AI Prompts For Diwali Portraits: എഐ ഉപയോഗിച്ച് കിടിലൻ ദീപാവലി ചിത്രങ്ങൾ തയ്യാറാക്കാം; ചാറ്റ്ജിപിടിയിലും ജെമിനിയിലും ഈ പ്രോംപ്റ്റുകൾ നൽകി നോക്കൂ!
How to Create Stunning Diwali Portraits Using AI Tools ChatGPT and Gemini: മനോഹരമായ ദീപാവലി ചിത്രങ്ങൾ തയ്യാറാക്കാൻ സഹായുക്കിന്ന പ്രോംപ്റ്റുകളാണ് ഇനി പറയുന്നത്. നല്ല വെളിച്ചമുള്ളതും മുഖം വ്യക്തമായി കാണുന്നതുമായ ഫോട്ടോ വേണം ഇതിനായി അപ്ലോഡ് ചെയ്യാൻ. ഒരേ പ്രോംപ്റ്റിലും നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കുന്നത് കൂടുതൽ മികച്ച ചിത്രങ്ങൾ ലഭിക്കാൻ സഹായിക്കും

പ്രതീകാത്മക ചിത്രം
പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ എടുക്കാതെ ഒരു ആഘോഷവും പൂർത്തിയാകില്ല. ദീപാവലിയാകുമ്പോൾ ചിതങ്ങൾക്ക് ഭംഗി ഒന്നു കൂടും. ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഇന്നത്തെ കാലത്ത് എഡിറ്റിനായൊന്നും സമയം കളയേണ്ട കാര്യമില്ല ഫോട്ടോ എങ്ങനെ വേണമെന്ന് ജെമിനയോടോ, ചാജ് ജിപിടിയോടോ ഒന്ന് പറഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഹൈ ക്വാളിറ്റി പിക്ചർ റെഡി. ദീപാവലിക്കായി ഒരുങ്ങാൻ സാധിക്കാത്തവർക്കും സഹായത്തിന് ഈ എ.ഐ സംവിധാനങ്ങളെത്തും. എ.ഐ ടൂളുകൾ ഉപയോഗിച്ച് സാധാരണ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് മനോഹരമായ ദീപാവലി ചിത്രങ്ങളാക്കി മാറ്റാം.
വസ്ത്രങ്ങൾ, ദീപം, അങ്ങനെ ആവശ്യപ്പെടുന്നതെന്തും ഈ എ. ഐ ടൂളുകൾ നമുക്ക് സാധിച്ചുതരും. പക്ഷേ അത് വെറുതെ അങ്ങ് പറഞ്ഞാൽ പോരാ. കൃത്യമയ പ്രോംപ്റ്റ് നൽകണം. മനോഹരമായ ദീപാവലി ചിത്രങ്ങൾ തയ്യാറാക്കാൻ സഹായുക്കിന്ന പ്രോംപ്റ്റുകളാണ് ഇനി പറയുന്നത്. നല്ല വെളിച്ചമുള്ളതും മുഖം വ്യക്തമായി കാണുന്നതുമായ ഫോട്ടോ വേണം ഇതിനായി അപ്ലോഡ് ചെയ്യാൻ. ഒരേ പ്രോംപ്റ്റിലും നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കുന്നത് കൂടുതൽ മികച്ച ചിത്രങ്ങൾ ലഭിക്കാൻ സഹായിക്കും
ദീപം
കയ്യിൽ ദീപം പിടിച്ചുനിൽക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രത്തിനായി ഈ പ്രോംപ്റ്റ് നൽകാം.
“Create a beautiful Diwali portrait using my uploaded photograph. Show me holding a traditional diya with a warm smile. Add softly glowing lamps, floating flower petals and a festive background. Make the image look realistic and cinematic.”
ഒരു റോയൽ ലുക്ക് ആയാലോ
രാജകീയ പ്രൗഢിയിൽ ഒരു ചിത്രമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഈ പ്രോംപ്റ്റ് നൽകാവുന്നതാണ്.
“Transform my photograph into a royal festive portrait. Give me an elegant traditional Indian outfit with intricate embroidery and subtle jewellery. Use a luxurious palace-inspired background with warm lighting. Maintain my original face and natural appearance.”
Also Read: Happy Diwali 2026 Wishes: പ്രിയപ്പെട്ടവർക്ക് അയക്കാം ദീപാവലി ആശംസകൾ; മനോഹരമായ സന്ദേശങ്ങൾ ഇതാ
കുടുംബത്തോടൊപ്പമുള്ള ഒരു ട്രഡീഷണൽ ഫോട്ടോ വേണോ?
കുടുംബ ചിത്രങ്ങൾ ദീപാവലി തീമിലേക്ക് മാറ്റാൻ ഈ പ്രോംപ്റ്റ് നിങ്ങളെ സഹായിക്കും.
“Turn our uploaded family photograph into a beautiful Diwali portrait. Dress everyone in coordinated traditional Indian outfits. Add diyas, rangoli and festive decorations in the background. Preserve everyone’s facial features and expressions.”
ട്രഡീഷണൽ സാരി ലുക്ക് ഇല്ലാതെ എന്ത് ദീപാവലി
സാരി അണിയാൻ സാധിച്ചില്ലെങ്കിലും സാരമില്ല, ട്രഡീഷണൽ സാരി ലുക്കിലേക്ക് ചിത്രങ്ങൾ മാറ്റാൻ ഈ പ്രോംപ്റ്റ് ഉപയോഗിക്കാവുന്നതാണ്.
“Create a stunning Diwali portrait from my uploaded photograph. Dress me in a beautiful traditional silk saree with elegant jewellery. Add a festive background featuring glowing diyas, marigold decorations and warm fairy lights. Keep my face realistic and unchanged.”
ബോളിവുഡ് സ്റ്റൈൽ ഗ്ലാമറസ് ഫോട്ടോയാണോ വേണ്ടത് ?
ബോളിവുഡ് താരങ്ങളെപ്പോലെ ഗ്ലാമറസായ ദീപാവലി ചിത്രങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോംപ്റ്റ് നൽകാം.
“Transform my photograph into a glamorous Bollywood-style Diwali portrait. Give me a stylish ethnic outfit, elegant accessories and a festive background with golden lights and decorative lamps. Use professional photography-style lighting while preserving my original facial features.”
ഒരു മാജിക്കൽ ദീപാവലി ചിത്രം ആയാലോ
രാത്രിയിലെ വെളിച്ചത്തിൽ ദീപാവലി ആഘോഷിക്കുന്ന ഒരു ഫീൽ ലഭിക്കാൻ ഈ പ്രോംപ്റ്റ് സഹായിക്കും.
“Create a magical Diwali night portrait using my uploaded photograph. Add a beautiful night-time setting with glowing diyas, colourful fairy lights and a softly illuminated background. Give the image a cinematic look with rich colours and realistic details. Keep my face unchanged.”
English Summary
Easily transform ordinary photos into stunning Diwali portraits using AI tools like ChatGPT and Google Gemini. Just upload a clear picture and use specific prompts to generate beautiful festive images.