AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കുറഞ്ഞ വിലയ്ക്ക് ഇനി ഇതൊക്കെയാണ് ഓപ്ഷൻ! ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Infinix Smart 20 launched in India- ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+ 64GB വേരിയന്റിന് 12,499 രൂപയും 4GB+ 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ പ്രധാന ബാങ്ക് കാർഡുകളിലും 500 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ 11,999 രൂപ പ്രാരംഭ വിലയിൽ കിട്ടും.

കുറഞ്ഞ വിലയ്ക്ക് ഇനി ഇതൊക്കെയാണ് ഓപ്ഷൻ! ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Infinix-Smart-20Image Credit source: Infinix India Mobiles website
PK Prasanthkumar
PK Prasanthkumar | Edited By: Arun Nair | Updated On: 09 Jun 2026 | 01:24 PM

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിക്ക് ഒരു പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഇൻഫിനിക്സ് സ്മാർട്ട് 10 മോഡലിന്റെ പിൻഗാമിയായി ഇൻഫിനിക്സ് സ്മാർട്ട് 20 (Infinix Smart 20) എന്ന മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയൽ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിൽ തങ്ങളുടെ ശക്തിവർധിപ്പിക്കാൻ ഇൻഫിനിക്സ് ശ്രമിക്കുന്നതിന്റെ തെളിവ് കൂടിയാണ് ഈ പുതിയ ബജറ്റ് സ്മാർട്ട്ഫോണിന്റെ ലോഞ്ച്. എന്നാൽ ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഇത് ഒരു 5ജി ഫോൺ അ‌ല്ല എന്നകാര്യം ശ്രദ്ധിക്കുക. നേരത്തെ 10000 രൂപ ബജറ്റിൽ പുത്തൻ 5ജി ഫോണുകൾ ഇറങ്ങിയിരുന്നു. എന്നാൽ ഈ വർഷത്തിന്റെ തുടക്കം മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടായ വിലവർധന കാര്യങ്ങൾ ആകെ മാറ്റിമറിച്ചു.

മുൻപ് 10000 രൂപയ്ക്ക് പുതിയ 5ജി ഫോണുകൾ ഇറങ്ങിയിരുന്നു എങ്കിലും ഇനി അ‌ത് അ‌ധികം പ്രതീക്ഷിക്കാനാവില്ല. സ്മാർട്ട്ഫോൺ നിർമാണ ഘടകങ്ങൾക്ക്, പ്രധാനമായും ചിപ്പുകൾക്ക് വില വർധന ഉണ്ടായത് ​ബജറ്റ് 5ജി ഫോണുകളുടെ വില വർധനവിലേക്ക് നയിച്ചു. ഇനി കുറഞ്ഞ വിലയ്ക്ക് ഇൻഫിനിക്സ് സ്മാർട്ട് 20 പോലെയുള്ള 4ജി ഫോണുകളായിരിക്കും കൂടുതലും ലഭ്യമാകുക.

ALSO READ: 7600mAh ബാറ്ററി, സോണി ക്യാമറ, സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്ത്; 4000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ 15R 5G

കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ട് ഇൻഫിനിക്സ് അ‌വതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് 20​ ക്ക് അ‌തിന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ ഡിസ്‌പ്ലേ, ബാറ്ററി ശേഷി, പ്രോസസ്സിംഗ് ഹാർഡ്‌വെയർ എന്നിവയിൽ അപ്‌ഡേറ്റുകൾ ഉണ്ടായിട്ടുണ്ട്. മുൻ മോഡലിൽ ഡിസ്പ്ലേ 6.67-ഇഞ്ച് ആയിരുന്നത് ഇപ്പോൾ 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് HD+ IPS LCD സ്ക്രീനായി നവീകരിച്ചിരിക്കുന്നു.

നോട്ടിഫിക്കേഷനുകൾക്കും സ്റ്റാറ്റസ് ട്രാക്കിംഗിനുമായി “ഡൈനാമിക് ബാർ” ഫീച്ചർ സഹിതം ഒരു കേന്ദ്രീകൃത പഞ്ച്-ഹോൾ കട്ട്ഔട്ട് ഡിസ്‌പ്ലേയിൽ ഉണ്ട്. 1 കിലോമീറ്റർ വരെ ദൂരത്തിൽ അനുയോജ്യമായ ഇൻഫിനിക്‌സ് ഡി​വൈസുകളുമായി വയർലെസ് വാക്കി-ടോക്കി-സ്റ്റൈൽ ആശയവിനിമയം നടത്താൻ കഴിയും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സൗജന്യ ഓഫ്‌ലൈൻ ആശയവിനിമയ ഫീച്ചറായ അൾട്രാലിങ്ക് ആണ് ഈ സ്മാർട്ട് 20 യുടെ ശ്രദ്ധേയ പ്രത്യേകതകളിലൊന്ന്.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (1576 x 720 പിക്സൽസ്) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 700 nits വരെ HBM ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2 GHz ഒക്ട-കോർ ​​മീഡിയടെക് ഹീലിയോ G81 അൾട്ടിമേറ്റ് 12nm പ്രൊസസർ ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ കരുത്ത്.

4GB LPDDR4X റാമും ഇൻഫിനിക്‌സിന്റെ “മെംഫ്യൂഷൻ” ടെക്നോളജിയും ഇതിലുണ്ട്. ഇത് ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് 4 ജിബി അധികമായി റാം വർദ്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 64GB / 128GB eMMC 5.1 സ്റ്റോറേജ് ആണ് ഇതിലുള്ളത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 2TB വരെ വർധിപ്പിക്കാം.

8MP മെയിൻ ക്യാമറ ( f/2.0 അപ്പർച്ചർ, ഡ്യുവൽ-എൽഇഡി ഫ്ലാഷ്), 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പർച്ചർ) എന്നിവ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ അ‌ടങ്ങുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡിടിഎസ്, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി, 15W ചാർജിങ് പിന്തുണയുള്ള 5200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 167.7×78.8×7.7mm വലിപ്പവും 189 ഗ്രാം ഭാരവും ഇതിനുണ്ട്. സൺലൈക്ക് ഓറഞ്ച്, ക്ലൗഡ്‌ലൈൻ ബ്ലൂ, ഷാഡോ ബ്ലാക്ക്, പോളാരിസ് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

വിലയും ലഭ്യതയും

ഇൻഫിനിക്സ് സ്മാർട്ട് 20യുടെ 4GB+ 64GB വേരിയന്റിന് 12,499 രൂപയും 4GB+ 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ പ്രധാന ബാങ്ക് കാർഡുകളിലും 500 രൂപ ഡിസ്കൗണ്ട് ലഭ്യമായതിനാൽ 11,999 രൂപ പ്രാരംഭ വിലയിൽ കിട്ടും. ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ജൂൺ 12 ന് ഉച്ചയ്ക്ക് 12 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും.

English Summary

Infinix Smart 20 has been launched in India. It is priced at Rs 12,499 for the 4GB+64GB variant and Rs 13,999 for the 4GB+128GB variant. However, as part of the launch offer, a discount of Rs 500 is available on all major bank cards, so it will be available at a starting price of Rs 11,999. It will be available for purchase from 12 noon on June 12 via Flipkart and Infinix India online store.

Follow Us