AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

iPhone Updates: പുതിയതാണ്, പക്ഷെ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അപ്ഡേറ്റില്ല, അറിയാം

iPhone iOS 26 Updates : ജൂൺ 9 മുതൽ ആപ്പിളിൽ രജിസ്റ്റർ ചെയ്ത ഡെവലപ്പർമാർക്ക് iOS 26 ബീറ്റ അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെവലപ്പർ ബീറ്റ പരിശോധനയ്ക്ക് ശേഷം, അടുത്ത മാസം പൊതു ബീറ്റ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക്

iPhone Updates: പുതിയതാണ്, പക്ഷെ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അപ്ഡേറ്റില്ല, അറിയാം
Iphone UpdatesImage Credit source: TV9 Network
arun-nair
Arun Nair | Published: 10 Jun 2025 11:25 AM

ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 26 ആപ്പിൾ അവതരിപ്പിച്ചു. എല്ലാ ഐഫോൺ ഉപയോക്താക്കളും പുതിയ ഒഎസിൻ്റെ സവിശേഷതകൾക്കായാ കാത്തിരിക്കുകയാണ്. എന്നാൽ പുതിയ അപ്ഡേറ്റ് എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും ലഭിച്ചേക്കില്ല. ഏതൊക്കെ മോഡലുകൾക്കാണ് പുതിയ iOS 26 അപ്‌ഡേറ്റ് ലഭിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി തങ്ങളുടെ ഔദ്യോഗിക സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

മോഡലുകൾ

ആപ്പിളിന്റെ ഔദ്യോഗിക സൈറ്റ് അനുസരിച്ച്, പുതിയ iOS 26 അപ്‌ഡേറ്റ് ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി ഉപയോക്താക്കൾക്ക് ലഭ്യമാക്കും. കമ്പനിയുടെ സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ പുതിയ അപ്‌ഡേറ്റ് ഐഫോൺ 11 ലും തുടർന്നുള്ള എല്ലാ മോഡലുകളിലും ലഭ്യമാകും, എന്നാൽ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ സഐഫോൺ 16 സീരീസ്, ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമായിരിക്കും.

അപ്ഡേറ്റ് ലഭിക്കുന്ന മോഡലുകൾ ഇവ

ഐഫോൺ 16, ഐഫോൺ 16ഇ, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ 15 പ്ലസ്,
ഐഫോൺ 15, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 15 പ്രോ, ഐഫോൺ 14 പ്ലസ്, ഐഫോൺ 14, ഐഫോൺ 14 പ്രോ മാക്സ്,
ഐഫോൺ 14 പ്രോ, ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 പ്രോ, ഐഫോൺ 12 മിനി,
ഐഫോൺ 12, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 പ്രോ, ഐഫോൺ 11 പ്രോ, ഐഫോൺ 11, ഐഫോൺ എസ്ഇ (രണ്ടാം തലമുറയും പുതിയ മോഡലുകളും)
, ഐഫോൺ 11 പ്രോ മാക്സ്

ഈ ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭിക്കില്ല

പുതിയ അപ്‌ഡേറ്റിൽ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, എന്നാൽ ഐഫോൺ 11 നേക്കാൾ പഴയ ഐഫോൺ Xs, ഐഫോൺ XR, ഐഫോൺ Xs മാക്‌സ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റിലെ ഫീച്ചറുകൾ ലഭിച്ചേക്കില്ല.

iOS 26 റിലീസ് തീയതി

ജൂൺ 9 മുതൽ ആപ്പിളിൽ രജിസ്റ്റർ ചെയ്ത ഡെവലപ്പർമാർക്ക് iOS 26 ബീറ്റ അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെവലപ്പർ ബീറ്റ പരിശോധനയ്ക്ക് ശേഷം, അടുത്ത മാസം പൊതു ബീറ്റ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകും. iOS 26-ൻ്റെ സ്ഥിരമായ അപ്‌ഡേറ്റ് വന്നതിനുശേഷം, നിങ്ങൾ ഫോൺ സെറ്റിംഗ്സിൽ ജനറൽ എന്നതിലും തുടർന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലും ക്ലിക്ക് ചെയ്ത് ഒഎസ് അപ്ഡേറ്റ് ചെയ്യണം.