Humbl AI Glass: എഐ കണ്ണട മാർക്കറ്റിലേക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പ്; ‘ഹമ്പിൾ സ്മാർട്ട് ഗ്ലാസ്’ അവതരിപ്പിച്ചു
QWR Startup Announced Humbl AI Glass: എഐ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പായ 'ക്വസ്റ്റ്യൻ വാട്ട്സ് റിയൽ (ക്യുവിആർ)'. ഈ വർഷം അവസാനത്തോടെ സ്മാർട്ട് ഗ്ലാസ് വില്പന ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു.

ഹമ്പിൾ സ്മാർട്ട് ഗ്ലാസ്
എഐ കണ്ണട മാർക്കറ്റിലേക്ക് ഇന്ത്യൻ സ്റ്റാർട്ടപ്പ്. ‘ക്വസ്റ്റ്യൻ വാട്ട്സ് റിയൽ (ക്യുവിആർ)’ എന്ന ഇന്ത്യൻ ഡീപ് ടെക് സ്റ്റാർട്ടപ്പാണ് ഹമ്പിൾ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളുള്ള സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചത്. ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ എഐ സ്മാർട്ട് ഗ്ലാസ് ആണ് ഇതെന്ന് ക്യുവിആർ കമ്പനി അവകാശപ്പെട്ടു. വാർത്താ കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
റെയ്ബാൻ്റെ മെറ്റ എഐ ഗ്ലാസിന് സമാനമായ ഫീച്ചറുകൾ ഹമ്പിളിലുണ്ടെന്ന് കമ്പനി പറയുന്നു. ശബ്ദം റെക്കോർഡ് ചെയ്യാനും സംഭാഷണങ്ങൾ ക്രോഡീകരിക്കാനും സംഗീതം പ്ലേ ചെയ്യാനും നാവിഗേഷന് സഹായിക്കാനുമൊക്കെ ഈ സ്മാർട്ട് ഗ്ലാസിന് കഴിയും. ഈ മാസം അവസാനം ഔദ്യോഗികമായി സ്മാർട്ട് ഗ്ലാസ് അവതരിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഗ്ലാസ് വില്പന ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു.
Also Read: Paytm : യുപിഐയിൽ പുതുതരംഗം സൃഷ്ടിക്കാൻ പേടിഎം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
റെയ്ബാൻ മെറ്റ ഗ്ലാസിന് സമാനമായ ഡിസൈൻ ആണ് ഹമ്പിളിൻ്റേത്. സാദാ സൺഗ്ലാസ് പോലെ ഇത് ധരിക്കാം. എന്നാൽ, ‘ഹേയ്, ഹമ്പിൾ’ എന്ന വേക്ക് ഫ്രേസിലൂടെ ഗ്ലാസിലെ എഐ അസിസ്റ്റൻ്റ് ആക്ടിവേറ്റാവും. ആക്ടിവേറ്റായാൽ ഓൺ വോയിസ് കമാൻഡുകൾ അടിസ്ഥാനമാക്കി ഗ്ലാസ് പോയിൻ്റ് ഓഫ് വ്യൂ വിഡിയോകൾ റെക്കോർഡ് ചെയ്യും. മീറ്റിംഗിലെയും സംഭാഷണങ്ങളിലെയും വിവരങ്ങൾ ക്രോഡീകരിക്കാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും നാവിഗേഷന് സഹായിക്കാനും ഗ്ലാസിന് കഴിയും. വോയിസ് ഇൻപുട്ടുകൾ മാത്രം ഉപയോഗിച്ച് ഹാൻഡ്സ് ഫ്രീ ആയി മ്യൂസിക് പ്ലേ ചെയ്യാനും കഴിയും. തത്സമയ ട്രാൻസിലേഷനും ഹമ്പിൾ സഹായിക്കും.
ഓഡിയോ, വിഡിയോ ചാനലുകളിലൂടെയുള്ള ഡേറ്റകൾ ശേഖരിച്ച് പ്രോസസ് ചെയ്യാൻ എഐ അസിസ്റ്റൻ്റിന് സാധിക്കും. ലാൻഡ്മാർക്കുകളും ഇൻബിൽറ്റ് ക്യാമറയിൽ കാണുന്ന മറ്റ് വസ്തുക്കളുമൊക്കെ മനസിലാക്കാനും ശേഖരിക്കാനും ഹമ്പിളിന് കഴിയും.