Iphone Adobe: ഐഫോൺ ഉണ്ടെങ്കിൽ ഞെട്ടാൻ റെഡിയായിക്കോ, ഒരു വമ്പൻ അപ്ഡേറ്റ്
Adobe's iPhone Video Editing New App : ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ്, ടിക് ടോക്ക് തുടങ്ങിയ ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകൾ വളരെ അധികം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ലോഞ്ച് എന്നത് ശ്രദ്ധേയമാണ്.

Iphone Adobe
ഒരു പക്ഷെ ഞെട്ടിയേക്കാം, കണ്ടൻ്റ് ക്രിയേറ്റർമാരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഐഫോണിലെ പുതിയ അപ്ഡേറ്റ്. അഡോബ് അവരുടെ ജനപ്രിയ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പ്രീമിയർ ഐഫോൺ ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ആപ്പ് ഈ മാസം അവസാനം പുറത്തിറങ്ങിയേക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതിനകം തന്നെ പ്രീ-ഓർഡറിൽ ഇത് ലഭ്യമാണ്. തികച്ചും ഫ്രീയായാണ് ഇത് ലഭിക്കുന്നതെന്നാണ് വിവരം. മുമ്പ് ഡെസ്ക്ടോപ്പുകളിൽ മാത്രം ലഭ്യമായിരുന്ന പ്രൊഫഷണൽ എഡിറ്റിംഗ് ടൂളുകൾ ഇതിൽ ഉണ്ടാകും.
ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ്, ടിക് ടോക്ക് തുടങ്ങിയ ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകൾ വളരെ അധികം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ലോഞ്ച് എന്നത് ശ്രദ്ധേയമാണ്. തേർഡ് പാർട്ടി ആപ്പുകളെ വീഡിയോ എഡിറ്റിംഗിന് ആശ്രയിക്കാൻ ആഗ്രഹിക്കാത്ത കണ്ടൻ്റ് ക്രിയേറ്റർമാർക്ക് നേരിട്ട് മൊബൈലിൽ പ്രൊഫഷണൽ-ഗ്രേഡ് എഡിറ്റിംഗ് ടൂളുകൾ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഡോബ് പറയുന്നു. ഈ നീക്കത്തോടെ, ഐഫോണിലെ വീഡിയോ എഡിറ്റിംഗ് ലളിതമാവുകയാണ്
ഐഫോൺ അഡോബ് പ്രീമിയർ ആപ്പ്- സവിശേഷതകൾ
1.കളർ-കോഡഡ് ലെയറുകളുള്ള മൾട്ടി-ട്രാക്ക് ടൈംലൈൻ
2. ഫ്രെയിം-കൃത്യമായ ട്രിമ്മിംഗ്
3. പരിധിയില്ലാത്ത വീഡിയോ, ഓഡിയോ, ടെക്സ്റ്റ് ലെയറുകൾ
4. 4K HDR എഡിറ്റിംഗ് സപ്പോർട്ട്
5. ഓട്ടോമാറ്റിക് ടൈറ്റിൽ, സബ്‌ടൈറ്റിൽ സ്റ്റൈലിംഗ്, വോയ്‌സ്‌ഓവർ റെക്കോർഡിംഗ്
6. പ്രോജക്റ്റുകളിലേക്ക് നേരിട്ട് സൗണ്ട് ഇഫക്റ്റുകൾ ചേർക്കാം
7. അഡോബ് പ്രീമിയറിൽ നിന്ന് എക്‌സ്‌പോർട്ട് ചെയ്യുന്ന വീഡിയോകളിൽ വാട്ടർമാർക്ക് ഉണ്ടാകില്ല, ഇത് പ്രൊഫഷണലുകൾക്കും കാഷ്വൽ ക്രിയേറ്റർമാർക്കും ഒരുപോലെ അനുയോജ്യമാണ്.
സൂപ്പർ പവറുകൾ
മൊബൈൽ ആപ്പിലും അഡോബ് എഐ സൂപ്പർ പവറുകൾ കൊണ്ടുവരുന്നു. അഡോബ് ഫയർഫ്ലൈയുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ, പ്രോംപ്റ്റുകൾ ടൈപ്പ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ചിത്രങ്ങൾ, ശബ്ദങ്ങൾ, വീഡിയോ എന്നിവ സൃഷ്ടിക്കാൻ കഴിയും.
സോഷ്യൽ മീഡിയ
സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ ലക്ഷ്യം വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് റീ സൈസ് വഴി
ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക്ക് എന്നിവയ്‌ക്ക് പറ്റുന്ന സൈസിൽ ഒറ്റ ടാപ്പിൽ വീഡിയോകൾ എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയും.
ആൻഡ്രോയിഡ് പതിപ്പ് ഉടൻ
ഐഫോൺ ആപ്പ് പുറത്തിറങ്ങുന്നതിനൊപ്പം, ആൻഡ്രോയിഡ് പതിപ്പും തങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അഡോബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എപ്പോഴാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല.