Realme GT 8 Pro: വില കൂടിയാലെന്താ? ഇങ്ങനെയൊരു ഫോൺ വാങ്ങിയില്ലെങ്കിൽ പിന്നെ
ഒരു വലിയ 7000 എംഎഎച്ച് ബാറ്ററിയാണ് റിയൽമിയുടെ മറ്റൊരു പ്രത്യേകത, 120W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന ഫോണാണിത്
അങ്ങനെ റിയൽമി തങ്ങളുടെ ജിടി സീരിസിലെ 8-പ്രോ ഒടുവിൽ വിപണിയിൽ എത്തിച്ചു. കാര്യം റിയൽമിക്കൊരു ആഗോള സ്വീകര്യതയുണ്ടെങ്കിലും ജിടി-8ൻ്റെ വില ആളുകൾ താങ്ങുമോ എന്ന കാര്യത്തിൽ ചെറിയ സംശയം ഇപ്പോഴും ബാക്കിയാണ്. ഇതോടൊപ്പം, റിയൽമി ജിടി 8 പ്രോ ഡ്രീം എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റിയൽമി ജിടി 8 പ്രോയ്ക്ക് 3nm സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് കരുത്ത് നൽകുന്നത്. 200 എംപി ടെലിഫോട്ടോ ക്യാമറ, 512 ജിബി വരെ സ്റ്റോറേജ് എന്നീ സവിശേഷതകളും ഫോണിനെ വ്യത്യസ്തമാക്കുന്നു. റിയൽമി ജിടി 8 പ്രോ, ജിടി 8 പ്രോ ഡ്രീം എഡിഷൻ എന്നിവയുടെ വിലയും സവിശേഷതകളും പരിശോധിക്കാം.
റിയൽമി ജിടി 8 പ്രോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 72,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 78,999 രൂപയുമാണ് വില. അതേസമയം, ഡയറി വൈറ്റ്, അർബൻ ബ്ലൂ നിറങ്ങളിലാണ് ജിടി 8 പ്രോ പുറത്തിറക്കിയത്. 5000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടുകളും സൗജന്യ ഡെക്കോ സെറ്റുകളും കമ്പനി ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഡ്രീം എഡിഷന് കിഴിവ് ഇല്ല.
ALSO READ: റിയൽമി ഇറക്കുന്നത് വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു ഫോൺ; സീക്രട്ടുകൾ പിന്നെയും
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 ആണ് ഫോണിൻ്റെ ഒഎല്. 6.79 ഇഞ്ച് ക്യുഎച്ച്ഡി + (1,440×3,136 പിക്സലുകൾ) ബിഒഇ ക്യു 10 ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 7i സപ്പോർട്ട് അടക്കം ഫോണിൻ്റെ പ്രത്യേകതയാണ്.ക്വാൽകോമിന്റെ 3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റും. ഹാൻഡ്സെറ്റിൽ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ
റിയൽമി ജിടി 8 പ്രോയ്ക്ക് റിക്കോ ജിആർ-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അപ്പേർച്ചർ എഫ് / 1.8, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 50 എംപി സോണി ഐഎംഎക്സ് 906 പ്രൈമറി, അപ്പേർച്ചർ എഫ് / 2.0 ഉള്ള 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 120 എക്സ് ഡിജിറ്റൽ സൂമിനെ പിന്തുണയ്ക്കുന്ന 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ ലെൻസ് എന്നിവയാണ് ഹാൻഡ്സെറ്റിനുള്ളത്. അപ്പേർച്ചർ എഫ് / 2.4 ഉള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഹാൻഡ്സെറ്റിനുള്ളത്.
7000 എംഎഎച്ച് ബാറ്ററി
ഒരു വലിയ 7000 എംഎഎച്ച് ബാറ്ററിയാണ് റിയൽമിയുടെ മറ്റൊരു പ്രത്യേകത, 120W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന ഫോണാണിത്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഫോണിൽ IP66 + IP68 + IP69 എന്നീ റേറ്റിംഗുകളുമുണ്ട്. പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ലോവർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ്, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ എന്നിവയും റിയൽമിയുടെ ഈ ഫോണിനുണ്ട്.