AC Temperature Limits: തണുപ്പന്‍ മട്ട് വിട്ട് എസി, ഇനി കുറച്ചു ‘ചൂടാകും’; താപനില പരിധി നടപ്പാക്കാന്‍ കേന്ദ്രം
Will India standardise AC Temperature: എസി താപനിലയില്‍ ഒരു ഡിഗ്രി കുറയ്ക്കുന്നതുപോലും ഊര്‍ജ്ജ ഉപഭോഗം ആറു ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. പുതിയ എയർ കണ്ടീഷണറുകളില്‍ 20 ഡിഗ്രി സെൽഷ്യസിൽ താഴെയും 28 ഡിഗ്രിയിൽ കൂടുതലും താപനില ക്രമീകരിക്കാന്‍ അനുവദിക്കില്ല

എയർ കണ്ടീഷണറുകളില്‍ താപനില പരിധി നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും പരമാവധി 28 ഡിഗ്രി സെൽഷ്യസും ആയി നിശ്ചയിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി വെളിപ്പെടുത്തി. ഇതുപ്രകാരം കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസായും, കൂടിയത് 28 ഡിഗ്രി സെല്‍ഷ്യസായും നിജപ്പെടുത്താനാണ് നീക്കം. ഊർജ്ജ കാര്യക്ഷമതയിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പായാണ് ഈ നീക്കത്തെ കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്.
നിയന്ത്രണം ഉടന്‍ നടപ്പിലാക്കാനാണ് ആലോചന. തുടര്‍ന്ന് ഫലപ്രാപ്തി നിരീക്ഷിക്കും. അമിതമായ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ഒരു ലക്ഷ്യം. രാജ്യത്ത് 10 കോടി എയർ കണ്ടീഷണറുകൾ ഉണ്ടെന്നും, പ്രതിവർഷം ഏകദേശം 1.5 കോടി പുതിയ എസികൾ പുതിയതായി വരുന്നുവെന്നും കേന്ദ്ര ഊർജ്ജ സെക്രട്ടറി പങ്കജ് അഗർവാൾ വിശദീകരിച്ചു.
എസി താപനിലയില്‍ ഒരു ഡിഗ്രി കുറയ്ക്കുന്നതുപോലും ഊര്‍ജ്ജ ഉപഭോഗം ആറു ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. പുതിയ എയർ കണ്ടീഷണറുകളില്‍ 20 ഡിഗ്രി സെൽഷ്യസിൽ താഴെയും 28 ഡിഗ്രിയിൽ കൂടുതലും താപനില ക്രമീകരിക്കാന്‍ അനുവദിക്കില്ല.




ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി ആവശ്യകത കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ഏറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ നീക്കം. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിധികള്‍ നിശ്ചയിക്കുന്നത്.
Read Also: iPhone Updates: പുതിയതാണ്, പക്ഷെ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അപ്ഡേറ്റില്ല, അറിയാം
വീടുകളിലും ഓഫീസുകളിലും എസികൾ പലപ്പോഴും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് പ്രവർത്തിക്കുന്നത്. ഇത് ഉയർന്ന ഊർജ്ജ ഉപയോഗത്തിന് കാരണമാകുന്നു. നീക്കം നടപ്പിലായാല്‍ നിലവില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും, കൂടിയത് 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും പ്രവര്‍ത്തിക്കുന്ന എസികളുടെ താപനില പുതിയ പരിധിക്കുള്ളില്‍ പരിമിതപ്പെടുത്തും.
എയർ കണ്ടീഷണർ താപനില ക്രമീകരിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എസിയിലെ താപനില ക്രമീകരിക്കുന്നത് ചെലവ് കുറഞ്ഞ ഊർജ്ജ കാര്യക്ഷമതാ നടപടിയായാണ് കാണുന്നത്.