‍ 2,477 റണ്‍സാണ് വിനോദ് കാംബ്ലി നേടിയിട്ടുള്ളത്. 17 ടെസ്റ്റുകളില്‍ നിന്ന് 54.20 ശരാശരിയില്‍ നാല് സെഞ്ചുറികള്‍ സഹിതം 1,084 റണ്‍സ് അദ്ദേഹം നേടി. പിന്നീട് 2009ല്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 24ാം വയസില്‍, അതായത് 1995ലാണ് കാംബ്ലി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

പിന്നീട് അദ്ദേഹത്തെ തേടി ടീമിലേക്ക് വിളി വന്നില്ല. 2000ന് ശേഷം ഏകദിന ടീമിലും ഇടം നേടാനായില്ല. എന്നാല്‍ 2013 വരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. സച്ചിനെ പോലെ കാംബ്ലിക്ക് കളത്തില്‍ തുടരാന്‍ സാധിക്കാതെ പോയതിന് പ്രധാന കാരണം അച്ചടക്കമില്ലായ്മയും മോശം ഫോമുമായിരുന്നു. സച്ചിന്‍ തന്റെ കഴിവ് നാള്‍ക്കുനാള്‍ രാകിമിനുക്കിയെടുത്തപ്പോള്‍ കാംബ്ലി സ്വയം പുറത്തേക്കുള്ള വഴി കണ്ടെത്തി.

എന്നാല്‍, കൂട്ടുകാരനെ കുറിച്ച് മോശമായി സംസാരിച്ചും കാംബ്ലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2009ല്‍ സച്ച് കാ സാമ്‌ന എന്ന ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് കാംബ്ലി സച്ചിനെതിരെ സംസാരിക്കുന്നത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും ഇതെല്ലാം അറിഞ്ഞിട്ടും സച്ചിന്‍ സഹായിക്കുന്നില്ലെന്നുമാണ് കാംബ്ലി അന്ന് ആരോപിച്ചത്. പിന്നീട് കാംബ്ലിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മദ്യലഹരിയില്‍ ഭാര്യയെ ആക്രമിച്ചതും കാംബ്ലിയെ വാര്‍ത്തികളില്‍ ഇടംപിടിക്കുന്നതിലേക്ക് നയിച്ചു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ