Wimbledon Final 2025: കന്നിക്കിരീടത്തിന് സിന്നർ; ഹാട്രിക്കടിക്കാൻ അൽകാരസ്: പുൽമൈതാനത്തിന് തീപിടിക്കുന്നു

Wimbledon Final 2025 Match Preview: പുരുഷ വിംബിൾഡൺ ഫൈനൽ മത്സരം പുരോഗമിക്കുന്നു. കാർലോസ് അൽകാരസും യാനിക് സിന്നറുമാണ് ഏറ്റുമുട്ടുന്നത്.

Wimbledon Final 2025: കന്നിക്കിരീടത്തിന് സിന്നർ; ഹാട്രിക്കടിക്കാൻ അൽകാരസ്: പുൽമൈതാനത്തിന് തീപിടിക്കുന്നു

കാർലോസ് അൽകാരസ്, യാനിക് സിന്നർ

Published: 

13 Jul 2025 21:03 PM

പുരുഷ വിംബിൾഡൺ ഫൈനൽ ജേതാവിനെ അല്പസമയത്തിനുള്ളിൽ അറിയാം. കലാശപ്പോരിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ സ്പാനിഷ് താരവും നിലവിലെ ജേതാവുമായ കാർലോസ് അൽകാരസിനെ നേരിടും. കഴിഞ്ഞ രണ്ട് തവണയും വിംബിൾഡൺ നേടിയ അൽകാരസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. കന്നിക്കിരീടമാണ് യാനിക് സിന്നറിൻ്റെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

സെമിഫൈനലിൽ സാക്ഷാൽ നൊവാക് ജോകോവിചിനെ വീഴ്ത്തിയാണ് സിന്നർ കിരീടപ്പോരിലെത്തുന്നത്. ഏഴ് തവണ ചാമ്പ്യനായ ജോകോവിചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ തകർത്തത്. സ്കോർ 6-3, 6-3, 6-4. ജോകോവിചിനെ കീഴടക്കിയെന്നത് സിന്നറിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അൽകാരസ് ആവട്ടെ സെമിഫൈനലിൽ ടെയ്‌ലർ ഫ്രിറ്റ്സിനെ തോല്പിച്ച് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു അൽകാരസിൻ്റെ ജയം. സ്കോർ 6-4, 5-7, 6-3, 7-6. നിലവിലെ ഫോം പരിഗണിക്കുമ്പോൾ സിന്നറിനാണ് മുൻതൂക്കമെങ്കിലും താരത്തിനെതിരെ അൽകാരസിന് മുൻതൂക്കമുണ്ട്. ആദ്യ രണ്ട് സെറ്റ് നേടിയിട്ടും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനെതിരെ പരാജയപ്പെട്ട ഓർമ്മ സിന്നറിനുണ്ടാവും. ഈ തോൽവിയ്ക്ക് പകരം വീട്ടലും താരത്തിൻ്റെ ലക്ഷ്യമാണ്.

Also Read: Kerala Blasters: ചത്ത കിളിക്കെന്തിന് കൂട്?; വിദേശതാരങ്ങൾക്ക് ടീം വിടാനുള്ള അനുവാദം നൽകി ബ്ലാസ്റ്റേഴ്സ്

സിന്നറും അൽകാരസും പരസ്പരം ഏറ്റുമുട്ടിയത് 12 തവണയാണ്. ഇതിൽ എട്ടിലും വിജയം അൽകാരസിനൊപ്പമായിരുന്നു. സിന്നറുടെ പേരില്‍ നാല് ജയങ്ങൾ. സിന്നർ അല്‍കാരസിനെ അവസാനം തോല്പിച്ചത് രണ്ട് കൊല്ലം മുൻപ്. എന്നാല്‍ പുല്‍മൈതാനത്തിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ അൽകാരസിനെ തോല്പിക്കാനായെന്നത് സിന്നര്‍ക്ക് ആത്മവിശ്വാസം നൽകും. 2022ലെ വിംബിള്‍ഡൺ നാലാം റൗണ്ടിലാണ് ഒടുവിൽ ഇരുവരും പുൽമൈതാനത്ത് ഏറ്റുമുട്ടിയത്.

വനിതകളുടെ വിംബിൾഡൺ ജേതാവായത് പോളണ്ട് താരം ഇഗ സ്വിയറ്റെക് ആയിരുന്നു. അമേരിക്കൻ താരം അമാൻഡ അനിസിമോവയെ ഒരു പോയിൻ്റ് പോലും നഷ്ടപ്പെടുത്താതെ ഇഗ കീഴ്പ്പെടുത്തി.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്