Samsung Galaxy S Series : എസ്25 വന്നതോടെ, എസ്24-ന്റെ വില കുറച്ച് സാംസങ്; പുതിയ നിരക്കുകള്‍ ഇങ്ങനെ
Samsung Galaxy S24 New Price : എസ്25 വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും, 80,000 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും നിലവിലെ വിലക്കുറവ് നല്ല അവസരമാണ്. ചെറിയ മാറ്റങ്ങളും, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകളും ഒഴികെ എസ്25ന് സമാനമാണ് എസ്24 എന്നാണ് റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയാണ് വാങ്ങുന്നതെങ്കില്‍ മികച്ച ഓഫറുകള്‍ ലഭിക്കാനും സാധ്യത

ഗാലക്‌സി എസ് 25 സ്മാർട്ട്‌ഫോണിന്റെ വരവോടെ, എസ് 24ന്റെ വില കുറച്ച് സാംസങ്. 19,000 രൂപ വരെ വൻ വിലക്കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 128 ജിബി, 256 ജിബി വെര്‍ഷനുകള്‍ക്കാണ് വില കുറച്ചത്. 2024 ജനുവരിയിലാണ് സാംസങ് ഗാലക്‌സി എസ് 24 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. 128 ജിബി പതിപ്പിന് 79,999 രൂപയും 256 ജിബി വേരിയന്റിന് 89,999 രൂപയുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 128 ജിബി വെര്‍ഷന് 15,000-ത്തോളം രൂപയാണ് കുറച്ചത്. അതായത് ഇപ്പോള്‍ 64,999 രൂപയ്ക്ക് ഇത് ലഭിക്കും.
256 ജിബി പതിപ്പിന് 19,999 രൂപയുടെ വിലക്കുറവും ഉണ്ടായി. 70,999 രൂപയ്ക്ക് 256 ജിബി വെര്‍ഷന്‍ ഇപ്പോള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, ഓണിക്സ് ബ്ലാക്ക് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണുകളുടെ നിറങ്ങള്‍.
1080×2340 പിക്‌സൽ റെസല്യൂഷനോടെ, 6.2 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഒരു പ്രത്യേകത. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, വിഷൻ ബൂസ്റ്റർ, സ്ലിമ്മർ ബെസലുകൾ എന്നിവയാണ് മറ്റ് സവിശേഷതകള്‍. വാട്ടർ റെസിസ്റ്റിവിറ്റിക്ക് IP68 റേറ്റിംഗുണ്ട്.




സാംസങ് ഗാലക്‌സി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾക്കായി പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റും ഇതിലുണ്ട്. 512 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം എന്നിവയും ഈ ചിപ്‌സെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. വൺ യുഐ 6.1ലാണ് പ്രവര്‍ത്തനം. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,000mAh ബാറ്ററിയും എസ്24ലുണ്ട്. ഒഐഎസുള്ള 50 എംപി വൈഡ് ക്യാമറ, 12എംപി അള്‍ട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കല്‍ സൂമുള്ള 10എംപി ടെലിഫോട്ടോ ക്യാമറ, 12എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഉള്‍പ്പെടുന്നു.
Read Also : ‘ഇന്ത്യക്ക് വഴികാട്ടി’, ജിപിഎസിനെ വെല്ലുന്ന നാവിഗേഷൻ സംവിധാനം; എന്താണ് ‘നാവിക്’?
അതുകൊണ്ട്, തന്നെ എസ്25 വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും, 80,000 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും നിലവിലെ വിലക്കുറവ് ഒരു നല്ല അവസരമാണ്. ചില ചെറിയ മാറ്റങ്ങളും, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകളും ഒഴികെ എസ്25ന് സമാനമാണ് എസ്24 എന്നാണ് റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയാണ് വാങ്ങുന്നതെങ്കില്‍ മികച്ച ഓഫറുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. എങ്കില്‍ മുന്‍തുകയില്‍ നിന്ന് വളരെ കുറഞ്ഞ തുകയ്ക്ക് എസ്24 സ്വന്തമാക്കാനാകും.
എസ്25, എസ്24 എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം പ്രോസസറാണ്. എസ്25 വരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഉപയോഗിച്ചാണെങ്കില്‍, എസ്24ല്‍ എക്‌സിനോസ് 2400 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതും, ഗെയിമിന് മികച്ചതാണെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ എക്‌സിനോസ് 2400 മോശവുമല്ല.
ഡിസ്‌പ്ലേയില്‍ കാര്യമായ മാറ്റങ്ങളില്ല. 6.2 ഇഞ്ച് എല്‍ടിപിഒ എഎംഒഎല്‍ഇഡി പാനല്‍, 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 416 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി എന്നിവ ഉള്‍പ്പെടുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചാണ് രണ്ട് ഫോണുകളും സംരക്ഷിച്ചിരിക്കുന്നത്.