Vande Bharat Ticket Booking : ഇനി പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വന്ദേ ഭാരതിന് ടിക്കറ്റെടുക്കാം; ചെയ്യേണ്ടത് ഇങ്ങനെ
Vande Bharat Real-time Ticket Booking : കേരളത്തിൽ ഉൾപ്പെടെ സർവീസ് നടത്തുന്ന ദക്ഷിണ റെയിൽവെയുടെ കീഴിലുള്ള എട്ട് വന്ദേ ഭാരത് ട്രെയിനുകൾക്കാണ് റെയിൽവെ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
Vande Bharat ExpressImage Credit source: PTI
ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും പ്രീമിയം ട്രെയിൻ സർവീസുകളിൽ ഒന്നാണ് വന്ദേഭാരത് എക്സ്പ്രസ്. രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന് വലിയതോതിലാണ് ജനപ്രീതി ലഭിക്കുന്നത്. ഇത് തുടർന്ന് റെയിൽവെ വന്ദേഭാരത് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് കൂടുതൽ റിയൽ-ടൈം ആക്കിയിരിക്കുകയാണ്. ഏത് സ്റ്റേഷനിൽ നിന്നാണോ ട്രെയിൻ കയറുന്നത് ആ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിൻ്റെ 15 മിനിറ്റ് മുമ്പ് വന്ദേ ഭാരതിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവെയുടെ എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് റെയിൽവ് റിയൽ-ടൈം ടിക്കറ്റ് ബുക്കിങ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്.
ഈ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
- ഐആർസിടിയുടെ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ലോഗി ഇൻ ചെയ്ത് പ്രവേശിക്കുക
- ട്രെയിൻ കയറുന്ന സ്റ്റേഷൻ്റെയും ഇറങ്ങുന്ന സ്റ്റേഷൻ്റെയും വിവരങ്ങൾ നൽകുക
- തുടർന്ന് ലൈവായിട്ട് സീറ്റിൻ്റെ ലഭ്യത എത്രയുണ്ടെന്ന് അറിയാൻ സാധിക്കുക.
- അത് പരിശോധിച്ചതിന് ശേഷം യാത്ര ചെയ്യേണ്ട ക്ലാസ് തിരഞ്ഞെടുക്കുക
- പണമിടപാട് ഓൺലൈൻ വഴി നടത്തുക
- യാത്ര ടിക്കറ്റ് എസ്.എം.എസ്, വാട്സ്ആപ്പ് ഇമെയിൽ വഴി ലഭിക്കുന്നതാണ്.
ALSO READ : KSEB Bill Payment Online: ലളിതം, ഗൂഗിൾ പേ വഴി വൈദ്യുതി ബിൽ എങ്ങനെ അടയ്ക്കാം
റിയൽ-ടൈം ടിക്കറ്റ് ബുക്കിങ് സംവിധാനമേർപ്പെടുത്തിട്ടുള്ള വന്ദേഭാരത് സർവീസുകൾ
- മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ
- തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ
- ചെന്നൈ എഗ്മോർ – നാഗർകോവിൽ
- നാഗർകോവിൽ- ചെന്നൈ എഗ്മോർ
- കൊയമ്പത്തൂർ – ബെംഗളൂരു കൻ്റോൺമെൻ്റ്
- മംഗളൂരു സെൻട്രൽ – മഡ്ഗാവൺ
- മധുരൈ – ബെംഗളൂരു കൻ്റോൺമെൻ്റ്
- ഡോ. എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ