Oppo Find X9s: കോമ്പാക്ട് ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ പാതയിലേക്ക് ഓപ്പോയും; ഓപ്പോ ഫൈൻഡ് എക്സ്9 ഇന്ത്യയിലും
Oppo Find X9s Lauching: ഓപ്പോ ഫൈൻഡ് എക്സ്9 സീരീസിൽ പുതിയ മോഡൽ അവതരിപ്പിക്കുന്നു. കോമ്പാക്ട് ഫ്ലാഗ്ഷിപ്പ് ആയി ഓപ്പോ ഫൈൻഡ് എക്സ്9എസ് ആണ് അവതരിപ്പിക്കുക.

ഓപ്പോ ഫൈൻഡ് എക്സ്9
കോമ്പാക്ട് ഫ്ലാഗ്ഷിപ്പ് ഫോണുമായി ഓപ്പോ. ഓപ്പോ ഫൈൻഡ് എക്സ്9എസ് എന്ന മോഡലാണ് കോമ്പാക്ട് ഫ്ലാഗ്ഷിപ്പായി പുറത്തിറങ്ങുക. ഇന്ത്യയിലും ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഏറെ വൈകാതെ തന്നെ മോഡൽ പുറത്തിറങ്ങും. ഓപ്പോ ഫൈൻഡ് എക്സ്9 സീരീസിൽ പെട്ട മോഡലാവും ഇത്.
ഫൈൻഡ് എക്സ് 9 സീരീസിൽ രണ്ട് മോഡലുകളാണ് ഇതുവരെ ഇറങ്ങിയത്. ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ എന്നീ രണ്ട് മോഡലുകൾ കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചു. സീരീസിന് വലിയ സ്വീകരണമാണ് എല്ലാ മാർക്കറ്റുകളിൽ നിന്നും ലഭിച്ചത്. മറ്റ് രണ്ട് മോഡലുകളെക്കാൾ വലിപ്പം കുറഞ്ഞതാവും ഫൈൻഡ് എക്സ്9എസ് മോഡൽ. ഈ വർഷം മാർച്ചിലാവും ഫോൺ ഇന്ത്യൻ മാർക്കറ്റിലെത്തുക എന്നാണ് സൂചന. ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഓപ്പോ ഫൈൻഡ് എക്സ്8 സീരീസിലെ കോമ്പാക്ട് ഫോണായ ഓപ്പോ ഫൈൻഡ് എക്സ്8എസ് ഇന്ത്യയിൽ പുറത്തിറങ്ങിയിരുന്നില്ല.
Also Read: Realme 16 Pro: ചോർന്നത് സ്റ്റോറേജും, വിലയും: റിയൽമി മോഡലിൻ്റെ രഹസ്യം എന്ത്?
6.3 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേ ആവും ഓപ്പോ ഫൈൻഡ് എക്സ്9ൽ ഉണ്ടാവുക എന്നാണ് സൂചന. മീഡിയടെക് ഡിമൻസിറ്റി 9500+ ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. പുതിയ റിയർ ക്യാമറ സെറ്റപ്പാവും ഫോണിലുണ്ടാവുക. 200 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 200 മെഗാപിക്സലിൻ്റെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയുമാവും പിൻഭാഗത്തുണ്ടാവുക. 7000 എംഎഎച്ചിൻ്റെ ബാറ്ററിയും ഫോണിലുണ്ടാവും. ഡിസ്പ്ലേ പരിഗണിക്കുമ്പോൾ മികച്ച ബാറ്ററി കപ്പാസിറ്റിയാണ് ഫോണിൻ്റേത്. വയർലസ് ചാർജിങ് ഉൾപ്പെടെയുള്ള മറ്റ് ഫീച്ചറുകളും ഫോണിലുണ്ടാവും.