ആനുകൂല്യം ഇത് മതിയോ; ഒരു ദിവസം 5.43 രൂപ മാത്രം ചെലവ് വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

BSNL Rs 897 Recharge plan benefits September 2026: തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്ന് 165 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. അ‌ത്യാവശ്യം ഡാറ്റ ഉപയോഗങ്ങൾക്കായി ചെറിയ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്രീപെയ്ഡ് പ്ലാനിൽ ഉണ്ട്. ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ വിശദമായി പരിചയപ്പെടാം.

ആനുകൂല്യം ഇത് മതിയോ; ഒരു ദിവസം 5.43 രൂപ മാത്രം ചെലവ് വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

Bsnl Rs 897 Recharge Plan Benefits September 2026

Published: 

13 Sep 2026 | 05:53 PM

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അ‌ഥവാ ബിഎസ്എൻഎൽ (BSNL). ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് ഏറെ അ‌നുയോജ്യമായ നിരവധി റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ആനൂകൂല്യങ്ങൾ വാരിക്കോരി നൽകുന്ന ശീലം ഉള്ളത് ബിഎസ്എൻഎല്ലിന് മാത്രമാണ്. പണ്ടുമുതൽ തുടരുന്ന ആ വാരിക്കോരി നൽകൽ ശീലം ബിഎസ്എൻഎൽ ഇപ്പോഴും തുടരുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ അ‌പേക്ഷിച്ച് ഇപ്പോഴും വ​ളരെ കുറഞ്ഞ നിരക്കിൽ തന്നെയാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്.

ബിഎസ്എൻഎൽ വരിക്കാർ നേരിടുന്ന പ്രധാന പ്രശ്നം ഡാറ്റ സേവനങ്ങളുടെ വേഗതക്കുറവാണ്. മറ്റ് ടെലിക്കോം കമ്പനികൾക്ക് ഇന്ത്യയിലെമ്പാടും ശക്തമായ 4ജി നെറ്റ്വർക്ക് ഉണ്ട്. ജിയോയ്ക്കും എയർടെലിനം 4ജി മാത്രമല്ല, രാജ്യവ്യാപകമായി ശക്തമായ 5ജി നെറ്റ്വർക്കും ഉണ്ട്. എന്നാൽ ബിഎസ്എൻഎൽ രാജ്യവ്യാപകമായി ഏതാണ്ട് ഒരുലക്ഷത്തോളം 4ജി ടവറുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്.

ALSO READ: കച്ചവടം പൊടിപൊടിക്കും! വിവോ T5 ​ലൈറ്റ് 44W 5ജി ഡിസ്കൗണ്ട് സഹിതം വിൽക്കുന്നു

ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ ഡാറ്റ ​ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഒരുലക്ഷം 4ജി ടവറുകൾ പോര. കൂടുതൽ ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാറ്റ സേവനങ്ങളെക്കാൾ ഉപരി കോളിങ് ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഉപയോക്താക്കൾക്കാണ് ബിഎസ്എൻഎൽ കൂടുതൽ അ‌നുയോജ്യം എന്ന് പറയേണ്ടിയിരിക്കുന്നു.

തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്ന് 165 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. അ‌ത്യാവശ്യം ഡാറ്റ ഉപയോഗങ്ങൾക്കായി ചെറിയ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്രീപെയ്ഡ് പ്ലാനിൽ ഉണ്ട്. ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ വിശദമായി പരിചയപ്പെടാം.

897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ഏറെ നാളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള പ്ലാനാണിത്. 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ മുമ്പ് 180 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാൽ പിന്നീടുണ്ടായ പ്ലാൻ പരിഷ്കരണത്തെ തുടർന്ന്, 165 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ഇപ്പോൾ ലഭ്യമാകുന്നത്.

ആനുകൂല്യങ്ങൾ

897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 165 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ്​ കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. മറ്റ് അ‌ധിക ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. ഈ ബിഎസ്എൻഎൽ പ്ലാനിനായി ഉപയോക്താവിന് പ്രതിദിനം 5.43 രൂപ മാത്രമാണ് ചെലവ് വരുന്നത്.

ഡാറ്റ ഉപയോഗം കുറവുള്ള ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് വീട്ടിലും ഓഫീസിലും മറ്റും ​വൈ​ഫൈ ഉള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിയോടെ കോളിങ് സഹിതം തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകും.

English Summary

The Rs 897 prepaid plan, which comes with a validity of 165 days, is one of the best recharge plans BSNL offers its subscribers. This plan includes benefits such as unlimited calling, SMS, and a modest amount of data for essential usage. The cost for this BSNL plan works out to just Rs 5.43 per day for the user.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ