Advanced Postal Technology: അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജിയുമായി ഇന്ത്യാ പോസ്റ്റ്, പ്രത്യേകതകള്‍ എന്തെല്ലാം?
India Post Advanced Postal Technology: 1.70 ലക്ഷത്തിലധികം ഓഫീസുകളെ സുരക്ഷിതമായ ഒരു ക്ലൗഡ് സിസ്റ്റത്തിൽ എപിടി ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ പോസ്റ്റ് ഓഫീസുകളും, മെയിൽ ഓഫീസുകളും, അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ ഭാഗമായി ഇന്ത്യാ പോസ്റ്റ് അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (എപിടി) ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, കമ്മ്യൂണിക്കേഷന്‍ വകുപ്പ്മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും നേതൃത്വത്തിന് കീഴില്‍, ഐടി 2.0 ന് കീഴിൽ അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി ആരംഭിച്ചുകൊണ്ട് ഡിജിറ്റല്‍ യുഗത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയതെന്ന് ഇന്ത്യ പോസ്റ്റ് എക്‌സില്‍ കുറിച്ചു.
1.70 ലക്ഷത്തിലധികം ഓഫീസുകളെ സുരക്ഷിതമായ ഒരു ക്ലൗഡ് സിസ്റ്റത്തിൽ എപിടി ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ പോസ്റ്റ് ഓഫീസുകളും, മെയിൽ ഓഫീസുകളും, അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യവ്യാപകമായ ഡിജിറ്റൽ നെറ്റ്‌വർക്ക് എല്ലാ പൗരന്മാർക്കും വേഗതയേറിയതും മികച്ചതുമായ സര്‍വീസ് ഉറപ്പാക്കുമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.
Under the vision of Hon’ble Prime Minister Shri @narendramodi and the leadership of Union Minister of Communications & DoNER, Shri @JM_Scindia, IndiaPost has taken a major digital leap with the launch of Advanced Postal Technology (APT) under IT 2.0.#DigitalIndia…
— India Post (@IndiaPostOffice) August 21, 2025
പ്രത്യേകതകള്‍
- എപിഐ-അധിഷ്ഠിത മൈക്രോസർവീസുകൾ
- യുപിഐ & ക്യുആര്‍ കോഡ് പേയ്‌മെന്റുകൾ
- ഒടിപി & ഡിജിപിന്‍-അധിഷ്ഠിത ഡെലിവറികൾ
- തത്സമയ ട്രാക്കിംഗ്
എപിടിയിലൂടെ ലോകോത്തര പബ്ലിക് ലോജിസ്റ്റിക് ഓര്‍ഗനൈസേഷനായി മാറാനൊരുങ്ങുകയാണ് ഇന്ത്യാ പോസ്റ്റ്. മോഡേണ്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തിയാണ് ഈ മാറ്റം സാധ്യമാക്കുന്നത്. സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി തദ്ദേശീയമായാണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ സിസ്റ്റം സർക്കാരിന്റെ മേഘ്‌രാജ് 2.0 ക്ലൗഡിലാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ കണക്റ്റിവിറ്റിയും ഇതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.