Realme P4x : ഇതിനെ വെല്ലാൻ എത് ബജറ്റ് ഫോൺ? റിയൽമിയുടെ പുതിയ ലോഞ്ച്
എയ്‌റോസ്‌പേസ്-ഇൻസ്പയർഡ് ഡിസൈൻ ആണ് റിയൽമി പി4 എക്സിനുള്ളത്. പിന്നിൽ ലംബമായ ക്യാമറ കട്ടൗട്ടും പ്രമുഖ റിയൽമി ബ്രാൻഡിംഗും നിങ്ങൾക്ക് ലഭിക്കും

കൊടുക്കുന്ന കാശിന് കയ്യിലൊതുങ്ങുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. ബജറ്റ് ഫോണുകളുടെ രാജാവ് എന്ന് പോലും വിളിക്കാൻ സാധിക്കുന്നൊരു ഫോണാണിത്. റിയൽമിയുടെ P4x ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ബാറ്ററി ലൈഫ്, പെർഫോമൻസ് എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ഇത് മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. എന്തുകൊണ്ടാണെന്ന് ലേഖനത്തിൽ പറയാം.
ഡിസൈൻ
എയ്‌റോസ്‌പേസ്-ഇൻസ്പയർഡ് ഡിസൈൻ ആണ് റിയൽമി പി4 എക്സിനുള്ളത്. പിന്നിൽ ലംബമായ ക്യാമറ കട്ടൗട്ടും പ്രമുഖ റിയൽമി ബ്രാൻഡിംഗും നിങ്ങൾക്ക് ലഭിക്കും. ഈ ഉപകരണത്തിന് 8.39 എംഎം കനവും 208 ഗ്രാം ഭാരവുമുണ്ട്. 144Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഡിസ്‌പ്ലേയാണ് P4x-ന് ഉള്ളത്. ഡ്യുവൽ സ്പീക്കറാണ് ഫോണിനുള്ളത്.
റിയൽമി പി4എക്സ്
മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, കമ്പനി പറയുന്നതനുസരിച്ച്, ഉപകരണം BGMI, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ എന്നിവയിൽ 90 FPS ഗെയിമിംഗും ഫ്രീ ഫയറിൽ 120 FPS വരെയും ഫോൺ പിന്തുണയ്ക്കുന്നു. നീണ്ട ഗെയിമിംഗ് സെഷനുകൾക്കായി ചൂട് നിയന്ത്രിക്കാൻ റിയൽമി പി 4 എക്‌സിൽ ഒരു വേപ്പർ കൂളിംഗ് ചേമ്പറും ഉൾപ്പെടുന്നു.
റിയൽമി പി4എക്സ് ക്യാമറകൾ
P4x-ൽ 50-മെഗാപിക്സൽ AI ക്യാമറയുണ്ട്, ഇതിൽ 4K വീഡിയോകൾ വരെ റെക്കോർഡുചെയ്യാം. ഫോട്ടോകൾ എഡിറ്റ് ചെയ്യാനായി ഇറേസർ, മോഷൻ ഡെബ്ലർ, ഗ്ലെയർ റിമൂവർ തുടങ്ങിയ AI സവിശേഷതകൾ നിങ്ങൾക്ക് ഉപയോഗിക്കാം. മുൻ ക്യാമറ 8-മെഗാപിക്സൽ യൂണിറ്റാണ്.
ബാറ്ററി
45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,000mAh ബാറ്ററിയാണ് Realme P4x-ൽ ഉള്ളത്. ചാർജ് ചെയ്യുമ്പോഴും ഫോൺ ഉപയോഗിണമെങ്കിൽ ബൈപാസ് ചാർജിംഗ് പിന്തുണയും ഫോണിന് ലഭിക്കും.
വിലയും
ഡിസംബർ 10 ന് P4x ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. ആദ്യ വിൽപ്പന ഉച്ചയ്ക്ക് ആരംഭിച്ച് 12 മണിക്കൂർ വരെ നീണ്ടുനിൽക്കും, realme.com, Flipkart, Realme-യുടെ ഔദ്യോഗിക റീട്ടെയിൽ പങ്കാളികൾ എന്നിവയിൽ ഫോൺ ലഭ്യമാണ്. GB/128GB വേരിയൻ്റിന് 15,999 രൂപയാണ് വില. 8GB/128GB, 8GB/256GB വേരിയന്റുകൾക്ക് യഥാക്രമം 17,499 രൂപയും 19,499 രൂപയുമാണ് വില.
1,000 രൂപ കൂപ്പണും 1,500 രൂപയുടെ ബാങ്ക് ഓഫറും
റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും 1,000 രൂപയുടെ കൂപ്പണും 1,500 രൂപയുടെ അധിക ബാങ്ക് ഓഫറുകളും ലഭിക്കും. മറ്റ് മെയിൻലൈൻ ചാനലുകളിൽ 2,500 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും.