BSNL VoWiFi: ബിഎസ്എൻഎൽ അല്ലേ… ഇനി സി​ഗ്നലില്ലെന്നു മിണ്ടരുത്… വോയിസ് ഓവർ വൈഫൈ എത്തി. ഉപയോഗിക്കാൻ ചെയ്യേണ്ടത് …

BSNL VoWiFi, new Voice over Wi-Fi service: സിഗ്നൽ പതിവായി നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഈ ഫീച്ചർ വലിയ സഹായമാകും.

BSNL VoWiFi: ബിഎസ്എൻഎൽ അല്ലേ... ഇനി സി​ഗ്നലില്ലെന്നു മിണ്ടരുത്... വോയിസ് ഓവർ വൈഫൈ എത്തി. ഉപയോഗിക്കാൻ ചെയ്യേണ്ടത് ...

Bsnl New Feature

Published: 

07 Oct 2025 16:55 PM

ന്യൂഡൽഹി: സിഗ്നൽ കുറവായതിനാൽ ബുദ്ധിമുട്ടുന്ന ബി.എസ്.എൻ.എൽ. (BSNL) ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. കമ്പനി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വോയിസ് ഓവർ വൈഫൈ (VoWiFi) സേവനം ആരംഭിച്ചു. ഇനി മൊബൈൽ സിഗ്നൽ തീരെ കുറവാണെങ്കിൽ പോലും, വൈഫൈ (Wi-Fi) കണക്ഷൻ ഉപയോഗിച്ച് തടസ്സമില്ലാതെ ഫോൺ വിളിക്കാൻ കഴിയും.

ബി.എസ്.എൻ.എൽ. തങ്ങളുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായും 4ജി നെറ്റ്വർക്ക് വിപുലീകരണത്തിൻ്റെ ഭാഗമായുമാണ് ഈ പുതിയ സേവനം കൊണ്ടുവന്നിരിക്കുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ പോലുള്ള സ്വകാര്യ കമ്പനികൾ നേരത്തെ തന്നെ ഈ സേവനം നൽകുന്നുണ്ട്. സിഗ്നൽ പതിവായി നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഈ ഫീച്ചർ വലിയ സഹായമാകും.

 

എന്താണിത്

മൊബൈൽ നെറ്റ്വർക്കിനെ മാത്രം ആശ്രയിക്കാതെ, നിങ്ങളുടെ വീട്ടിലെ ബ്രോഡ്ബാൻഡിൻ്റെയോ മറ്റ് വൈഫൈയുടെയോ സഹായത്തോടെ കോൾ ചെയ്യാൻ ഈ സേവനം സഹായിക്കുന്നു. അതിനാൽ, സിഗ്നൽ എത്താൻ പ്രയാസമുള്ള ബേസ്മെൻ്റുകളിലും, ഉൾപ്രദേശങ്ങളിലെ വീടുകളിലും, വൈഫൈ ഉണ്ടെങ്കിൽ തടസ്സമില്ലാതെ സംസാരിക്കാം.

 

എങ്ങനെ ഉപയോഗിക്കാം?

  • നിങ്ങൾക്ക് ഒരു ബി.എസ്.എൻ.എൽ. സിം കാർഡും, VoWiFi സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണും ആവശ്യമാണ്.
  • പുതിയ 4ജി, 5ജി ആൻഡ്രോയിഡ്, ഐഫോൺ മോഡലുകളിൽ മിക്കതിലും ഈ സൗകര്യമുണ്ട്. ഫോണിൻ്റെ കോൾ സെറ്റിങ്uസിൽ ഇത് കാണാം.
  • ഈ സേവനം ഉപയോഗിക്കാൻ പ്രത്യേക ആപ്പോ, പണമോ ആവശ്യമില്ല.
  • ഫോണിൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ഫോൺ സെറ്റിങ്സിൽ പോയി, VoWiFi അല്ലെങ്കിൽ Wi-Fi Calling എന്ന ഓപ്ഷൻ ഓൺ ചെയ്യുക.
  • ഇത് ഓൺ ചെയ്താൽ, മൊബൈൽ സിഗ്നൽ കുറവാണെങ്കിൽ കോൾ തനിയെ വൈഫൈയിലേക്ക് മാറും.
  • ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് ബി.എസ്.എൻ.എൽ. ഉറപ്പുനൽകിയിട്ടുണ്ട്. വൈഫൈ വഴി വിളിക്കുന്ന കോളുകൾക്ക് അധിക ചാർജ് ഈടാക്കില്ല.

 

എവിടെയൊക്കെ ലഭിക്കും?

 

തുടക്കത്തിൽ, ബി.എസ്.എൻ.എൽ. ഈ സേവനം തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത സർക്കിളുകളിലാണ് ലഭ്യമാക്കുന്നത്. രാജ്യമെമ്പാടും ഈ സേവനം ഉടൻ ലഭ്യമാക്കുമെന്നും, അതിൻ്റെ ഭാഗമായി 97,500 പുതിയ ടവറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും