AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Google Pixel 10: ഗൂഗിൾ പിക്സൽ 10ന് അമ്പരപ്പിക്കുന്ന ഡിസ്കൗണ്ട്; ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാം

Google Pixel Discount Sale: ഗൂഗിൾ പിക്സലിന് 12,000 രൂപ വിലക്കിഴിവ്. അതിനാൽ 70,000 രൂപയിൽ താഴെ ഇപ്പോൾ ഫോൺ വാങ്ങാനാവും.

Google Pixel 10: ഗൂഗിൾ പിക്സൽ 10ന് അമ്പരപ്പിക്കുന്ന ഡിസ്കൗണ്ട്; ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാം
ഗൂഗിൾ പിക്സൽ 10Image Credit source: Social Media
abdul-basith
Abdul Basith | Published: 20 Nov 2025 10:46 AM

ഗൂഗിൾ പിക്സൽ 10ന് അമ്പരപ്പിക്കുന്ന വിലക്കുറവ്. ആമസോണിൽ 12,000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പിക്സൽ 10 വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഫോൺ ആണ് ഗൂഗിൾ പിക്സൽ 10.

79,999 രൂപയ്ക്കാണ് ഈ ഫോൺ പുറത്തിറങ്ങിയത്. 12,000 രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ഇപ്പോൾ ഫോൺ 68,000 രൂപയ്ക്ക് വാങ്ങാം. 12 ജിബി/256 ജിബി വേരിയൻ്റാണ് ഈ വിലയ്ക്ക് ലഭിക്കുക. ഈ വിലയിൽ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഓഫർ നീണ്ടുനിൽക്കുമോ എന്ന് വ്യക്തമല്ല. ആമസോണിൽ മാത്രമാണ് ഫോണിന് ഈ വിലക്കിഴിവ് കാണിക്കുന്നത്. ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ പഴയ വിലയായ 79,999 രൂപയ്ക്കാണ് ഫോൺ ഇപ്പോഴും വില്പന നടത്തുന്നത്.

Also Read: BSNL Recharge Plan : ഇത് ചതിയായി പോയി! ബിഎസ്എൻഎൽ 107 രൂപ പ്ലാൻ വാലിഡിറ്റി വീണ്ടും വെട്ടിചുരുക്കി

2025 ഓഗസ്റ്റ് 28നാണ് ഫോൺ പുറത്തിറങ്ങിയത്. 6.3 ഇഞ്ചിൻ്റെ അമോഎൽഇഡി ഡിസ്പ്ലേയാണ് പിക്സൽ 10ൽ ഉള്ളത്. 4970 എംഎഎച്ച് ബാറ്ററിയും 30 വാട്ടിൻ്റെ വയർഡ് ചാർജിങും 15 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോണിലുണ്ട്. ട്രിപ്പിൾ ക്യാമറയാണ് പിൻഭാഗത്തുള്ളത്. 48 മെഗാപിക്സലിൻ്റെ പ്രധാന സെൻസറും 13 മെഗാപിക്സലിൻ്റെ അൾട്രവൈഡും 10.8 മെഗാപിക്സലിൻ്റെ ടെലിഫോട്ടോയും റിയർ ക്യാമറ സെറ്റപ്പിലുണ്ട്. 10.5 മെഗാപിക്സലാണ് മുൻ ക്യാമറ. ടെൻസർ ജി5 ചിപ്സെറ്റ് ആണ് ഫോണിൻ്റെ പ്രൊസസർ. ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 16ലാണ് പ്രവർത്തനം. ഗൂഗിളിൻ്റെ എഐ ടൂളായ ജെമിനിയുടെ വിവിധ ഫീച്ചറുകളും ഫോണിലുണ്ട്.