AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

OPPO Price Hike: വില കൂട്ടി ഒപ്പോ, ഇനി സ്മാർട്ട്ഫോൺ പോക്കറ്റ് കീറിക്കുമോ?

OPPO K14x എത്തിയത് തന്നെ ഒരു ബജറ്റ് 5G സ്മാർട്ട്‌ഫോണായാണ് എന്നതാണ് പ്രത്യേകത. ബാറ്ററി തന്നെയാണ് ഇതിലെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ 6,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ദിവസം മുഴുവൻ സുഖകരമായി പ്രവർത്തിക്കാൻ ഇതുകൊണ്ട് സാധിക്കും. സോഷ്യൽ മീഡിയ, വെബ് ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് എന്നിവയ്‌ക്കെല്ലാം പറ്റിയ മോഡലായിരിക്കും ഇത്.

OPPO Price Hike: വില കൂട്ടി ഒപ്പോ, ഇനി സ്മാർട്ട്ഫോൺ പോക്കറ്റ് കീറിക്കുമോ?
Oppo Price HikeImage Credit source: Oppo Website
Arun Nair
Arun Nair | Published: 17 Jun 2026 | 05:05 PM

മറ്റെല്ലാ സാധനങ്ങളുടെയും വില വർധിച്ചതു പോലെ തന്നെ സ്മാർട്ട് ഫോണുകൾക്കും വില കൂടുകയാണ് സുപ്രധാന ചൈനീസ് ഫോൺ നിർമ്മാതാക്കൾ എല്ലാവരും തന്നെ ഫോണിൻ്റെ വില കൂട്ടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഏറ്റവുമൊടുവിൽ വില കൂട്ടിയ കമ്പനി ഓപ്പോയാണ്. ഓപ്പോ അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ K14x മോഡലിൻ്റെ വിലയാണ് കമ്പനി വർധിപ്പിച്ചത്. ഓപ്പോയുടെ എല്ലാ സ്റ്റോറേജ് കോൺഫിഗറേഷൻ മോഡലുകളിലും വില വർധന ബാധകമാണ്. 2026-ലെ സ്മാർട്ട്ഫോൺ വില വർധനയുമായി ബന്ധപ്പെട്ടായിരിക്കും ഇതെന്നാണ് സൂചന.

കുറവാണ് എങ്കിലും

1,000 രൂപയാണ് കൂടിയ വിലയെങ്കിലും വില ഉയരുന്നത് ഒരു സൂചനയാവാം എന്ന് സ്മാർട്ട്ഫോൺ പ്രേമികൾ ആശങ്കപ്പെടുന്നു.പുതിയ വില പ്രകാരം, OPPO K14x 5G (4GB+64GB)-ന് ഇപ്പോൾ 15,999 രൂപയാണ് വില, തുടക്കത്തിലെ ലോഞ്ച് വില 14,999 രൂപയിൽ നിന്നാണ് 1000 രൂപ കൂടി 15,999 രൂപയിലെത്തിയത്. ഫോണിൻ്റെ 4GB+128GB വേരിയൻ്റിൻ്റെ വിലയാകട്ടെ 16,999 രൂപയിൽ നിന്ന് 17,999 രൂപയായും ഉയർന്നു, ഒപ്പോയുടെ തന്നെ ടോപ്പ്-എൻഡ് 6GB+128GB മോഡലിൻ്റെ വില ഇപ്പോൾ 18,999 രൂപയിൽ നിന്നും 19,999 രൂപയായി.

Also Read: ഏത് ജെൻസി പിള്ളേർക്കും വാങ്ങാം! വൺപ്ലസിന്റെ ഇന്ത്യയിലെ ആദ്യ N സീരീസ് സ്മാർട്ട്ഫോണായി വൺപ്ലസ് N6

ഒറ്റനോട്ടത്തിൽ

4 ജിബി + 64 ജിബി 14,999 രൂപ ( പഴയ വില) 15,999 രൂപ (പുതിയ വില)
4 ജിബി + 128 ജിബി 16,999 രൂപ ( പഴയ വില) 17,999 രൂപ (പുതിയ വില)
6 ജിബി + 128 ജിബി 18,999 രൂപ ( പഴയ വില) 19,999 രൂപ (പുതിയ വില)

ബജറ്റ് 5G സ്മാർട്ട്‌ഫോൺ

OPPO K14x എത്തിയത് തന്നെ ഒരു ബജറ്റ് 5G സ്മാർട്ട്‌ഫോണായാണ്. ബാറ്ററി തന്നെയാണ് ഇതിലെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ 6,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ദിവസം മുഴുവൻ സുഖകരമായി പ്രവർത്തിക്കാൻ ഇതുകൊണ്ട് സാധിക്കും. സോഷ്യൽ മീഡിയ, വെബ് ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് എന്നിവയ്‌ക്കെല്ലാം പറ്റിയ മോഡലായിരിക്കും ഇത്.

അധിക ചൂടില്ല

യുവാക്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗെയിമുകളും ഇതിൽ കളിക്കാം. ഫോണിൽ അധിക ചൂട് ഉണ്ടാവുകയുമില്ല. 2026 മാർച്ചിൽ ലോഞ്ച് ചെയ്തെങ്കിലും, K14x ആൻഡ്രോയിഡ് 15 ആണ് ഫോണിൻ്റെ ഒഎസ്. 6.75-ഇഞ്ച് HD+ LCD, 120Hz ഡിസ്പ്ലേയും, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസ്സറുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. 50MP പ്രൈമറി + 2MP മോണോക്രോം ക്യാമറയും ഫോണിലുണ്ട്. മുൻ ക്യാമറ 5എം.പിയാണ്. 6,500mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ് ഉം ഇതിലുണ്ട്.

വില കൂടാൻ കാരണം

ആഗോള തലത്തിലെ ചിപ്പുകളുടെ ക്ഷാമവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ പ്രവർത്തനങ്ങളുമാണ് സ്മാർട്ടോഫോണുകളുടെ വില ഉയർത്താൻ കാരണം. ലോഞ്ച് ചെയ്ത് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഫോണുകളുടെ വില കുറയേണ്ടതാണെങ്കിലും ഇതിന് പകരം വില കൂടുകയാണ് ചെയ്യുന്നത്.

English Summary

TV9 Malayalam Reporting about the smartphone price hike. Chinese Smartphone Manufacturing company Oppo hiked their K14x model price to RS 1000 this hike will include all configurations of this model. This price hike will be subject to India Now. Revised price will be Implement Immediately by the Company officials

Follow Us