OnePlus 16: 2026-ൽ ഇറങ്ങുന്ന ഫോണിൽ 200 മെഗാപിക്സൽ ക്യാമറ, വൺപ്ലസ് കോപ്പിയടിച്ചത് മറ്റൊരു ബ്രാൻഡിൽ നിന്നും
വൺപ്ലസ് 15-ൻ്റെ ക്യാമറ മോശമാണെന്ന് വ്യാപകമായി ഉപയോക്താക്കൾക്കിടയിൽ പരാതിക8 ഉയർന്നിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുതിയ മോഡലിൽ ഒരു ക്യാമറ അപ്ഗ്രേഡിംഗ് വൺ പ്ലസ് നടപ്പാക്കുന്നത്

Oneplus 16 Launch 2026
ഒരു ലോഞ്ച് കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അടുത്ത ലോഞ്ചിനെ പറ്റിയുള്ള സംസാരമാണ് വൺപ്ലസിൽ ആകെ. സംഭവം വൺ പ്ലസ് 16 ആണെങ്കിലും അഭ്യൂഹങ്ങളെക്കാളേറെ അൽപ്പം പുച്ഛവും ടെക് ലോകത്ത് നിന്നും ഉയരുന്നുണ്ട്. ഇതിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഫോണിൻ്റെ ക്യാമറ അപ്ഗ്രേഡ് തന്നെയാണ്. 2 00 മെഗാപിക്സൽ ക്യാമറയായിരിക്കും ഓപ്പോ ഫൈൻഡ് N6-ൽ ഉണ്ടായിരിക്കുക എന്നതാണ് സൂചന. എന്നാൽ ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് ഒരു കോപ്പിയടി നടത്തിയെന്നാണ് വിവരം. ഇതിന് കാരണമായി കാണിച്ചിരിക്കുന്നത് ഓപ്പോ ഫൈൻഡ് N6-ൻ്റെ തന്നെ അതേ ക്യാമറ ഹാർഡ്‌വെയർ ഫീച്ചർ തന്നെയായിരിക്കും OnePlus 16-ലും എന്നാണ് സൂചന.
വൺപ്ലസ് 16 ലീക്ക്
പ്രൈമറി, ടെലിഫോട്ടോ ലെൻസ് എന്നിവയെല്ലാം വൺ പ്ലസ് 16-ൽ പ്രതീക്ഷിക്കാം എന്ന് സാരം. ട്രിപ്പിൾ ബാക്ക് ക്യാമറ യൂണിറ്റ് ഫോണിന് ഉണ്ടാവാം അതായത് 200 മെഗാപിക്സലിൻ്റെ ഒരു ക്യാമറയും. 50 മെഗാപിക്സൽ വീതമുള്ള മറ്റു രണ്ട് ക്യാമറകളും ഇതിൽ പ്രതീക്ഷിക്കാം. ഓപ്പോ ഫൈൻഡ് N6-ലും ഇതേ സെയിം ക്യാമറ യൂണിറ്റാണുള്ളത്. വൺപ്ലസ് 15-ൻ്റെ ക്യാമറ മോശമാണെന്ന് വ്യാപകമായി ഉപയോക്താക്കൾക്കിടയിൽ പരാതിക8 ഉയർന്നിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുതിയ മോഡലിൽ ഒരു ക്യാമറ അപ്ഗ്രേഡിംഗ് വൺ പ്ലസ് നടപ്പാക്കുന്നത്.
ഡിസ്പ്ലേയിൽ
ക്യാമറ അപ്‌ഗ്രേഡ് മാത്രമല്ല വരാനിരിക്കുന്ന മുൻനിര മോഡലുകളിൽ ഒന്നിൽ ഉയർന്ന റെസല്യൂഷനുള്ള സ്‌ക്രീനും കമ്പനി കൊണ്ടു വന്നേക്കാം എന്നാണ് വിവരം. ഇതിൽ കൂടുതൽ വ്യക്തതകൾ ലഭിക്കാനുണ്ട്. നിലവിൽ ക്യാമറക്ക് തന്നെയായിരിക്കും ബ്രാൻഡ് പ്രഥമ പരിഗണന നൽകുന്നത്.
ലോഞ്ചിംഗ് എന്ന്
2026 ഒക്ടോബറിൽ എങ്കിലും ഈ ഫ്ലാഗ്ഷിപ്പ് ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ, ഫീച്ചറുകൾ മികച്ചതാകുമ്പോൾ തന്നെ ഫോണിൻ്റെ വിലയിലും വമ്പൻ വർദ്ധനവുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. വിവോ, ഷവോമി തുടങ്ങിയ എതിരാളികളുടെയെല്ലാം പാത പിന്തുടർന്നാണ്, വൺപ്ലസ് 200MP ക്യാമറയിലേക്ക് എത്തിയതെന്നാണ് വേണം പറയാൻ. ഇതിൽ അത്ഭുതകരമായ അപ്ഗ്രേഡ് നൽകിയത് വിവോയാണ്.