AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഫോണിലൂടെയുള്ള അശ്ലീല സംഭാഷണം; പരസ്പര സമ്മതമുണ്ടെങ്കിലും പണി കിട്ടും! നിയമം ഇങ്ങനെ…

Obscene conversation over phone: ഇത്തരം  ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കുന്നതിന് മുൻപ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.

ഫോണിലൂടെയുള്ള അശ്ലീല സംഭാഷണം; പരസ്പര സമ്മതമുണ്ടെങ്കിലും പണി കിട്ടും! നിയമം ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 21 Aug 2025 13:24 PM

ഫോണുകളിലൂടെയുള്ള അശ്ലീല സംഭാഷണങ്ങളും ചാറ്റിങ്ങും കേസുകൾക്കും കാരണമാകാറുണ്ട്. പരസ്പര സമ്മതത്തോടെ ആണെങ്കിലും നിയമം ഇത് അനുവദിക്കുന്നില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നം ​ഗുരുതരമാകും.

സെക്സ്റ്റിങ്

ലൈം​ഗിക ചുവയുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയക്കുന്നതിനെയാണ് ഈ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിൽ ചിത്രങ്ങളോ വിഡിയോകളോ ഉണ്ടാകാം. ഇത്തരം  ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കുന്നതിന് മുൻപ് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സമ്മർദ്ദം കാരണം ആരും സ്വന്തം ലൈംഗിക ഉള്ളടക്കം പങ്കു വയ്ക്കരുത്.

18 വയസ്സിൽ താഴെയുള്ള ഒരാളുമായി സെക്‌സ്റ്റിങിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ചിത്രം എടുക്കുന്ന ആളോ അയക്കുന്ന ആളോ കുട്ടിയാണെങ്കിൽ പോലും ഇത് നിയമലംഘനമായി കണക്കാക്കും. ഇവയുടെ നിയമവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം..

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 (IT Act, 2000)

സെക്ഷൻ 67: ഇലക്ട്രോണിക് രൂപത്തിൽ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ആദ്യ തവണ കുറ്റം ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

സെക്ഷൻ 67A: ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും.

സെക്ഷൻ 67B: കുട്ടികളുടെ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താൽ, ആദ്യ കുറ്റത്തിന് 5 വർഷം വരെ തടവും പിഴയും, രണ്ടാമതും കുറ്റം ചെയ്താൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാം.

പോക്സോ നിയമം, 2012 (POCSO Act, 2012)

ഈ നിയമം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

ബിഎൻഎസ് സെക്ഷൻ 75, ലൈംഗിക പീഡനം

സ്ത്രീയുടെ താൽപര്യമില്ലാതെ, ലൈംഗിക ലക്ഷ്യങ്ങളോടെ ശാരീരികമായി സ്പർശിക്കുകയോ അടുപ്പം കാണിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കൂടാതെ ലൈംഗികപരമായ കാര്യങ്ങൾ ആവശ്യപ്പെടുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യുന്നതിന് പകരമായി ലൈംഗികമായി സഹകരിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നത് ഇതിന്റെ പരിധിയിൽ വരുന്നു.

കൂടാതെ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ അയയ്ക്കുന്നതും നിയമത്തിനെതിരാണ്. സമ്മതമില്ലാതെ ഒരാളുടെ ലൈംഗിക ചിത്രം പങ്കുവെക്കുന്നത്  ‘റിവഞ്ച് പോൺ’ നിയമങ്ങളുടെ പരിധിയിൽ വരും.