Aadhaar App: ആധാർ സേവനങ്ങൾക്ക് ഇനി പുതിയ ആപ്പ്; mAadhaar ഇനി അൺഇൻസ്റ്റാൾ ചെയ്തോളൂ

UIDAI New Application Aadhaar App Features And Services : ആധാറിൻ്റെ കൂടുതൽ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് യുഐഡിഎഐ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഡിജിറ്റൽ സുരക്ഷയ്ക്കും ആധാർ ആപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഒപ്പം രാജ്യത്തെ 13 ഭാഷകളും ആപ്ലിക്കേഷനിൽ ലഭ്യമാണ്.

Aadhaar App: ആധാർ സേവനങ്ങൾക്ക് ഇനി പുതിയ ആപ്പ്; mAadhaar ഇനി അൺഇൻസ്റ്റാൾ ചെയ്തോളൂ

Aadhaar App

Published: 

16 May 2026 | 07:43 PM

ആധാർ സേവനങ്ങൾക്ക് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് യുണീക് ഐഡെൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ആധാർ ആപ്പ് (Aadhaar App) എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ യുഐഡിഎഐ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള mAadhaar ആപ്ലിക്കേഷൻ്റെ സേവനം ഇനി മുതൽ ലഭ്യമല്ല. ഗുഗിളിൻ്റെ പ്ലേ സ്റ്റോറിലും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലും ആധാർ ആപ്പ് ലഭ്യമാണ്. ആധാർ വിവരങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ സുരക്ഷ ഉറപ്പ് വരുത്താനാണ് പുതിയ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്. ക്യൂആർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, ഫേസ് ഓതെൻ്റിക്കേഷൻ, ബയോമെട്രിക് ലോക്ക് കൺട്രോൾസ്, മറ്റ് ചില വിവരങ്ങളും പുതിയ ആപ്ലിക്കേഷനിൽ സേവനം ലഭിക്കുന്നതാണ്.

പുതിയ ആപ്ലിക്കേഷൻ സജജമായി എന്ന യുഐഡിഎഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ 13 ഭാഷകൾ ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ആധാർ നമ്പരുകൾ നൽകാതെ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുമെന്നതാണ് ആധാർ ആപ്പിൻ്റെ പ്രധാന ഫീച്ചറുകൾ. ഏത് വിവരങ്ങൾ മാത്രമാണ് പങ്കുവെക്കേണ്ട, അത് മാത്രമായി സെലക്ട് ചെയ്യാനുള്ള ഫീച്ചറും പുതിയ ആപ്ലിക്കേഷനിലുണ്ട്. പുതിയ ക്യൂആർ ഫീച്ചർ സ്കാൻ ചെയ്തുകൊണ്ടുള്ള സേവനം വേഗത്തിലാക്കാൻ സഹായിക്കുന്നതാണ്.

ALSO READ : Virus Alert: ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! പുതിയ വൈറസ്; സർക്കാർ മുന്നറിയിപ്പ് ഇങ്ങനെ

mAadhaar ആപ്ലിക്കേഷൻ്റെ സേവനം നിർത്തുന്നു, പുതിയ ആധാർ ആപ്പ് അവതരിപ്പിക്കുന്നയെന്ന് അറിയിച്ചുകൊണ്ടുള്ള യുഐഡിഎഐയുടെ എക്സ് പോസ്റ്റ്


പുതിയ ആപ്ലിക്കേഷനിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഒരു കുടുംബത്തിന് ഒരു ആപ്പ് മതി. അതായത് അക്കൗണ്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ പ്രൊഫൈലുകൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഫിംഗർപ്രിൻ്റും, മുഖം, കൃഷ്ണമണിയുടെ രേഖകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താൻ ബയോമെട്രിക് സേവനങ്ങളും പുതിയ ആപ്ലിക്കേഷനിലും ലഭ്യമാണ്. സമർപ്പിച്ച രേഖകൾ വേണമെങ്കിൽ ആപ്ലിക്കേഷനിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും, ലിങ്ക് ചെയ്‌ത ഫോൺ നമ്പറിലേക്കോ സ്മാർട്ട്‌ഫോണിലേക്കോ ഉള്ള ആക്‌സസ് നഷ്‌ടപ്പെടുന്നത് ഉപയോക്താക്കളെ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളിൽ നിന്ന് താൽക്കാലികമായി ലോക്ക് ചെയ്‌തേക്കാമെന്ന് UIDAI അറിയിക്കുന്നുണ്ട്.

അതേസമയം പഴയ mAadhaar ആപ്പിനുള്ളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ പുതിയ ആധാർ ആപ്പിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുമോ എന്ന് UIDAI വ്യക്തമാക്കിയിട്ടില്ല. അതിനാൽ, അപ്ഡേറ്റ് ചെയ്ത ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനുശേഷം നിലവിലുള്ള ഉപയോക്താക്കൾ വീണ്ടും അവരുടെ പ്രൊഫൈലുകൾ സ്വമേധയാ സജ്ജീകരിക്കേണ്ടതുണ്ട്.

പുതിയ ആധാർ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

  1. ആധാർ ആപ്പ് തുറന്ന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക.
  2. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യുക. രണ്ടാമത്തേതിനായി മറ്റ് രേഖകൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് നൽകേണ്ടതാണ്.
  3. 12 അക്ക ആധാർ നമ്പർ നൽകി OTP നൽകി SMS പരിശോധന പൂർത്തിയാക്കുക.
  4. പൂർത്തിയാകുമ്പോൾ, ഒരു ഫേഷ്യൽ ഓതന്റിക്കേഷൻ നടത്താൻ ആവശ്യപ്പെടും. പശ്ചാത്തലത്തിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുകയും കണ്ണടകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യുക.
  5. ഇനി, ആപ്പ് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന ആറ് അക്ക പാസ്‌വേഡ് നൽകുക.
  6. ഇപ്പോൾ ആപ്പിന്റെ ഹോം പേജിലേക്ക് റീഡയറക്‌ട് ചെയ്യും, അവിടെ ആധാർ കാർഡ് ആക്‌സസ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനും ബയോമെട്രിക് ലോക്ക് ചേർക്കാനും കഴിയും.

English Summary

UIDAI Launches New Application For Aadhar Service and discontinued mAadhar App.  Instead mAadhar App Users should Instal Aadhar App For UIDAI Services. UIDAI Says New App provides Smart, Faster More Secure Services.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്