Google Gemini AI in Malayalam: മിണ്ടാന്‍ ആളായില്ലേ, ജെമിനി ഉണ്ടല്ലോ! എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാമോ?
How To Use Gemini Live: മനുഷ്യരോടെന്ന പോലെ നമുക്ക് സംസാരിക്കാന്‍ സാധിക്കുന്ന എഐ ചാറ്റ്‌ബോട്ടാണ് ജെമിനി ലൈവ്. മനുഷ്യര്‍ പ്രതികരിക്കുന്നത് പോലെയുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ വോയിസ് രൂപത്തില്‍ ലഭ്യമാക്കും. പക്ഷെ ജെമിനി ലൈവിന്‌റെ ബേസിക് ഫീച്ചര്‍ മാത്രമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
എല്ലാ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കുമായി ജെമിനി ലൈവ് (Gemini Live) ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ് ഗൂഗിള്‍. ജെമിനി ലൈവ് ഉപയോഗിച്ച് ആളുകള്‍ക്ക് സംസാരിക്കാനും ഹാന്‍ഡ് ഫ്രീ ആയിട്ട് കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. ഗൂഗിള്‍ വണ്‍ എഐ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഈ സേവനം ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ജെമിനി ലൈവ് ഉപയോഗിക്കാവുന്നതാണ്.
എന്താണ് ജെമിനി ലൈവ്?
മനുഷ്യരോടെന്ന പോലെ നമുക്ക് സംസാരിക്കാന്‍ സാധിക്കുന്ന എഐ ചാറ്റ്‌ബോട്ടാണ് ജെമിനി ലൈവ്. മനുഷ്യര്‍ പ്രതികരിക്കുന്നത് പോലെയുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ വോയിസ് രൂപത്തില്‍ ലഭ്യമാക്കും. പക്ഷെ ജെമിനി ലൈവിന്‌റെ ബേസിക് ഫീച്ചര്‍ മാത്രമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പത്ത് വോയിസ് ഓപ്ഷനുകളിലാണ് ജെമിനി ലഭ്യമായിട്ടുള്ളത്. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ശബ്ദവും തെരഞ്ഞെടുക്കാം.
Also Read: Motorola ThinkPhone 25 : ട്രിപ്പിൾ ക്യാമറ, 5ജി, ഫാസ്റ്റ് ചാർജിങ്; മോട്ടറോള തിങ്ക്ഫോൺ 25 വിപണിയിൽ
ഹാന്‍ഡ് ഫ്രീയായി ഉപയോഗിക്കാനാകും എന്നത് തന്നെയാണ് ജെമിനിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫോണ്‍ ലോക്ക് ആയ സമയത്തും ജെമിനി ലൈവ് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഏതുതരത്തിലുള്ള വിഷയത്തിലും ജെമിനി നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇ മെയിലിന്റെ ഉള്ളടക്കം വരെ ജെമിനി വ്യക്തമാക്കി തരും. ജെമിനി ലൈവിന്റെ ഫുള്‍ സ്‌ക്രീന്‍ ഇന്റര്‍ഫേസ് ഒരു ഫോണ്‍ കോളിന് സമാനമായിട്ടുള്ള രീതിയിലാണ്. ഇപ്പോള്‍ പത്തോളം ഭാഷകളിലാണ് ജെമിനി ലഭ്യമായിട്ടുള്ളത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജെമിനി ആപ്പ് അപ്‌ഡേറ്റ് ചെയ്യാം. ജെമിനി ലൈവ് സൗജന്യമായി എല്ലാവര്‍ക്കും ഉപയോഗിക്കാം. എന്നാല്‍ പത്ത് വ്യത്യസ്ത ശബ്ദ ഓപ്ഷനുകള്‍ പ്രീമിയം വേരിയന്റില്‍ മാത്രമേ ലഭിക്കൂ. ജെമിനി ആപ്പ് ഉള്ള ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സ്‌ക്രീനിന്റെ വലത് വശത്ത് മൈക്രോഫോണ്‍, ക്യാമറ ഐക്കണുകള്‍ക്ക് സമീപം വേവ്‌ഫോം ഐക്കണ്‍ കാണാവുന്നതാണ്. ഇത് ടാപ്പ് ചെയ്ത് ജെമിനി ലൈവ് സജീവമാക്കി എഐയുമായി സംസാരിക്കാവുന്നതാണ്.
Also Read: Upcoming Phone Launches: ആപ്പിൾ മുതൽ വൺപ്ലസ് വരെ…; ഒക്ടോബറിൽ പുറത്തിറങ്ങുന്ന അഞ്ചു സ്മാർട്ട്‌ഫോണുകൾ
ജൈമിനി ലൈവ് എങ്ങനെ ഉപയോഗിക്കാം?
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജെമിനി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
- ആപ്പ് തുറന്ന ശേഷം ജെമിനി ലൈവ് ഐക്കണിലെ സംഭാഷണം ആരംഭിക്കാനുള്ള ഐക്കണ്‍ ക്ലിക്ക് ചെയ്യാം.
- ശേഷം വോയിസ് അസിസ്റ്റന്റിലെ ശബ്ദം മാറ്റുന്നതിനായി സൈ്വപ്പ് ചെയ്യുക.
- ഇഷ്ടമുള്ള ശബ്ദം തെരഞ്ഞെടുക്കുക.
- ഹോള്‍ഡ് ബട്ടണ്‍ ഉപയോഗിച്ചുകൊണ്ട് ചാറ്റ്‌ബോട്ട് താത്കാലികമായി നിര്‍ത്താന്‍ സാധിക്കും.