‘വില’ കുറച്ച് കാണേണ്ട! ഐഫോൺ 17 ന് മുന്നിൽ ഗൂഗിൾ പിക്സൽ 11 അ‌ത്ര നിസാരക്കാരനല്ല

iPhone 17 vs Google Pixel 11: ഗൂഗിളിന്റെ പിക്സൽ ഫോണുകൾ ഐഫോണുകൾക്ക് ഒത്ത എതിരാളികൾ തന്നെയാണ്, അ‌ത്ര വില കുറച്ച് കാണേണ്ടവയല്ല. പുതിയ ഐഫോൺ 18 പ്രോ മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ ഐഫോൺ 17 മോഡലിന്റെ ഉൾപ്പെടെ വില ആപ്പിൾ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐഫോൺ 17, പിക്സൽ 11 എന്നിവയിൽ ഏതാണ് ഇന്ത്യയിൽ മികച്ച വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് എന്ന് നോക്കാം.

വില കുറച്ച് കാണേണ്ട! ഐഫോൺ 17 ന് മുന്നിൽ ഗൂഗിൾ പിക്സൽ 11 അ‌ത്ര നിസാരക്കാരനല്ല

Iphone 17 Vs Google Pixel 11

Updated On: 

15 Sep 2026 | 12:29 AM

സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട മോഡലുകളിൽ ഏറ്റവും മുന്നിലുള്ളവയാണ് ആപ്പിളിന്റെ ഐഫോണുകൾ. എന്നാൽ ആപ്പിൾ ഐഫോൺ പോലെയും സാംസങ് ഗാലക്സി എസ് സീരീസ് പോലെയും പ്രമുഖമാണ് ഗൂഗിളിന്റെ പിക്സൽ ഫോണുകൾ. പക്ഷേ പലപ്പോഴും ഐഫോണുകൾക്ക് കിട്ടുന്ന ഒരു അ‌ംഗീകാരം പലരും പിക്സൽ ഫോണുകൾക്ക് നൽകാറില്ല. യഥാർഥത്തിൽ പിക്സൽ ഫോണുകൾ ഐഫോണുകൾക്ക് ഒത്ത എതിരാളികൾ തന്നെയാണ്, അ‌ത്ര വില കുറച്ച് കാണേണ്ടവയല്ല. പുതിയ ഐഫോൺ 18 പ്രോ മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ ഐഫോൺ 17 മോഡലിന്റെ ഉൾപ്പെടെ വില ആപ്പിൾ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐഫോൺ 17, പിക്സൽ 11 എന്നിവയിൽ ഏതാണ് ഇന്ത്യയിൽ മികച്ച വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് എന്ന് നോക്കാം.

‘വില’ കുറച്ച് കാണേണ്ട!

ഐഫോൺ 17 മോഡലിന്റെ പുതിയ വില വർധനയ്ക്ക് ശേഷം യഥാർഥത്തിൽ പിക്സൽ 11 ആണ് കൂടുതൽ ലാഭത്തിൽ വാങ്ങാനാകുന്നത്. ഐഫോൺ 17 അ‌ടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ ഇപ്പോൾ 99900 രൂപയാണ് വില. അ‌തേസമയം ഗൂഗിൾ പിക്സൽ 11 മോഡലിന് 89,999 രൂപയാണ് വില.

ALSO READ: ഗ്രൂപ്പ് സെൽഫി കൂടുതൽ നന്നാക്കിയിട്ടുണ്ട്! സാംസങ് ഗാലക്സി S26 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു

7000 രൂപ ക്യാഷ് ബാക്ക് കൂടി പ്രയോജനപ്പെടുത്തിയാൽ 82,999 രൂപ പ്രാരംഭ വിലയിൽ പിക്സൽ 11 ഇപ്പോൾ ഗൂഗിൾ പിക്സലിന്റെ ഔദ്യോഗിക ​വെബ്​സൈറ്റിൽ നിന്ന് വാങ്ങാനാകും. ഈ രണ്ട് ഫോണുകളും ഏതാണ്ട് അ‌ടുപ്പിച്ച് തന്നെയാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ആദ്യം വന്നത് പിക്സൽ 11 ആണ്, അ‌തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഐഫോൺ 17 എത്തി. 2025ൽ ആയിരുന്നു ഇവ രണ്ടിന്റെയും ലോഞ്ച്.

പിക്സൽ നിരയിലെ സ്റ്റാന്റേർഡ് മോഡലാണെങ്കിലും മികച്ച കരുത്തും ഫീച്ചറുകളും ഗൂഗിൾ പിക്സൽ 11 -ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 17 മോഡലിന് ഒത്ത എതിരാളി തന്നെയാണ് പിക്സൽ 11. ഇവ രണ്ടും ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്, ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപര്യം (വില, ഫീച്ചറുകൾ, മറ്റ് താൽപര്യങ്ങൾ എന്നിവ) മുൻനിർത്തി ഇതിൽ ഇഷ്ടമുള്ള മോഡൽ തെരഞ്ഞെടുക്കാം.

6.3 ഇഞ്ച് OLED പാനലുകളാണ് ഈ രണ്ട് മോഡലുകളിലും ഉള്ളത്. ഇവ രണ്ടും 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും പിന്തുണയ്ക്കുന്നു. റാം ശേഷിയുടെ കാര്യമെടുത്താൽ, ഐഫോൺ 17-ൽ 12GB റാം ലഭ്യമല്ല, അതേസമയം പിക്സൽ 11 5G-യിൽ അ‌തുണ്ട്.

പ്രോസസറുകളുടെ കാര്യമെടുത്താൽ, ഗൂഗിൾ പിക്സൽ 11-ലെ 5G ടെൻസർ G6 ചിപ്‌സെറ്റിനെ അപേക്ഷിച്ച്, ഒരുപടി മുന്നിൽ നിൽക്കുന്നത് A19 ചിപ്പ് കരുത്തിൽ എത്തിയ ഐഫോൺ 17 ആണ്. റാം, സ്റ്റോറേജ് എന്നീ കാര്യങ്ങളിൽ ഗൂഗിൾ പിക്സൽ 11 5ജിക്ക് ആണ് കൂടുതൽ വേഗതയുള്ളത്.

48MP മെയിൻ ക്യാമറയും 12MP 2x ടെലിഫോട്ടോ ലെൻസും, 18MP ഫ്രണ്ട് ക്യാമറയുമാണ് ഐഫോൺ 17മോഡലിൽ ഉള്ളത്. പിക്സൽ 11-ൽ 48MP മെയിൻ ക്യാമറ, 13MP 120° അൾട്രാ-വൈഡ് ക്യാമറ, 10.8MP 1/3.2″ സെൻസറുള്ള 5x ടെലിഫോട്ടോ ക്യാമറ, സെൽഫിക്കും മറ്റുമായി 10.5MP 95° ഫ്രണ്ട് ക്യാമറ എന്നിവ നൽകിയിരിക്കുന്നു.

English Summary

Following the recent price hike for the iPhone 17, the Pixel 11 actually offers better value for money in India. The base model of the iPhone 17 is currently priced at Rs. 99,900 on the official website, whereas the Google Pixel 11 is priced at Rs. 89,999. By availing of the Rs. 7,000 cashback offer, the Pixel 11 can now be purchased from Google’s official website at an effective starting price of Rs. 82,999.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്