ChatGPT 5: ജിപിടി 5 അവതരിപ്പിച്ച് ഓപ്പൺ എഐ; ചാറ്റ്ജിപിടിയിൽ ഇനി ചാറ്റിങ് മെച്ചപ്പെടുമെന്ന് കമ്പനി
OpenAI Introduced GPT 5: എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഏറ്റവും നൂതന വേർഷൻ ജിപിടി 5 അവതരിപ്പിച്ച് ഓപ്പൺ എഐ. നിരവധി മാറ്റങ്ങളുമായാണ് ജിപിടി5 എത്തുന്നത്.
ജിപിടി 5 അവതരിപ്പിച്ച് ഓപ്പൺ എഐ. തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഏറ്റവും നൂതന വേർഷനാണ് ജിപിടി 5. കൂടുതൽ മികച്ച രീതിയിൽ, വേഗത്തിൽ ഇനി ചാറ്റ് ജിപിടിയിൽ ചാറ്റ് ചെയ്യാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ വേർഷനിൽ നിന്ന് വളരെയധികം മാറ്റങ്ങളാണ് ജിപിടി 5ൽ ഉള്ളത്.
റീസണിങിനുള്ള കഴിവുകൾ ജിപിടി5 മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കൃത്യമായ മറുപടികൾ ലഭിക്കും. ഇമേജുകൾ മനസ്സിലാക്കി അതിൽ നിന്ന് വിവരങ്ങൾ നൽകാനും വൈകാരികനില കൃത്യമായി മനസ്സിലാക്കി അത്തരത്തിൽ മറുപടികൾ നൽകാനും ജിപിടി 5ന് കഴിയും. മെമ്മറി എനേബിൾ ചെയ്താൽ ഉപഭോക്താവിൻ്റെ വിവരങ്ങൾ ഓർത്തുവെക്കുന്നതിലും ഇത് സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നതിലും ഈ വേർഷന് മിടുക്ക് കൂടുതലാണ്.
നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും ജിപിടി 5 ലഭ്യമാണ്. മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ജിപിടി 5 ഉപയോഗിക്കാം. സൗജന്യ പ്ലാനിൽ നിശ്ചിത സമയത്തേക്ക് മാത്രമേ ജിപിടി 5 ഉപയോഗിക്കാനാവൂ. പരിധിയില്ലാത്ത ഉപയോഗത്തിന് ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രൈബ് ചെയ്യണം.
ഫ്രീ പ്ലാനിൽ ജിപിടി 5 പരിധിയില്ലാതെ ഉപയോഗിക്കാനാവില്ല. വിഡിയോ ജനറേഷനും സാധിക്കില്ല. വെബ് സെർച്ച്, ചാറ്റ്, വോയിസ് മോഡ് തുടങ്ങിയവയൊക്കെ ലഭിക്കും. മാസം 20 ഡോളർ നൽകിയുള്ള പ്ലസ് പ്ലാനിൽ പരിമിതമായ സോറ വിഡിയോ ജനറേഷനാണ് പ്രധാന ആകർഷണം. ഇതോടൊപ്പം അഡ്വാൻസ്ഡ് വോയിസ് ഫീച്ചറുകളും ഉയർന്ന യൂസേജ് ലിമിറ്റും ലഭിക്കും. മാസം 200 രൂപ മുടക്കി പ്രോ പ്ലാൻ എടുത്താൻ പരിധിയില്ലാത്ത വിഡിയോ ജനറേഷനും ജിപിടി 5ഉം അടക്കം എല്ലാ ഫീച്ചറുകളും ഉപയോഗിക്കാം.