Smartphone Repairing : ഫോൺ കേടായാലും, ഫ്രീയായി നന്നാക്കി തരും, തറവാടികളാണ്
സ്‌ക്രീനിലുടനീളം സ്ഥിരമായ നീളൻ വരകളാണ് പ്രശ്നം. ചില സാഹചര്യങ്ങളിൽ, പിക്സൽ 9 പ്രോ മോഡലിൽ ഡിസ്പ്ലേ മിന്നിത്തെളിഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് പ്രശ്നമാണ്

Google Pixel 9
ഒരു സ്മാർട്ട് ഫോൺ വാങ്ങി അത് കംപ്ലൈയിൻ്റ് ആയി, ആകെ പ്രശ്നമാകുന്നത് സ്ഥിര സംഭവമാണ്. എന്നാൽ ഇനി കേടായ ഫോൺ ആണെങ്കിലും അത് ഫ്രീയായി തന്നെ നന്നാക്കി തരുമെന്ന് അറിയിച്ചിയിരിക്കുകയാണ് ആഗോള കമ്പനി ഗൂഗിൾ. ഇത്തണ ഗൂഗിളിനെ പ്രതിസന്ധിയിലാക്കിയത് അവരുടെ പുതിയ സ്മാർട്ട് ഫോൺ പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ മോഡലുകലാണ്. ഫോണിൻ്റെ വിൽപ്പനക്ക് എത്തിച്ച ഒരു ബാച്ചിന് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്തിയതായി ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ തകരാറുകൾ പരിഹരിക്കുന്നതിനായി, കമ്പനി ഒരു പ്രത്യേക റിപ്പയർ പ്രോഗ്രാം തന്നെ ആരംഭിക്കാൻ ഒരുങ്ങുകയാണ്.
സ്‌ക്രീനിലുടനീളം സ്ഥിരമായ നീളൻ വരകളാണ് പ്രശ്നം. ചില സാഹചര്യങ്ങളിൽ, പിക്സൽ 9 പ്രോ മോഡലിൽ ഡിസ്പ്ലേ മിന്നിത്തെളിഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് പ്രശ്നമാണ്. ഉടമകൾക്ക് സൗജന്യമായി അവരുടെ ഡിസ്പ്ലേ മാറ്റി നൽകും. ഫോൺ വാങ്ങിയ അന്നു മുതൽ മൂന്ന് വർഷം വരെയാണ് ഇത് സാധിക്കുന്നത്. വാറൻ്റിക്ക് പുറമെയാണിത്. 2025 ഡിസംബർ 8 മുതൽ റിപ്പയറിംഗ് പ്രോഗ്രാം ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്.
ഗൂഗിൾ വാക്ക്-ഇൻ സർവീസ് സെന്ററുകൾ, അംഗീകൃത പങ്കാളികൾ, അല്ലെങ്കിൽ ഓൺലൈൻ റിപ്പയർ ചാനലുകൾ എന്നിവ വഴി ഇത് ലഭ്യമാണ്. മാറ്റിസ്ഥാപിച്ച ഡിസ്പ്ലേയിൽ 90 ദിവസത്തെ വാറന്റി ഉണ്ടായിരിക്കും. സ്‌ക്രീനിൽ വിള്ളലുകളോ പൊട്ടലുകളോ അല്ലെങ്കിൽ വെള്ളം കയറുക, മറ്റ് തരത്തിലുണ്ടാകുന്ന ഫിസിക്കൽ ഡാമേജ് എന്നിവക്കൊന്നും വാറൻ്റി ലഭിക്കില്ല. ഫ്രീയായി അറ്റകുറ്റപ്പണികളും കമ്പനി ചെയ്യില്ലെന്ന് പ്രത്യേകം ഗൂഗിൾ പറയുന്നു.
ഉപയോക്താക്കൾക്ക് 3 വർഷത്തെ എക്സ്റ്റൻഡഡ് വാറൻ്റി
പിക്സൽ 9 പ്രോ ഫോൾഡിന് മാത്രമായി ഒരു എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ വാറൻ്റി പ്രകാരം, വാങ്ങിയ തീയതി മുതൽ 3 വർഷത്തെ കവർ ലഭിക്കും. പുതിയ വാറന്റി പ്ലാനിൽ ഏതൊക്കെ തരത്തിലുള്ള തകരാറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഗൂഗിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.