Womens T20 World Cup 2024 : രണ്ടാം സന്നാഹമത്സരത്തിലും ജയം ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 28 റൺസിന്

WT20 WC 2024 India Won Against South Africa : വനിതാ ലോകകപ്പിൻ്റെ രണ്ടാം സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 28 റൺസ് ജയം. ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ച ഇന്ത്യ ഇതോടെ പരാജയമറിയാതെയാണ് ലോകകപ്പിനിറങ്ങുന്നത്.

Womens T20 World Cup 2024 : രണ്ടാം സന്നാഹമത്സരത്തിലും ജയം ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 28 റൺസിന്

ഇന്ത്യ വനിതാ ടീം (Image Courtesy - India Cricket Team Facebook)

Published: 

01 Oct 2024 23:23 PM

വനിതാ ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹമത്സരത്തിലും ഇന്ത്യക്ക് ജയം. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 20 റൺസിന് തോല്പിച്ചിരുന്നു.

Also Read : Ind v Ban : ’50 ഓവറിൽ 400 റൺസടിക്കാനാണ് രോഹിത് പറഞ്ഞത്; ആദ്യ പന്ത് സിക്സറടിക്കുകയും ചെയ്തു’; വെളിപ്പെടുത്തി അശ്വിൻ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഷഫാലി വർമയെ (0) നഷ്ടമായി. ഹർമൻപ്രീത് കൗർ (10), സ്മൃതി മന്ദന (22 പന്തിൽ 21) എന്നിവരും വേഗം മടങ്ങി. ടോപ്പ് ഓർഡർ പരാജയപ്പെട്ടതോടെ മിഡിൽ ഓർഡറാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 26 പന്തിൽ 30 റൺസെടുത്ത ജെമീമ റോഡ്രിഗസ് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷും ദീപ്തി ശർമയും ചേർന്ന് കൂട്ടിച്ചേർത്ത 70 റൺസ് ഇന്ത്യൻ സ്കോറിൽ നിർണായകമായി. 25 ഓന്തിൽ 36 റൺസ് നേടിയ റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 29 പന്തിൽ 35 റൺസ് നേടിയ ദീപ്തി ശർമ നോട്ടൗട്ടാണ്. ദക്ഷിണാഫ്രിക്കക്കായി അയബോങ ഖാക അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളിയാവാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 26 പന്തിൽ 29 റൺസ് നേടിയ ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. വോൾവാർട്ടും തസ്മീൻ ബിറ്റ്സും (25 പന്തിൽ 22) ചേർന്ന് ആദ്യ വിക്കറ്റിൽ 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും വേഗം സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. 20 പന്തിൽ 24 റൺസ് നേടിയ ക്ലോയി ട്രയോണും 16 പന്തിൽ 21 റൺസ് നേടിയ അന്നെരി ഡെർക്ക്സനും പൊരുതിയെങ്കിലും വിജയിക്കാനായില്ല. ഇന്ത്യക്കായി മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ