Instagram Reels: നിങ്ങള്‍ ലൈക്ക് ചെയ്ത റീലുകള്‍ സുഹൃത്തുക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താം; എങ്ങനെ?
Instagram Reels features: ഫോളോവേഴ്‌സ് ലൈക്ക് ചെയ്യുന്ന റീലുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചര്‍ ഈ വര്‍ഷമാദ്യം തന്നെ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്
നമ്മള്‍ ലൈക്ക് ചെയ്യുന്ന ഏത് റീലും ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ ഫോളോവേഴ്‌സിന് അനായാസം കണ്ടെത്താനാകും. അതുപോലെ തന്നെ നാം പിന്തുടരുന്ന മറ്റുള്ളവര്‍ ലൈക്ക് ചെയ്ത റീലുകള്‍ നമുക്കും കണ്ടെത്താനാകും. ഫോളോവേഴ്‌സിന്റെ അഭിരുചി മനസിലാക്കാന്‍ ഇത് സഹായിക്കും. ഇതടക്കം ഏതാനും പുതിയ സംവിധാനങ്ങളാണ് സമീപ നാളുകളില്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചത്. പബ്ലിക് റീലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന റീപോസ്റ്റിങ് ഏതാനും ദിവസം മുമ്പ് അവതരിപ്പിച്ചിരുന്നു.
എന്നാല്‍ ഫോളോവേഴ്‌സ് ലൈക്ക് ചെയ്യുന്ന റീലുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചര്‍ ഈ വര്‍ഷമാദ്യം തന്നെ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ഇത് എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് നോക്കാം.
- ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വിഭാഗത്തില്‍ പ്രവേശിക്കുക
- തുടര്‍ന്ന് ‘ഫ്രണ്ട്‌സ്’ ടാബില്‍ ടാപ്പ് ചെയ്യുക
- റീല്‍സ് ഫീഡിലേക്ക് മടങ്ങാന്‍ ‘റീല്‍സ്’ ടാബില്‍ വീണ്ടും ടാപ്പ് ചെയ്യുക
Also Read: Instagram: ഇന്‍സ്റ്റഗ്രാം ഇനി വേറെ ലെവല്‍, പുതിയ ഫീച്ചറെത്തി
എങ്ങനെ മറയ്ക്കാം?
നമ്മള്‍ ലൈക്ക് ചെയ്ത റീലുകള്‍ മറ്റാരും കാണാന്‍ താല്‍പര്യമില്ലെങ്കില്‍ അത് മറയ്ക്കുന്നതിനും സൗകര്യമുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
- ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക
- മുകളില്‍ വലത് കോണിലുള്ള മൂന്ന് ലൈനുകളിലെ ‘ആക്ടിവിറ്റി ഇന്‍ ഫ്രണ്ട്‌സ് ടാബ്’ തിരഞ്ഞെടുക്കുക
- ഇതില്‍ റീലുകളിലെ ലൈക്കുകളും കമന്റ്കളും ആര്‍ക്കൊക്കെ കാണാന്‍ കഴിയുമെന്നത് ക്രമീകരിക്കുന്നതിനുള്ള ഓപ്ഷനുണ്ടാകും
- അതില്‍ നിങ്ങള്‍ തിരിച്ച് ഫോളോ ചെയ്യുന്ന ഫോളോവേഴ്‌സ്, ആരും വേണ്ട (No one) എന്നീ ഓപ്ഷനുകളുണ്ടാകും
- ഇതില്‍ ‘നോ വണ്‍’ തിരഞ്ഞെടുത്താല്‍ പിന്നീട് നിങ്ങള്‍ ലൈക്ക് ചെയ്യുന്നതോ, കമന്റ് രേഖപ്പെടുത്തുന്നതോ ഫോളോവേഴ്‌സ് അറിയില്ല