Google Gemini Nano AI: ഗൂഗിൾ ജെമിനിയിൽ അപ്‍ലോഡ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യണോ?
Potential risks of uploading personal photos in Google Gemini AI : പുതിയ AI ട്രെൻഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

Google Gemini Ai New Features
കൊച്ചി: ഗൂഗിൾ ജെമിനി AI ടൂളുകൾ വഴി സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങൾ AI ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് തിരിച്ചറിയാൻ സിന്ത്ഐഡി (SynthID) വാട്ടർമാർക്കുകളും മെറ്റാഡാറ്റയും ചേർക്കുന്നു. എന്നാലും, ഈ വാട്ടർമാർക്കുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കും. അതുകൊണ്ടുതന്നെ, ഇവ പൂർണ്ണമായും വിശ്വസനീയമായ സുരക്ഷാമാർഗ്ഗങ്ങളല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജെമിനി AI സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം
പുതിയ AI ട്രെൻഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
- രഹസ്യമോ സ്വകാര്യമോ ആയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
- ഫോട്ടോകളിലെ മെറ്റാഡാറ്റ (സ്ഥലം, ഡിവൈസ് വിവരങ്ങൾ) നീക്കം ചെയ്യുക.
- അമിതമായി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
- വിശ്വസനീയമായ ടൂളുകൾ ഉപയോഗിച്ച് AI സൃഷ്ടിച്ച ചിത്രങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക.
- ജെമിനിയിൽ നിന്ന് ഫോട്ടോകൾ എങ്ങനെ നീക്കം ചെയ്യാം
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഗൂഗിൾ ജെമിനി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ സൂക്ഷിക്കുന്നു. അവ നീക്കം ചെയ്യുന്നതിനുള്ള വഴികൾ താഴെക്കൊടുക്കുന്നു:
- നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സെറ്റിങ്‌സിലെ My Activity ഓപ്ഷൻ വഴി ഈ വിവരങ്ങൾ നിങ്ങൾക്ക് കൈകാര്യം ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കും. അതോടൊപ്പം, ഡാറ്റ ഷെയറിംഗ് ഓപ്ഷൻ പ്രവർത്തനരഹിതമാക്കുകയും ചെയ്യാം.
- ജെമിനി ആപ്സ് ആക്ടിവിറ്റി ഡിലീറ്റ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
- ജെമിനി ആപ്പ്/വെബ്സൈറ്റിലെ നിങ്ങളുടെ പ്രൊഫൈൽ/സെറ്റിങ്‌സ് വഴി അല്ലെങ്കിൽ myactivity.google.com/product/gemini എന്ന ലിങ്ക് വഴി നേരിട്ട് ജെമിനി ആപ്പ് ആക്ടിവിറ്റിയിലേക്ക് പോകുക.
- ഡിലീറ്റ് ചെയ്യേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക
- Delete all activity: എല്ലാ ജെമിനി ആക്ടിവിറ്റികളും നീക്കം ചെയ്യാൻ.
- Delete by time period: കഴിഞ്ഞ ഒരു മണിക്കൂർ, ഒരു ദിവസം, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാൻ.
- Delete specific activity: ഓരോ ഫോട്ടോ അപ്‌ലോഡിനും അടുത്തുള്ള “Delete” അല്ലെങ്കിൽ “X” ക്ലിക്ക് ചെയ്ത് നീക്കം ചെയ്യാൻ.
- “Keep Activity” എന്ന ഓപ്ഷൻ ഓഫ് ചെയ്യുക. ഇത് ഭാവിയിൽ ജെമിനി ആക്ടിവിറ്റികൾ സേവ് ചെയ്യുന്നത് തടയും.
ശ്രദ്ധിക്കുക
സർവ്വീസ് മെച്ചപ്പെടുത്തുന്നതിനായി ചില ഡാറ്റ 72 മണിക്കൂർ വരെ നിലനിർത്തിയേക്കാം, എന്നാൽ ഇത് നിങ്ങളുടെ ആക്ടിവിറ്റി ഹിസ്റ്ററിയിൽ കാണിക്കില്ല. ജെമിനി ആക്ടിവിറ്റി ഡിലീറ്റ് ചെയ്യുന്നത് Google Photos പോലെയുള്ള മറ്റ് Google ആപ്ലിക്കേഷനുകളിൽ നിന്ന് ഫോട്ടോകൾ നീക്കം ചെയ്യില്ല.