AirDrop: ഇനി ഐഫോണിലെ ഫയലുകൾ ആൻഡ്രോയ്ഡിലേക്ക് നേരിട്ട് ഷെയർ ചെയ്യാം; പ്രഖ്യാപനവുമായി ഗൂഗിൾ
Airdrop File Sharing In Android: ഐഫോണും ആൻഡ്രോയ്ഡും തമ്മിൽ ഫയൽ കൈമാറ്റം സാധ്യമാവുമെന്ന് ഗൂഗിൾ. എയർഡ്രോപ്പും ക്വിക്ക്ഷെയറും ഉപയോഗിച്ചാണ് ഇത് സാധ്യമാവുക.
ഐഒഎസും ആൻഡ്രോയ്ഡും തമ്മിൽ നേരിട്ട് ഫയലുകൾ ഷെയർ ചെയ്യുക ഇതുവരെ സാധ്യമായിരുന്നില്ല. എന്നാൽ, ഇനിമുതൽ അത് സാധ്യമാകുമെന്നാണ് ഗൂഗിളിൻ്റെ പ്രഖ്യാപനം. ഇനിമുതൽ ആൻഡ്രോയ്ഡ് ഫോണുകളുമായുള്ള ഫയൽ കൈമാറ്റത്തിനും എയർഡ്രോപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് ഗൂഗിൾ ബ്ലോഗ്പോസ്റ്റിൽ പറയുന്നു.
ആൻഡ്രോയ്ഡ് ഫോണുകൾ തമ്മിൽ ഫയൽ കൈമാറ്റം ചെയ്യാനുള്ള ഗൂഗിളിൻ്റെ ആപ്പാണ് ക്വിക്ക്ഷെയർ. ഇത് ഉപയോഗിച്ചാണ് ഇനിമുതൽ ഐഒഎസ് ഫോണുകളിലേക്ക് ഫയൽ കൈകാറ്റം ചെയ്യാൻ സാധിക്കുക. ഗൂഗിൾ പിക്സൽ 10 സീരീസിലാണ് ക്വിക്ക്ഷെയറിൻ്റെ ഈ അപ്ഡേറ്റ് പുറത്തുവന്നത്. താമസിയാതെ മറ്റ് ഫോണുകളിലേക്കും ക്വിക്ക്ഷെയറിൻ്റെ ഈ അപ്ഡേറ്റ് എത്തും.
Also Read: New Phone: 10 ദിവസം ബാറ്ററി നിൽക്കും, ചെറിയ ഫോൺ, പക്ഷെ എല്ലാവർക്കും കിട്ടുമോ?
ആൻഡ്രോയ്ഡ് ഫോണിൽ ക്വിക്ക്ഷെയറും ഐഒഎസ് ഫോണുകളിൽ എയർഡ്രോപ്പും ഉപയോഗിച്ച് പരസ്പരം ഫയലുകൾ കൈമാറാൻ സാധിക്കുമെന്നതാണ് പുതിയ അപ്ഡേറ്റിൻ്റെ സവിശേഷത. ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയവയിലേക്കും ഫയലുകൾ കൈമാറാൻ സാധിക്കും. നേരത്തെ തേർഡ് പാർട്ടി ആപ്പുകൾ കൊണ്ട് മാത്രമേ ഇങ്ങനെ ഫയലുകൾ കൈമാറാൻ കഴിയുമായിരുന്നുള്ളൂ.
പിക്സൽ 10 ഫോണിൽ നിന്ന് ഐഫോണിലേക്ക് ഫയലുകൾ ഷെയർ ചെയ്യണമെങ്കിൽ ഐഫോൺ എയർഡ്രോപ്പ് എല്ലാവർക്കും ഡിസ്കവറബിളാക്കണം. ഇതോടെ പിക്സലിലെ ക്വിക്ക്ഷെയറിൽ എ ഐഫോൺ വിസിബിളാവും. ഈ ഡിവൈസ് തിരഞ്ഞെടുത്ത് ഫയലുകൾ കൈമാറ്റം ചെയ്യാം. ഐഫോണിൽ നിന്ന് പിക്സൽ 10ലേക്ക് ഫയൽ ലഭിക്കാൻ പിക്സൽ 10 എല്ലാവർക്കും ഡിസ്കവറബിളാക്കുക. എയർഡ്രോപ്പ് നോക്കിയാൽ അതിൽ ഗൂഗിൾ പിക്സൽ 10 കാണാൻ കഴിയും. ഇത് തിരഞ്ഞെടുത്ത് ഫയലുകൾ കൈമാറ്റം ചെയ്യാം.