AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

TikTok: ടിക് ടോകും അലി എക്സ്പ്രസും തിരികെവരുമോ?; മാധ്യമവാർത്തകളോട് പ്രതികരിച്ച് കേന്ദ്രം

TikTok Return Centre Response: ടിക് ടോക് തിരികെവരുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. ടിക് ടോകും ചൈനീസ് ആപ്പുകളും തിരികെവരുന്നു എന്നായിരുന്നു മാധ്യമറിപ്പോർട്ടുകൾ.

TikTok: ടിക് ടോകും അലി എക്സ്പ്രസും തിരികെവരുമോ?; മാധ്യമവാർത്തകളോട് പ്രതികരിച്ച് കേന്ദ്രം
ടിക് ടോക്Image Credit source: Social Media
abdul-basith
Abdul Basith | Published: 23 Aug 2025 07:51 AM

ടിക് ടോക് തിരികെവരുന്നു എന്ന മാധ്യമവാർത്തകളോട് പ്രതികരിച്ച് കേന്ദ്രം. രാജ്യം നിരോധിച്ച ചൈനീസ് ആപ്പുകളായ ടിക് ടോക്, അലി എക്സ്പ്രസ്, ഷെയ്ൻ തുടങ്ങിയ വെബ്സൈറ്റുകൾ തിരികെവരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ചില ഉപഭോക്താക്കൾക്ക് ടിക് ടോക് ലഭ്യമാവുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ചൈനീസ് ആപ്പുകൾ തിരികെവരുന്നു എന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രം അറിയിച്ചു. ആപ്പുകൾക്കെതിരായ നിരോധനം നീക്കിയിട്ടില്ല എന്നും കേന്ദ്രം വ്യക്തമാക്കി. ചില യൂസർമാർക്ക് ടിക് ടോക് ഹോം പേജിലേക്ക് ആക്സസ് ലഭിച്ചെന്നായിരുന്നു അവകാശവാദങ്ങൾ. ഹോം പേജിൽ നിന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നില്ല എന്നും ചില യൂസർമാർ അവകാശപ്പെട്ടിരുന്നു.

Also Read: Tik Tok : ടിക്ടോക് തിരികെയെത്തുന്നു? അഞ്ച് വർഷങ്ങൾക്ക് ശേഷം വൈബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി

2020ലാണ് ഡേറ്റ സുരക്ഷ മുൻനിർത്തി ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. 2020 ജൂൺ 29ന് 58 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനൊപ്പമായിരുന്നു ടിക് ടോകിൻ്റെയും നിരോധനം. ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക് ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. ചില ആപ്പുകൾ മാറ്റങ്ങളോടെ തിരികെവന്നപ്പോൾ മറ്റ് ചില ആപ്പുകളുടെ ക്ലോൺഡ് വേർഷനുകളാണ് വന്നത്.

ഇക്കൊല്ലം ഫെബ്രുവരിയിൽ പല ആപ്പുകളും പ്ലേസ്റ്റോറിൽ തിരികെയെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെട്ടതിന് പിന്നാലെയായിരുന്നു തിരിച്ചുവരവ്. സെൻഡർ, ടാൻടാൻ തുടങ്ങി പല ആപ്പുകളും ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. ബാറ്റിൽ റോയൽ ഗെയിമായ പബ്ജി സെർവറും പേരും മാറ്റി ബിജിഎംഐ ഇന്ത്യ എന്ന പേരിൽ തിരികെവന്നു. എന്നാൽ, രാജ്യത്ത് ഏറ്റവുമധികം ജനകീയമായ ടിക് ടോക് തിരികെവന്നിട്ടില്ല. ടിക് ടോകിൻ്റെ നിരോധനത്തോടെയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ കളം പിടിയ്ക്കുന്നത്. യൂട്യൂബ് ഷോർട്സും ഈ മാർക്കറ്റിൽ ഇപ്പോൾ ശക്തമാണ്.