Google Pixel: പിക്സൽ ഫോണുകൾ ഒറ്റ ദിവസം കൊണ്ട് റിപ്പയർ ചെയ്ത് ലഭിക്കും; സർവീസ് വ്യാപിപ്പിച്ച് ഗൂഗിൾ
Google Pixel Same Day Repair: പിക്സൽ ഫോണുകളും വാച്ചുകളും ബഡ്സുകളും ഒറ്റ ദിവസത്തിൽ റിപ്പയർ ചെയ്യുന്ന സർവീസ് വ്യാപിപ്പിച്ച് ഗൂഗിൾ. ഇക്കാര്യം ഗൂഗിൾ തന്നെ അറിയിച്ചു.

ഗൂഗിൾ പിക്സൽ
പിക്സൽ ഫോണുകൾ ഒറ്റ ദിവസം കൊണ്ട് റിപ്പയർ ചെയ്യുന്ന സർവീസ് വ്യാപിപ്പിച്ച് ഗൂഗിൾ. പിക്സൽ ഫോൺ, പിക്സൽ വാച്ച്, പിക്സൽ ബഡ്സ് തുടങ്ങിയവ അന്ന് തന്നെ റിപ്പയർ ചെയ്ത് നൽകുന്ന സർവീസാണ് വ്യാപിപ്പിക്കുന്നത്. 21 നഗരങ്ങളിലേക്ക് കൂടി സെയിം ഡേ റിപ്പയർ വ്യാപിപ്പിക്കുകയാണെന്ന് ഗൂഗിൾ പിക്സൽ തങ്ങളുടെ എക്സ് ഹാൻഡിലിൽ കുറിച്ചു.
ഈ സർവീസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗൂഗിൾ എക്സ്ക്ലൂസിവ്, ഗൂഗിൾ പ്രയോറിറ്റി സർവീസ് സെൻ്ററുകളിൽ പോയി ഉപഭോക്താക്കൾക്ക് ഫോണുകളും വാച്ചുകളും ബഡ്സുകളും അന്ന് തന്നെ റിപ്പയർ ചെയ്യാനാവും. ഇതോടൊപ്പം സൗജന്യമായി ഡോർസ്റ്റെപ് പിക്കപ്പ് ആൻഡ് ഡ്രോപ്പ്, മെയിൽ ഇൻ സർവീസ് എന്നീ സൗകര്യങ്ങളുമുണ്ട്.
Also Read: Honor X70: തുടരെ ഉപയോഗിച്ചാലും 15 മണിക്കൂർ ബാക്കപ്പ്; വമ്പൻ ബാറ്ററിയുമായി ഹോണർ എക്സ്70 വിപണിയിൽ
ഇന്ത്യയിൽ മൂന്ന് ഇടങ്ങളിലാണ് ഗൂഗിൾ എക്സ്ക്ലൂസിവ് സർവീസ് സെൻ്ററുകൾ ഉള്ളത്. ബെംഗളൂരു, ഡൽഹി, മുംബൈ. അഹ്മദാബാദ്, ഛണ്ഡീഗഡ്, ചെന്നൈ, ഗുരുഗ്രാം, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ പ്രയോറിറ്റി സർവീസ് സെൻ്ററുകളും ഉണ്ട്. 80 ശതമാനം പിക്സൽ ഫോണുകളും അതേ ദിവസം തന്നെ റിപ്പയർ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപ് തന്നെ ഫോൺ സർവീസ് സെൻ്ററിൽ എത്തിച്ചിരിക്കണം. എങ്കിലേ അന്ന് തന്നെ റിപ്പയർ ചെയ്ത് ലഭിക്കൂ.
കഴിഞ്ഞ വർഷം പിക്സൽ 9 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗൂഗിൾ ഇന്ത്യയിൽ തങ്ങളുടെ എക്സ്ലൂസിവ് സർവീസ് സെൻ്ററുകൾ ആരംഭിച്ചത്. ഇവിടെ നേരത്തെ മുതൽ സെയിം ഡേ റിപ്പയർ സൗകര്യമുണ്ട്. ഇതാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്.