BSNL Recharge Plan : ഇത് ചതിയായി പോയി! ബിഎസ്എൻഎൽ 107 രൂപ പ്ലാൻ വാലിഡിറ്റി വീണ്ടും വെട്ടിചുരുക്കി
BSNL Rs 107 Recharge Plan Validity : നേരത്തെ 35 ദിവസത്തേക്ക് ലഭിച്ചിരുന്ന ഈ പ്ലാൻ 28 ദിവസത്തേക്ക് വെട്ടികുറച്ചിരുന്നു. ഇപ്പോൾ ആ പ്ലാനിൻ്റെ വാലിഡിറ്റി വീണ്ടും വെട്ടികുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ
കുറഞ്ഞ ചിലവിൽ മികച്ച പ്ലാൻ ഒരുക്കുന്നതായിരുന്നു നിരവധി പേരെ ബിഎസ്എൻഎല്ലിലേക്ക് അടുപ്പിച്ചത്. എന്നാൽ ഇപ്പോൾ ബിഎസ്എൻഎല്ലും തങ്ങളുടെ വരിക്കാർക്ക് എട്ടിൻ്റെ പണി നൽകി തുടങ്ങിയിരിക്കുകയാണ്. സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന ടെലികോ സേവനദാതാവായ ബിഎസ്എൻഎൽ തങ്ങളുടെ കുറഞ്ഞ ചിലവിലുള്ള റിച്ചാർജ് പ്ലാനായ 107 രൂപ പ്ലാനിൻ്റെ വാലിഡിറ്റി വീണ്ടും കുറച്ചിരിക്കുകയാണ്. 35 ദിവസത്തേക്ക് ലഭിച്ചിരുന്ന പ്ലാൻ നേരത്തെ 28 ദിവസമാക്കി ചുരുക്കിയിരുന്നു. അതിപ്പോൾ 22 ദിവസമാക്കി വീണ്ടും വെട്ടിചുരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ.
പ്ലാൻ വാലിഡിറ്റി വെട്ടിചുരുക്കിയെങ്കിലും 107 രൂപ റീച്ചാർജിൽ ലഭിക്കുന്ന അനുകൂല്യങ്ങൾ ഒന്നും ബിഎസ്എൻഎൽ വെട്ടികുറച്ചിട്ടില്ല. 35 ദിവസം ലഭിച്ചിരുന്ന അതേ ടോക്ടൈമും ഡാറ്റയും എസ്എംഎസും ഇപ്പോൾ വാലിഡിറ്റി കുറച്ചപ്പോഴും ലഭിക്കുന്നുണ്ട്. 3ജിബി ഇൻ്റർനെറ്റ് ഡാറ്റ, 200 മിനിറ്റ് സൗജന്യ വോയ്സ് കോൾ, 80 പൈസയ്ക്ക് എസ്എംഎസ് എന്നിങ്ങിനെയാണ് ലഭിക്കുക ഈ പ്ലാനിനൊപ്പം അനുകൂല്യങ്ങളായി ലഭിക്കുക.
ALSO READ : BSNL Silver Jubilee Plan: 1 രൂപ പ്ലാൻ തീരും, പക്ഷെ ബിഎസ്എൻഎൽ ഞെട്ടിക്കും ജൂബിലി പ്ലാനിൽ
3 ജിബി ഡാറ്റ പൂർത്തിയായാൽ ഇൻ്റർനെറ്റിൻ്റെ സ്പീഡ് 40കെബിപിഎസായി കുറയും. 200 മിനിറ്റ് സൗജന്യ കോളിന് ശേഷം ഒരോ മിനിറ്റിനും ഒരു രൂപ വീതം ഈടാക്കും. ലോക്കൽ എസ്എംഎസുകൾക്കാണ് 80 പൈസ ഈടാക്കുന്നത്. നാഷ്ണൽ എസ്എംഎസുകൾക്ക് 1.20 രൂപയും ഇൻ്റർനാഷ്ണൽ എസ്എംഎസുകൾക്ക് ആര് രൂപയും ഈടാക്കും.
കുറഞ്ഞ ചിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറയ്ക്കുന്നത്, വിലയേറിയ പ്ലാനുകൾ വരിക്കാർ തിരഞ്ഞടുക്കാൻ വേണ്ടിയാണ്. നേരത്തെ ജൂലൈയിൽ 197 രൂപയുടെ പ്ലാനിൻ്റെ 5വാലിഡിറ്റി 70 ദിവസത്തിൽ നിന്നും 54 ദിവസമാക്കി ചുരുക്കിയിരുന്നു. ഇപ്പോഴത് 42 ദിവസമാക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. ഇതിൽ നാല് ജിബി ഡാറ്റയും 300 മിനിറ്റ് സൗജന്യ വോയ്സ് കോൾ, 100 എസ്എംഎസ് എന്നിങ്ങിനെയാണ് ഓഫറിനൊപ്പം ലഭിക്കുക.