Tik Tok : ടിക്ടോക് തിരികെയെത്തുന്നു? അഞ്ച് വർഷങ്ങൾക്ക് ശേഷം വൈബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി
Tik Tok Website : ഏതാനും ചില ഉപയോക്താക്കൾക്ക് മാത്രമാണ് വെബ്സൈറ്റ് ലഭ്യമായിട്ടുള്ളതെന്നാണ് റിപ്പോർട്ട് . ടിക്ടോക്കിന് പുറമെ ചൈനീസ് ഇ-കൊമേഴ്സ് വെബ്സൈറ്റായ അലി എക്സ്പ്രസിൻ്റെ വെബ്സൈറ്റും ഇന്ത്യയിൽ ലഭ്യമായി തുടങ്ങി.
വീഡിയോ ഷെയ്റിങ് പ്ലാറ്റ്ഫോം മേഖലയിൽ വിപ്ലവം ചൈനീസ് ആപ്ലിക്കേഷൻ ഇന്ത്യയിലേക്ക് തിരികെ വരുന്നുയെന്ന് സൂചന. അഞ്ച് വർഷങ്ങൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയ ചൈനീസ് ആപ്പിൻ്റെ വൈബ്സൈറ്റ് ഇന്ത്യയിൽ വീണ്ടും ലഭ്യമായി തുടങ്ങി. അതേസമയം ടിക്ടോക് ആപ്പ് ഇപ്പോഴും പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമല്ല. എന്നാൽ ഷോർട്ട് വീഡിയോ ആപ്പ് ഉടൻ തിരികെയെത്തുമെന്ന പ്രതീക്ഷിയലാണ് ആരാധകർ. 2020 ജൂണിലാണ് ഇന്ത്യ സുരക്ഷ കാരണങ്ങൾ മുൻനിർത്തി ടിക്ടോക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്.
എന്നാൽ ടിക്ടോക് തിരികെയെത്തുന്നു എന്ന കാര്യത്തിൽ ഷോർട്ട് വീഡിയോ ആപ്ലിക്കേഷൻ്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് സ്ഥിരീകരണം നൽകിട്ടില്ല. അതേസമയം ചിലർക്ക് മാത്രമെ ടിക്ടോക് ലഭ്യമായിട്ടുള്ള. വെബ്സൈറ്റിൻ്റെ ഉൾപേജുകളിലേക്ക് പലർക്കും പ്രവേശിക്കാനാകുന്നില്ലയെന്ന് നിരവധി പേർ റിപ്പോർട്ട് എക്സിൽ റിപ്പോർട്ട് ചെയ്യുന്നു. അതിനർഥം ടിക്ടോക് ഔദ്യോഗികമായി ഇന്ത്യയിലേക്ക് തിരികെയത്തിട്ടില്ല. ആലിബാബ ഗ്രൂപ്പിൻ്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ അലി എക്സ്പ്രസിൻ്റെ വെബ്സൈറ്റും ഇന്ത്യയിൽ ലഭ്യമായി തുടങ്ങിട്ടുണ്ട്.
ഗാൽവൻ മേഖലയിലെ ഇന്ത്യ-ചൈന പ്രശ്നത്തെ തുടർന്നായിരുന്നു നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് പ്രവർത്തിക്കുന്ന 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് 2020 ജൂണിൽ നിരോധനമേർപ്പെടുത്തുന്നത്. ടിക്ടോകിന് പുറമെ ഹലോ, ഷെയർഇറ്റ്, എംഐ വീഡിയോ കോൾ, ക്ലബ് ഫാക്ടറി, ക്യാം സ്കാനർ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ പ്രവർത്തനം നിലച്ചു. രാജ്യസുരക്ഷയെ മുൻ നിർത്തിയായിരുന്നു കേന്ദ്ര സർക്കാർ ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയത്.