200MP ക്യാമറ, 10000mAh ബാറ്ററി; ഇന്ത്യയുടെ ആവേശമാകാൻ വൺപ്ലസ് നോർഡ് 7
OnePlus Nord 7: വൺപ്ലസ് നോർഡ് 6 നെ അപേക്ഷിച്ച് ക്യാമറ റെസല്യൂഷനിലും പ്രോസസ്സിംഗ് ശേഷിയിലും വലിയൊരു മുന്നേറ്റവുമായിട്ടാണ് നോർഡ് 7 എത്തുക. സ്നാപ്ഡ്രാഗൺ 8 ജെൻ 6 ചിപ്‌സെറ്റ്, 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, ഏകദേശം 10,000mAh ശേഷിയുള്ള ബാറ്ററി എന്നിവ ഇതിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

OnePlus Nord 6
വൺപ്ലസ് നോർഡ് 6 സീരീസിന്റെ പിൻഗാമിയായി പുതിയ വൺപ്ലസ് നോർഡ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ വൺപ്ലസ് തയാറെടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. വൺപ്ലസ് ടർബോ സീരീസിന്റെ ഭാഗമായി വൺപ്ലസ് ടർബോ 7′ (OnePlus Turbo 7) ഉടൻ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യും. ഇത് വൺപ്ലസ് നോർഡ് 7 എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും എന്ന് പുതിയ ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകിയിരിക്കുന്നു. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ, നിലവിലുള്ള ‘നോർഡ് 6’ നെ അപേക്ഷിച്ച് ക്യാമറ റെസല്യൂഷനിലും പ്രോസസ്സിംഗ് ശേഷിയിലും വലിയൊരു മുന്നേറ്റവുമായിട്ടാണ് നോർഡ് 7 എത്തുക.
വൺപ്ലസ് ടർബോ 7 മോഡലിന്റെ ലോഞ്ചിന് മുന്നോടിയായി ഇതിലെ ഫീച്ചറുകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. അതിൽ പറയുന്നത് സ്നാപ്ഡ്രാഗൺ 8 ജെൻ 6 ചിപ്‌സെറ്റ്, 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, ഏകദേശം 10,000mAh ശേഷിയുള്ള ബാറ്ററി എന്നിവ ഉൾപ്പെടെ കരുത്തൻ ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട് എന്നാണ്.
ടർബോ 7 ആണ് ഇന്ത്യയിൽ നോർഡ് 7 മോഡലായി എത്തുകയെങ്കിൽ മേൽപ്പറഞ്ഞ ഫീച്ചറുകൾ തന്നെയാകും അതിൽ ഉണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ടിപ്സ്റ്റർ ഗ്യാഡ്‌ജെറ്റ്‌സ്‌ഡാറ്റ (Gadgetsdata) പുറത്തുവിട്ട ലീക്ക് റിപ്പോർട്ട് പ്രകാരം, വൺപ്ലസ് ടർബോ 7-ൽ സ്നാപ്ഡ്രാഗൺ 8 ജെൻ 6 ചിപ്‌സെറ്റ് കരുത്ത് ഉണ്ട്.
UFS 4.1 സ്റ്റോറേജ്, OIS പിന്തുണയോടെ 200 മെഗാപിക്സൽ പ്രൈമറി ക്യാമറ (ഒപ്പം ഒരു അൾട്രാ വൈഡ് ക്യാമറയും), 185Hz വരെ റിഫ്രഷ് റേറ്റ് നൽകുന്ന 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേ എന്നിവയും ടർബോ 7-ൽ ഉണ്ടാകും. ഇന്ത്യയടക്കമുള്ള വിപണികളിൽ എത്തുമ്പോൾ റിഫ്രഷ് റേറ്റ് 165Hz ആയി കുറയാൻ സാധ്യതയുണ്ടെന്നും ലീക്ക് റിപ്പോർട്ടിൽ സൂചനയുണ്ട്.
ആൻഡ്രോയിഡ് 17 ഒഎസ് അടിസ്ഥാനമാക്കിയായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഇതിലെ ബാറ്ററി ശേഷി 10,000mAh ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫോണിൽ ‘പെരിസ്‌കോപ്പ്’ ക്യാമറ ഉണ്ടാകില്ലെന്നും ഗെയിമിംഗിനും മികച്ച പെർഫോമൻസിനുമാകും ഈ വൺപ്ലസ് മോഡൽ കൂടുതൽ മുൻഗണന നൽകുകയെന്നും സൂചനകൾ വ്യക്തമാക്കുന്നു. ഇതിന്റെ ലോഞ്ച് സംബന്ധിച്ച കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല.
English Summary
The ‘OnePlus Turbo 7’ is set to launch soon in China as part of the OnePlus Turbo series. New leaked reports suggest that it might be launched in India under the name ‘OnePlus Nord 7’. It is expected to feature a Snapdragon 8 Gen 6 chipset, a 200-megapixel primary camera, and a battery with a capacity of approximately 10,000mAh.